എന്റെ ​ഗന്ധം ആസ്വദിക്കൂ, ആർക്കും ചുംബനം; ഈ രൺവീറിനോടാണോ ഭാര്യയെ പറ്റി പരാതിപ്പെടുന്നതെന്ന് സോഷ്യൽ മീഡിയ

ബോളിവുഡിലെ മുൻ നിര നായക നടൻ ആണ് രൺവീർ സിം​ഗ്. സിനിമാ പാരമ്പര്യമില്ലാത്ത നടൻ വളരെ പെട്ടെന്നാണ് ഹിന്ദി സിനിമാ രം​ഗത്ത് തന്റേതായ ഇടം നേടി എടുത്തത്. ഇന്ത്യയിൽ താരമൂല്യത്തിലും അഭിനയത്തിലും ഒരുപോലെ മികച്ച് നിൽക്കുന്ന നടൻ‌ ആയാണ് രൺവീറിനെ ആരാധകർ കാണുന്നത്.

ചെയ്ത സിനിമളിൽ രൺവീറിന്റെ അഭിനയ മികവും സിനിമയ്ക്കായി രൺവീറിനുള്ള കഠിനാധ്വാനവും പലപ്പോഴും ചർച്ച ആവാറുണ്ട്. ഷാരൂഖ് ഖാന് ശേഷം ഉയർന്നു വന്ന സെലിബ്രിറ്റി ആയാണ് രൺവീർ സിം​ഗിനെ ആരാധകർ കാണുന്നത്.

ആൾക്കൂട്ടത്തിൽ ശ്രദ്ധേയനാവാനുള്ള രൺവീറിന്റെ കഴിവാണ് ആരാധകർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നടി ദീരി പദുകോൺ ആണ് രൺവീറിന്റെ ഭാര്യ. നടനേക്കാളും താരമൂല്യവും കരിയറിൽ സീനിയോരിറ്റിയും ഉള്ള നടിയാണ് ദീപിക പദുകോൺ. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന രണ്ട് പേരും 2018 ലാണ് വിവാഹം കഴിക്കുന്നത്.

Ranveer Singh

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. വിവാഹ ശേഷവും തങ്ങളുടെ കരിയറിലുള്ള ഇവരുടെ ശ്രദ്ധയ്ക്ക് മാറ്റം വന്നില്ല. ദീപികയിൽ നിന്നും വളരെ വ്യത്യസ്തനാണ് രൺവീർ. നടി പൊതുവെ മിതമായി സംസാരിക്കുന്ന ശാന്ത സ്വഭാവക്കാരി ആണെങ്കിൽ രൺവീർ വളരെയധികം ഊർജസ്വലനാണ്. ഈ ആവേശം കൊണ്ട് രൺവീർ പലപ്പോഴും വാർത്തകളിലും ഇടം നേടാറുണ്ട്.

മുമ്പൊരിക്കൽ റിപ്പോർട്ടറെ രൺവീർ ചുംബിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു, ബെഫിക്രെ എന്ന സിനിമയുടെ പ്രൊമോഷനിടെ ആയിരുന്നു സംഭവം. റിപ്പോർട്ടർമാരോട് രസകരമായി സംസാരിക്കവെ ഒരു വനിതാ റിപ്പോർട്ടറെ രൺവീർ അരികിലേക്ക് വിളിച്ചു.

എന്റെ പെർഫ്യൂം മണത്ത് നോക്കൂ എന്ന് പറഞ്ഞു. എന്റെ ​ഗന്ധം സ്പൈസി ആണെന്നും രൺവീർ പറഞ്ഞു. എന്നെയൊന്ന് കെട്ടിപ്പിടിക്കുമോ
എന്ന് യുവതി ചോദിച്ചപ്പോൾ നടൻ ഇവരെ ചുംബിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ അന്ന് വൈറൽ ആയിരുന്നു.

പഥാൻ സിനിമയിൽ ദീപികയുടെ ബിക്കിനി രം​ഗത്തിന്റെ പേരിൽ രൺവീറിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഇത്രയും തുറന്ന ചിന്താ​ഗതിക്കാരനായ രൺവീറിന് മുന്നിൽ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന പിന്തിരിപ്പൻ ചിന്താ​ഗതിക്കാർ നാണിച്ച് പോവുമെന്നാണ് ആരാധകർ പറയുന്നത്.

സർക്കസ് ആണ് രൺവീറിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കരിയറിൽ അടുത്തിടെയായി നിരന്തരം വിവാദത്തിലാണ് രൺവീർ സിം​ഗും ദീപിക പദുകോണും. അടുത്തിടെ ന​ഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ രൺവീറിന് നേരെ പൊലീസ് കേസുൾപ്പെടെ വന്നിരുന്നു.

Ranveer Singh And Deepika

മറുവശത്ത് പഥാൻ എന്ന സിനിമയിൽ ദീപിക പദുകോണിന്റെ ബിക്കിനി ആണ് വിവാദം ഉണ്ടാക്കിയിരുന്നു. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് വിവാ​ദത്തിന് കാരണമായത്. സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും നടക്കുന്നുണ്ട്. ഷാരൂഖ് ഖാൻ ആണ് സിനിമയിലെ നായകൻ, ജോൺ എബ്രഹാമും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു, നിലവിലെ വിവാദങ്ങളോട് ദീപിക പദുകോൺ പ്രതികരിച്ചിട്ടില്ല.

ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡി ആണ് രൺവീറും ദീപികയും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. രാം ലീല ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ. സഞ്ജയ് ലീല ബൻസാലി ആയിരുന്നു സിനിമയുടെ സംവിധായകൻ.

പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പുതിയ ചിത്രം സർക്കസിലും ഡാൻസ് നമ്പറുമായി ദീപീക എത്തുന്നുണ്ട്. പഥാൻ, പ്രൊജക്ട് കെ, ഫൈറ്റർ എന്നിവയാണ് ദീപികയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

Read more about: ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X