For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവിയോട് എനിക്ക് ഭ്രമം ആയിരുന്നു, ആദ്യ ഭാര്യയോട് തുറന്ന് പറഞ്ഞു; ബോണി കപൂർ പറഞ്ഞത്

  |

  ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ആയാണ് അന്തരിച്ച നടി ശ്രീദേവി അറിയപ്പെടുന്നത്. അഭിനയ മികവുള്ള നടിമാർ ശ്രീദേവിക്ക് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും താരമൂല്യവും അഭിനയ മികവും ഒരുപോലെ ഒത്തിണങ്ങിയ നടിയായി ശ്രീദേവിക്ക് പകരം മറ്റൊരാൾ ഇതുവരെയും വന്നിട്ടില്ലെന്ന് സിനിമാ ലോകം പറയുന്നു.

  ശ്രീദേവിയുടെ ഡേറ്റ് ഇല്ലെങ്കിൽ മാത്രം മറ്റ് നടിമാരെ സമീപിക്കുന്ന ഒരു കാലവും ഹിന്ദി സിനിമയിൽ ഉണ്ടായിരുന്നു. യഥാർത്ഥ പാൻ ഇന്ത്യൻ സ്റ്റാർ ആയി വിശേഷിപ്പിക്കാൻ പറ്റുന്ന നടിയായിരുന്നു ശ്രീദേവി.

  Also Read: അഭിനയിക്കുന്നതിന് മുമ്പ് മിണ്ടാതിരിക്കെന്ന് പാർവതി പറഞ്ഞു; അതിൽ ഞങ്ങൾ വ്യത്യസ്തരാണെന്ന് നിത്യ മേനോൻ

  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈ ഭാഷകളിൽ എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‌റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവി ഉണ്ടാക്കിയ അലയൊലികൾ ചെറുതായിരുന്നില്ല.

  കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് നേരെ നിരന്തരം ​ഗോസിപ്പുകൾ വന്നിരുന്നു.

  Also Read: 'പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ അത് ചെയ്യാൻ നിൽക്കരുത്'; വിവാഹിതരാകാൻ പോകുന്നവരോട് പേളിക്ക് പറയാനുള്ളത്!

  സിനിമകളിലെ ​ഗ്ലാമർ വേഷങ്ങളുടെ പേരിലായിരുന്നു ആദ്യ കാല വിമർശനങ്ങൾ. നടി സൗന്ദര്യം നിലനിർത്താൻ പ്ലാസ്റ്റിക് സർജറിയും കുത്തിവെപ്പുകളും നടത്തുന്നുണ്ടെന്ന് വരെ പ്രചരണം ഉണ്ടായി. ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും വിവാദങ്ങൾ നിറഞ്ഞ കാലഘട്ടം ഭർത്താവ് ബോണി കപൂറുമായുള്ള പ്രണയ കാലമായിരുന്നു.

  വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ബോണി കപൂർ ശ്രീദേവിയുമായി കടുത്ത പ്രണയത്തിൽ ആവുകയായിരുന്നു. ബോളിവുഡിനെ ഇളക്കി മറിച്ച വിവാ​ദമായിരുന്നു ഇത്. ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശൗരി കപൂറിന്റെ ജീവിതം ശിഥിലമായത് ശ്രീവിദ്യ കാരണമാണെന്ന് ആരോപണം ഉയർന്നിരുന്നു. വിവാഹത്തിന് മുമ്പ് ശ്രീദേവി ​ഗർഭിണി ആയിരുന്നെന്ന് വരെ റിപ്പോർട്ടുകൾ പരന്നു.

  2013 ൽ നൽകിയ അഭിമുഖത്തിൽ ശ്രീദേവിയുമായുള്ള പ്രണയത്തെക്കുറിച്ച് ബോണി കപൂർ സംസാരിച്ചിരുന്നു. ശ്രീദേവിയുമായി പ്രണയത്തിലാണെന്ന് ഞാനെന്റെ ആദ്യ ഭാര്യ മോണ ശൂരി കപൂറിനോട് തുറന്ന് പറഞ്ഞു. എനിക്ക് അത് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
  യഥാർത്ഥത്തിൽ ശ്രീ ഒരു ഇൻട്രൊവേർട്ട് ആണ്. ജോലി കഴിഞ്ഞാൾ അവൾ അവളാണ്.

  എന്നെ ആകർഷിച്ചത് അവളുടെ നിഷ്കളങ്കത ആയിരുന്നു. ഓരോ പ്രാവശ്യം കാണുമ്പോഴും അവളോടുളള എന്റെ ആസ്കതി വളർന്നു. സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിലും അവൾ സിംപിൾ ആയിരുന്നെന്നും ബോണി കപൂർ പറഞ്ഞു.

  ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ കപൂറിലുണ്ടായ മകനാണ് ബോളിവുഡ് നടൻ അർജുൻ കപൂർ. അർജുനും സഹോദരി അൻഷുളയും ജനിച്ച ശേഷമാണ് ശ്രീദേവി ബോണി കപൂറിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. കുടുംബം ശിഥിലമായിരിക്കെ മോണ കപൂർ മരിക്കുകയും ചെയ്തു.

  പിന്നീട് അർജുൻ കപൂറും ബോണി കപൂറുമായി അകൽച്ചയും ഉണ്ടായി. എന്നാൽ ഇപ്പോൾ താരങ്ങൾ എല്ലാം രമ്യതയിലാണ്. കുടുംബത്തിലെ പ്രശ്നങ്ങൾ അർജുൻ കപൂറിന്റെ ചെറുപ്പ കാലത്തെ ബാധിച്ചിരുന്നു. ശ്രീദേവിയുടെ മരണ ശേഷം അർജുൻ ഇവരുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറുമായി കൂടുതൽ അടുത്തു.

  Read more about: sridevi
  English summary
  When Boney Kapoor Confessed His Love For Sridevi To His First Wife; His Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X