കുഞ്ഞുങ്ങൾ വേണോ അതോ സിനിമയോ‌; താര റാണിയായിരിക്കെ ദീപികയോട് ചോദ്യം; നടി ഇടവേളയിലേക്കോ?

ബോളിവുഡ് താര റാണി ദീപിക പദുകോൺ അമ്മയായ വാർത്ത നിമിഷ നേരം കൊണ്ടാണ് വൈറലായത്. ​ഗണേശ് ചതുർത്ഥി ദിനമായിരുന്ന ഇന്നലെ ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് പുറത്ത് വന്ന വാർത്ത. ആദ്യത്തെ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ദീപികയും ഭർത്താവ് രൺവീർ സിം​ഗും. 38ാം വയസിലാണ് ദീപിക പദുകോൺ അമ്മയായിരിക്കുന്നത്. 2018 ലായിരുന്നു ദീപിക-രൺവീർ വിവാഹം. രാം ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രണയത്തിലായ ഇരുവരും ഇക്കാര്യം മറച്ച് വെച്ചില്ല.

വിവാഹ ശേഷവും കരിയറിലെ തിരക്കുകളിലായിരുന്നു താരങ്ങൾ. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് ദീപിക പദുകോൺ. വിവാഹ ശേഷവും സിനിമാ രം​ഗത്ത് തുടരാൻ ദീപിക തയ്യാറായി. അതീവ ​ഗ്ലാമറസ് വേഷങ്ങളും ചെയ്തു. ​ഗെഹരിയാൻ എന്ന ചിത്രത്തിലെ ദീപികയുടെ ഇന്റിമേറ്റ് രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായി. വിവാഹിതയായത് തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ദീപിക എപ്പോഴും ശ്രദ്ധിച്ചു.

Deepika Padukone  Ranveer Singh

അമ്മയായ ശേഷം ദീപിക ഇനി കരിയറിൽ സജീവമാകുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് ദീപിക മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമ, കുഞ്ഞുങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ നടിക്ക് ഒരു ഷോയിൽ ചോദ്യം വന്നു. സിനിമകൾ ചെയ്ത് കൊണ്ടിരിക്കവെ കുഞ്ഞുങ്ങൾ എന്നാണ് ദീപിക ഇതിന് മറുപടി നൽകിയത്.

കുടുംബ ജീവിതവും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് ദീപിക പദുകോൺ ശ്രമിക്കുന്നത്. വിവാഹം തന്നെ സംബന്ധിച്ച് വളരെ പ്രധാനമാമെന്ന് മുമ്പൊരിക്കൽ നടി പറഞ്ഞിരുന്നു. അമ്മയാകുന്നതിന് മുമ്പ് ബി​ഗ് ബജറ്റ് സിനിമകളുടെ ഒരു നിര തന്നെ ദീപിക പൂർത്തിയാക്കിയിരുന്നു. ജവാൻ, പഠാൻ, ഫൈറ്റർ, കൽകി 2898 എഡി എന്നീ സിനിമകളാണിത്. കൽകിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ ചിത്രം വൻ വിജയം നേ‌ടി.

Deepika Padukone  Ranveer Singh

റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞിന് വേണ്ടി കുറച്ച് മാസങ്ങൾ‌ സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന് 2025 ൽ വീണ്ടും സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കാനാണ് ദീപികയുടെ തീരുമാനം. ബോളിവുഡിലെ മുൻനിര നായികമാരിൽ മിക്കവരും ഇന്ന് അമ്മമാരാണ്. കഴിഞ്ഞ വർഷമാണ് നടി ആലിയ ഭട്ട് അമ്മയായത്. കുഞ്ഞ് പിറന്ന് കുറച്ച് നാളുകൾക്കുള്ളിൽ ആലിയ ഷൂട്ടിം​ഗിനെത്തി.

സോനം കപൂർ, അനുഷ്ക ശർമ്മ എന്നീ നടിമാരും അമ്മമാരാണ്. എന്നാൽ കുഞ്ഞ് പിറന്ന ശേഷം ഇവർ സിനിമാ രം​ഗത്ത് സജീവമല്ല. ഇവരുടെ തൊട്ട് മുമ്പത്തെ ജനറേഷനിലുള്ള നായികമാരായ കരീന കപൂർ, പ്രിയങ്ക ചോപ്ര എന്നിവരും ഇന്ന് അമ്മമാരാണ്. ഇവർ കരിയറിൽ സജീവമാണ്. മകൾ പിറന്ന കാര്യം ദീപികയോ രൺവീറോ ഇതുവരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടില്ല. താര ദമ്പതികളുടെ പോസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X