വീട്ടു ചുമതല ഓരോ മാസവും ഓരോ മരുമകൾക്ക്; ബോബിയുടെയും സണ്ണിയുടെയും കൂട്ടു കുടുംബത്തിലെ രീതികൾ

അനിമൽ എന്ന സിനിമയിലൂടെ ബോളിവുഡിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ബോബി ഡിയോൾ. നായകന് ഒപ്പത്തിന് ഒപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് ചിത്രത്തിൽ ബോബി ഡിയോൾ ചെയ്തത്. പഴയ കാല സൂപ്പർ താരം ധർമ്മേന്ദ്രയുടെ മകനായ ബോബി ഡിയോൾ വർഷങ്ങളായി അഭിനയ രംഗത്ത് തുടരുകയാണ്. നടന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചായിട്ടുണ്ട്. തന്യ അഹുജ എന്നാണ് ബോബിയുടെ ഭാര്യയുടെ പേര്. 1996 ലാണ് ഇവർ വിവാഹിതരായത്. ആര്യമൻ, ധരം എന്നിവരാണ് ദമ്പതികൾക്ക് പിറന്ന മക്കൾ.

സിനിമാ കുടംബമല്ലെങ്കിലും പ്രബല ധനിക കുടുംബമാണ് തന്യയുടേതും. അന്തരിച്ച മൾട്ടി മില്യണയർ ബാങ്കർ ദേവേന്ദ്ര അഹുജയാണ് തന്യയുടെ പിതാവ്. ബോബിയുടെ കൂട്ടു കുടുംബാന്തരീക്ഷം തന്യക്ക് തീർത്തും പുതുമുയുള്ളതായിരുന്നു. ബോബിയുടെ സഹോദരൻ സണ്ണി ഡിയോളും ഭാര്യ പൂജ ഡിയോളുമെല്ലാം ഇവർക്കൊപ്പം ഒരു വീട്ടിലാണ് കഴിഞ്ഞത്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ തന്യ സംസാരിച്ചിട്ടുണ്ട്.

Bobby Deol

ബോബിയുടെ മാതാപിതാക്കൾ തന്നെ സ്വന്തം മകളെ പോലെയാണ് കണ്ടതെന്ന് തന്യ വ്യക്തമാക്കി. നാത്തൂൻ പൂജ ഡിയോളുമായും താൻ പെട്ടെന്ന് അടുത്തെന്ന് തന്യ പറഞ്ഞു. കൂട്ടുകുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം ഇവർ പങ്കുവെച്ചു. വീട്ട് ജോലി ഓരോ മാസം വീതം പങ്കിടുകയാണ് താനും പൂജയും ചെയ്തതെന്ന് തന്യ പറഞ്ഞിട്ടുണ്ട്. വീട്ടുകാര്യങ്ങൾ നോക്കുന്നത് അധികഭാരമാകാതിരിക്കാൻ വേണ്ടിയാണ് ഒരു മാസം ഒരാളും അടുത്ത മാസം മറ്റൊരാളും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും തന്യ അന്ന് വ്യക്തമാക്കി.

ധർമ്മേന്ദ്രയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകനാണ് ബോബി ഡിയോൾ. പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളാണ് പ്രകാശ് കൗറിനും ധർമ്മേന്ദ്രയ്ക്കും പിറന്നത്. സണ്ണി ഡിയോളും, ബോബി ഡിയോളും ബോളിവുഡിൽ പേരെടുത്തു.

Bobby Deol  Sunny Deol

ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ ആദ്യ ഭാര്യ പ്രകാശ് കൗറിന് എതിർപ്പുണ്ടായിരുന്നെങ്കിലും വിവാഹം നടന്നു. നടി ഹേമ മാലിനിയെയാണ് നടൻ രണ്ടാമത് വിവാഹം ചെയ്തത്. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് ഹേമ മാലിനിയുടെ മക്കൾ. രണ്ട് ഭാര്യമാരിലായുള്ള ആറ് മക്കൾക്കും ധർമ്മേന്ദ്ര ശ്രദ്ധ നൽകി. ഹേമ മാലിനിയുടെയും പ്രകാശ് കൗറിന്റെയും മക്കൾ ചെറുപ്പകാലം മുതൽ അധികം അടുത്തിടപഴകിട്ടില്ല.

രണ്ട് വീടുകളിലാണ് ഇവർ കഴിഞ്ഞത്. ആരാധകരുടെ ഡ്രീം ഗേളായ ഹേമ ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയായത് അക്കാലത്ത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഒരു കാലത്തെ തിരക്കേറിയ താരമായിരുന്ന ധർമ്മേന്ദ്ര ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു,

More from Filmibeat

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X