'രണ്‍ബീറുമായുള്ള ബ്രേക്കപ്പ് ഒരനുഗ്രഹമായിരുന്നു'; പലതും തിരിച്ചറിഞ്ഞത് ഏറെ വൈകിയെന്ന് കത്രീന കൈഫ്
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത അപൂര്‍വ്വം ബോളിവുഡ് താരങ്ങളിലൊരാളാണ് രണ്‍ബീര്‍ കപൂര്‍. തനിക്ക് സോഷ്യല്‍ മീഡിയയോട് അശേഷം താത്പര്യമില്ലെന്നും ഈ നിലപാട് തന്നെ തുടരാനാണ് താത്പര്യമെന്നും പല അഭിമുഖങ്ങളിലും താരം തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പാപ്പരാസികള്‍ മിക്കപ്പോഴും രണ്‍ബീറിന് പിന്നാലെയാണ്.
ഇപ്പോള്‍ ആലിയ ഭട്ടുമായുള്ള വിവാഹം കൂടി കഴിഞ്ഞതോടെ ഈ തിരക്ക് കൂടി. മുന്‍പെല്ലാം രണ്‍ബീറിന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെങ്കില്‍ ഇപ്പോള്‍ ആലിയ ഗര്‍ഭിണിയായതില്‍ പിന്നെ അവരെ സംബന്ധിച്ച ഭാവി കാര്യങ്ങളെക്കുറിച്ചാണ് പ്രധാന ചര്‍ച്ച.

സിനിമയില്‍ വന്ന കാലം മുതല്‍ രണ്‍ബീറിന്റെ പ്രണയനായികമാര്‍ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ആദ്യം ദീപികയായിരുന്നെങ്കില്‍ പിന്നീട് കത്രീന കൈഫും അതിനുശേഷം ആലിയയും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത് കത്രീന കൈഫുമായുള്ള പ്രണയബന്ധമായിരുന്നു.
ബോളിവുഡില്‍ ഒരുകാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുണ്ടായിരുന്നത്. കപൂര്‍ കുടുംബത്തിന് കത്രീനയുമായുണ്ടായിരുന്ന രണ്‍ബീറിന്റെ പ്രണയം ഒട്ടും താത്പര്യമുള്ള കാര്യമല്ലായിരുന്നു. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സല്‍മാനുമായുള്ള കത്രീനയുടെ പൂര്‍വ്വകാലബന്ധമായിരുന്നു അതിന് പ്രധാന കാരണം. എങ്കിലും നാല് വര്‍ഷത്തോളം ആ പ്രണയബന്ധം നിലനിന്നു.

ഡേറ്റിങ്ങിലായിരുന്ന ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഒന്നിച്ച് വെക്കേഷനുകള്‍ ആഘോഷിക്കുന്നതിന്റെയും യാത്രകള്‍ നടത്തുന്നതിന്റെയും ചിത്രങ്ങള്‍ ആ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പ്രചരിച്ചിരുന്നു.
ഒരുഘട്ടത്തില്‍ അവര്‍ വിവാഹിതരാകും എന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാനനിമിഷം ആരാധകരെ ഞെട്ടിച്ച് 2016-ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു.
രണ്‍ബീറുമായുള്ള വേര്‍പിരിഞ്ഞതിനെക്കുറിച്ച് കത്രീന മുന്‍പ് ചില അഭിമുഖങ്ങളില്‍ തുറന്നുസംസാരിച്ചിട്ടുണ്ട്. കാമുകനുമായി വേര്‍പിരിഞ്ഞത് ഒരനുഗ്രഹമായിത്തീര്‍ന്നെന്ന് വിശേഷിപ്പിച്ച കത്രീന അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

'ബ്രേക്കപ്പ് എനിക്കൊരു അനുഗ്രഹമായിരുന്നു. കാരണം എന്റെ പാറ്റേണ്‍, ചിന്താരീതി, എന്റെ ജീവിതത്തിലുടനീളം എനിക്ക് വളരെ ഉറപ്പുള്ള കാര്യങ്ങള്‍ എന്നിവ തിരിച്ചറിയാണ്‍ എന്നെ സഹായിച്ചത് ഈ വേര്‍പിരിയലാണ്. ഏറെ വൈകിയെങ്കിലും ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ വേറൊരു രീതിയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
ഒരുപക്ഷേ, ഇത് എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നായതുകൊണ്ടാകാം. നിങ്ങള്‍ സ്വയം ശ്രദ്ധകൊടുക്കുമ്പോള്‍ പലപ്പോഴും, നിങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് നിങ്ങള്‍ സ്വയം അറിയുന്നില്ല എന്നതാണ്.' കത്രീന പറയുന്നു.

ബ്രേക്കപ്പായെങ്കിലും കത്രീനയും രണ്‍ബീറും തമ്മിലുള്ള സൗഹൃദത്തിന് മങ്ങലേറ്റിരുന്നില്ല. പിന്നീട് ഒന്നിച്ച് ജാഗാ ജാസൂസ് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.
കത്രീന പിന്നീട് നടന്‍ വിക്കി കൗശാലിനെ പ്രണയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കത്രീന ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും അതേക്കുറിച്ച് ഉടന്‍ സ്ഥിരീകരിക്കുമെന്നും ബോളിവുഡ് മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നിരുന്നാലും കത്രീനയെ വിവാഹശേഷം പൊതുചടങ്ങുകള്‍ക്കൊന്നും കാണാറില്ല. അടുത്തിടെ ഐഫ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ വിക്കി കൗശാല്‍ തനിച്ചാണ് എത്തിയത്. വിശേഷ വാര്‍ത്ത മണക്കുന്നല്ലോ എന്ന് അന്നുതന്നെ പല ആരാധകരും വിക്കിയോട് ചോദിച്ചിരുന്നു.


Click it and Unblock the Notifications