കുഞ്ഞിന്റെ പേര് വരെ ആലോചിച്ച് രൺവീർ; വ്യക്തത വരുത്താതെ ദീപിക; മൂന്ന് കുട്ടികളെന്ന സ്വപ്നം നടക്കുമോ?

ബോളിവുഡിൽ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. 2018 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായി ജീവിതം മുന്നോട്ട് നയിക്കുന്നു. കരിയറിലെ തിരക്കുകൾ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാനും ഒരുമിച്ചുള്ള സമയം കണ്ടെത്താനും ദീപികയും രൺവീറും ശ്ര​ദ്ധിക്കാറുണ്ട്. താരമൂല്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നവരാണ് ഇരുവരും.

കരിയറിന് ഇരുവരും പരസ്പരം വലിയ പിന്തുണയും നൽകുന്നു. വിവാഹം തന്റെ സിനിമാ കരിയറിനെ ബാധിക്കാതിരിക്കാൻ ദീപിക ശ്രദ്ധിച്ചിട്ടുണ്ട്. അതേസമയം വിവാഹം കഴിഞ്ഞിട്ട് ആറ് വർഷത്തോടടുത്തെങ്കിലും കുഞ്ഞെന്ന സ്വപ്നം ഇരുവരും നീട്ടി വെക്കുകയാണ്. രണ്ട് പേർക്കും പ്രായം നാൽപതിനോട് അടുക്കാറായി. കുഞ്ഞിനെ വേണ്ടെന്ന് താര ദമ്പതികൾ തീരുമാനിച്ചോ എന്ന ചോദ്യവും ആരാധകർക്കുണ്ട്.

Deepika Padukone, Ranveer Singh

അതേസമയം അമ്മയും അച്ഛനും ആകാൻ ആ​ഗ്രഹമുണ്ടെന്ന് ദീപികയും രൺവീറും ഒന്നിലേറെ തവണ നേരത്തെ പറഞ്ഞിട്ടുണ്ട്. താര ദമ്പതികൾ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വിവാഹം കഴിഞ്ഞ വർഷം തന്നെ അമ്മയാകുന്നതിനെക്കുറിച്ച് ദീപികയ്ക്ക് നേരെ ചോദ്യം വന്നിരുന്നു. ശരിയായ സമയത്ത് അത് ന‌ടക്കുമെന്നാണ് അന്ന് ദീപിക നൽകിയ മറുപടി. കുടുംബം തുടങ്ങാൻ വേണ്ടി സമൂഹം സമ്മർദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും സമൂഹത്തിൽ മാറ്റം വരണമെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും ദീപിക പദുകോൺ ചൂണ്ടിക്കാട്ടി.

ഗർഭിണിയാണെന്ന ​ഗോസിപ്പുകൾ വന്നപ്പോഴും ദീപിക ഇതിനെ തള്ളിക്കളയുകയാണുണ്ടായത്. അടുത്തൊന്നും കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കരിയറിലേക്കാണ് ശ്രദ്ധയെന്നും അന്ന് ദീപിക വ്യക്തമാക്കി. അതേസമയം വിവാഹത്തിന് മുമ്പ് 2013 ൽ നൽകിയ അഭിമുഖത്തിൽ കുടുംബ ജീവിതത്തെക്കുറിച്ച് ദീപിക സംസാരിച്ചിരുന്നു. ഭാവിയിൽ മൂന്ന് കുട്ടികളുണ്ടായേക്കാമെന്നും അവരെ ഷൂട്ടിം​ഗിന് കൊണ്ട് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്ന് ദീപിക പറഞ്ഞു.

Deepika Padukone, Ranveer Singh

അടുത്ത പത്ത് വർഷത്തേക്കുള്ള പ്ലാനിം​ഗ് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. എന്നാൽ അഭിമുഖം നൽകിയിട്ട് പത്ത് വർഷം പിന്നിട്ടെങ്കിലും അമ്മയാകാൻ ദീപിക തയ്യാറായിട്ടില്ല. കുഞ്ഞെന്ന സ്വപ്നത്തെക്കുറിച്ച് നേരത്തെ രൺവീർ സിം​ഗും സംസാരിച്ചിട്ടുണ്ട്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ അച്ഛനാകുമെന്നാണ് 2012 ൽ നൽകിയ അഭിമുഖത്തിൽ രൺവീർ സിം​ഗ് പറഞ്ഞത്.

കുഞ്ഞിന് പറ്റിയ പേര് വരെ ആലോചിക്കുന്നുണ്ടെന്നും മകൾ വേണമെന്നാണ് തനിക്കാ​ഗ്രഹമെന്നും രൺവീർ സിം​ഗ് പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുഞ്ഞിന് ജന്മം നൽകുമെന്ന സൂചന ദീപിക നൽകിയിട്ടുണ്ട്. അതേസമയം നടിക്ക് കരിയറിൽ നാൾക്ക് നാൾ തിരക്കേറുകയാണ്. ഒന്നിന് പിറകെ ഒന്നായി ന‌ടിയുടെ സിനിമകൾ റിലീസിന് എത്തുന്നുണ്ട്.

പഠാൻ, ജവാൻ എന്നീ സിനിമകൾക്ക് ശേഷം ഫൈറ്ററാണ് ദീപികയുടെ വരാനിരിക്കുന്ന സിനിമ. ഹൃതിക് റോഷനാണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. പ്രഭാസിനൊപ്പം അഭിനയിക്കുന്ന കൽകി 2898 എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

രൺവീറും ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ദീപികയുടെ സമകാലികരായ മിക്ക നടിമാരും ഇതിനകം കുടുംബ ജീവിതത്തിലേക്ക് കടന്നു. അനുഷ്ക ശർമ്മ, സോനം കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയവരെല്ലാം അമ്മമാരായിട്ട് കുറച്ച് വർഷങ്ങളായി.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X