നടിമാരെ ചുംബിക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് മാറിയ താരങ്ങള്‍! അതിന് പിന്നിലെ കാരണങ്ങളാണ് രസകരം

സിനിമയിലെ ചുംബന രംഗങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചയാവാറുണ്ട്. ചെറുപ്പക്കാരടക്കം ഒരുപാട് താരങ്ങള്‍ ഇതുപോലെയുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിക്കാറില്ല. മലയാള സിനിമയില്‍ നടന്‍ ടൊവിനോ തോമസിന്റെ ലിപ്‌ലോക് രംഗങ്ങള്‍ എല്ലാ കാലത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോയുടെ സിനിമകളില്ലെല്ലാം തന്നെ അത്തരമൊരു രംഗം ഉണ്ടാവുമെന്നതായിരുന്നു കൗതുകം.

എന്നാല്‍ ബോളിവുഡില്‍ പല പ്രമുഖ താരങ്ങളും ഈ ചുംബന രംഗങ്ങളോട് വിമുഖത കാണിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അടുത്തിടെ നടി ഭാഗ്യശ്രീ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച സിനിമയിലെ കാര്യം വെളിപ്പെടുത്തിയിരുന്നു. അതുപോലെ ചുംബന രംഗങ്ങളോട് നോ പറഞ്ഞ താരങ്ങള്‍ വേറെയും ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചുംബന രംഗങ്ങള്‍

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിന്നും ഏറ്റവും സൂപ്പര്‍ ഹിറ്റായ ചിത്രമാണ് മേനേ പ്യാര്‍ കിയാ. സല്‍മാന്‍ ഖാനും ഭാഗ്യശ്രീയുമായിരുന്നു നായിക നായകന്മാര്‍. ഈ ചിത്രത്തിലൂടെയാണ് ഇരുവരും വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയത്. സിനിമയുടെ ഭാഗമായി ഇരുവരും ഫോട്ടോഷൂട്ടിനെത്തിയപ്പോഴായിരുന്നു ആ സംഭവം നടക്കുന്നത്. അക്കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫര്‍ സല്‍മാനോട് ക്യാമറ തയ്യാറായി കഴിഞ്ഞാല്‍ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണമെന്ന് പറഞ്ഞു. നടി അറിയാതെയായിരുന്നു ഈ നീക്കം. എന്നാല്‍ അവിചാരിതമായി ഭാഗ്യശ്രീ ഇരുവരുടെയും സംഭാഷണം കേട്ടു. ഫോട്ടോഗ്രാഫറുടെ ആവശ്യത്തിന് സല്‍മാന്‍ നല്‍കിയ മറുപടിയാണ് തന്നെ ആകര്‍ഷിച്ചത്. ഭാഗ്യശ്രീയുടെ സമ്മതമില്ലാതെ അങ്ങനെയൊരു പ്രവര്‍ത്തി ചെയ്യില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

 ചുംബന രംഗങ്ങള്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി ഐശ്വര്യ റായിയുടെ തിരിച്ച് വരവില്‍ വലിയ വിമര്‍ശനമുണ്ടാക്കിയ സിനിമയായിരുന്നു 'എയ് ദില്‍ ഹേ മുഷ്‌കില്‍'. ചിത്രത്തില്‍ നായകനായ രണ്‍ബീര്‍ കപൂറുമായിട്ടുള്ള ചൂടന്‍ ചുംബന രംഗങ്ങളായിരുന്നു അതിന് പിന്നില്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ഐശ്വര്യ ആ രംഗത്തില്‍ രണ്‍ബീറിനെ ചുംബിച്ചിട്ടില്ല. സംവിധായകന്‍ കരണ്‍ ജോഹറും ആ രംഗം ഒരുക്കിയതിന് പിന്നിലെ കാര്യങ്ങള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഐശ്വര്യയുടെയും രണ്‍ബീറിന്റെയും ഡയലോഗുകള്‍ കൊണ്ടും റൊ്മാന്റിക് പ്രകടനം കൊണ്ടും ആ രംഗം വലിയ തരംഗമുണ്ടാക്കുകയാരിുന്നു.

 ചുംബന രംഗങ്ങള്‍

കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന സിനിമയില്‍ അഭിനയിക്കാനായി കരാറില്‍ ഒപ്പിടുമ്പോള്‍ തന്നെ നടന്‍ ഫവാദ് ഖാനോട് സഹതാരമായ ആലിയ ഭട്ടിനെ ചുംബിക്കണമെന്ന് നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ ഷൂട്ട് ചെയ്യേണ്ട സമയം വന്നപ്പോള്‍ പ്രേക്ഷകരെ പറ്റിക്കാന്‍ പാകത്തിനൊരു ചുംബനത്തില്‍ ഇത് ഒതുക്കുകയായിരുന്നു. കാരണം ഇരുവരും ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ വരുമ്പോഴെക്കും താരം വഴുതി മാറി കളയുകയായിരുന്നു. അങ്ങനെയാണ് ഈ രംഗം അവര്‍ ഒതുക്കി കളഞ്ഞതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

 ചുംബന രംഗങ്ങള്‍

പ്രമുഖ താരങ്ങളായ അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍ എന്നിങ്ങനെ ഒരുപാട് താരങ്ങളുമായിട്ടുള്ള ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന് നടി കരീന കപൂര്‍ മാടിച്ച് നിന്നിട്ടുണ്ട്. എന്നാല്‍ പ്രകാശ് ജാവ സംവിധാനം ചെയ്ത സത്യഗ്രഹ എന്ന ചിത്രത്തില്‍ നടന്‍ അജയ് ദേവ്ഗണുമായി ചേര്‍ന്ന് ലിപ്‌ലോക് രംഗം ചെയ്യേണ്ടി വന്നു. എന്നാല്‍ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് ആയതിനാല്‍ നടി അതില്‍ തടസം വെക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് രസകരമായ ഈ സംഭവങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X