'ക്യാമറ ഈ സ്ത്രീയുടെ മുഖത്തേക്ക് തിരിക്കൂ'; റിപ്പോർട്ടറോട് ദേഷ്യപ്പെട്ട ദീപിക പദുകോൺ

സിനിമാ താരങ്ങളെ സംബന്ധിച്ച് മാധ്യമങ്ങൾക്ക് തങ്ങളുടെ കരിയറിൽ വലിയ പ്രധാന്യമുണ്ട്. ഒരു താരമായി രൂപപ്പെട്ട് വരുന്ന കാലയളവിൽ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ അഭിനേതാവിനെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ഏറെ സഹായിക്കും. സിനിമാ നിർമാണത്തിനപ്പുറത്ത് സിനിമാ ലോകത്തും മാധ്യമങ്ങൾ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്.അതേസമയം മാധ്യമങ്ങളോട് തട്ടിക്കയറിയ സിനിമാ താരങ്ങളും ഏറെയാണ്.

ഇത്തരത്തിലൊരു സംഭവമായിരുന്നു നടി ദീപിക പദുകോണും ഒരു റിപ്പോർട്ടറും തമ്മിലുണ്ടായ വാക്ക് തർക്കം. 2014 ലാണ് ഈ സംഭവം നടന്നത്. ഫൈൻഡിം​ഗ് ഫന്നി എന്ന സിനിമയുടെ പ്രോമോഷൻ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു ദീപിക. ചെന്നെെ എക്സ്പ്രസ് എന്ന സിനിമയുടെ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നത്തിന്റെ തുടക്കം.

deepika

പരിപാടിയിൽ ദീപിക ധരിച്ച ​ഗ്ലാമറസ് വേഷത്തെക്കുറിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമത്തിൽ വാർത്ത വന്നു. ഇതിനെതിരെ ദീപിക രം​ഗത്ത് വരികയുമുണ്ടായി. ഇന്ത്യയിലെ ലീഡിം​ഗ് ന്യൂസ് പേപ്പറിന്റെ ന്യൂസ് ഇതാണോ എന്നായിരുന്നു ദീപികയുടെ ചോദ്യം. ഞാൻ ഒരു സ്ത്രീയാണ് എനിക്ക് മാറിടമുണ്ട് നിങ്ങൾക്കെന്താണ് പ്രശ്നം. സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കരുതെന്നും ദീപിക ഈ മാധ്യമത്തിനെതിരെ തുറന്നടിച്ചു.

ഈ വിവാദം സംബന്ധിച്ചായിരുന്നു ഫെെൻഡിം​ഗ് ഫന്നിയുടെ പ്രൊമോഷൻ ചടങ്ങിൽ ചോദ്യം വന്നത്. ഒരു നിസാര പ്രശ്നത്തിനെതിര നടത്തിയ പ്രതികരണം എന്ന റിപ്പോർട്ടറുടെ കമന്റാണ് ദീപികയെ ചൊടിപ്പിച്ചത്. എനിക്ക് പറയാനുള്ളത് ഞാൻ ട്വീറ്റിൽ പറഞ്ഞിട്ടുണ്ട് കൂടുതലായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മറുപടി നൽകി ദീപിക ആദ്യം ഒഴി‍ഞ്ഞു മാറി. എന്നാൽ റിപ്പോർട്ടർ വീണ്ടും ഇതേ പറ്റി ചോദിച്ചതോടെ ദീപിക ദേഷ്യപ്പെട്ടു. നിങ്ങൾ ക്യാമറ ആ റിപ്പോർട്ടറുടെ അടുത്തേക്ക് തിരിക്കാമോ എന്ന് ദീപിക മറ്റു മാധ്യമ പ്രവർത്തകരോട് ചോദിച്ചു.

deepika padukone

'ക്യാമറ ഈ സ്ത്രീയുടെ മുഖത്തേക്ക് തിരിക്കൂ. എന്താണ് നിങ്ങൾ സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. ഞാൻ അല്ലെങ്കിൽ തന്നെ അസ്വസ്ഥയാണ്. നിങ്ങളെന്നെ കൂടുതൽ അസ്വസ്ഥയാക്കുന്നു. ഒരു സ്ത്രീയായിട്ടും ഇതൊരു ചെറിയ പ്രശ്നമാണെന്ന് നിങ്ങൾ പറയുന്നത് നിരാശനജനകമാണ്,' ദീപിക പറഞ്ഞു. സംഭവം നടക്കുമ്പോൾ നടൻ അർജുൻ കപൂറും ദീപികയ്ക്കൊപ്പം ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് മാധ്യമങ്ങളുമായി നല്ല ബന്ധമാണ് ദീപിക കാത്തു സൂക്ഷിച്ചത്. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി വളർന്ന ദീപിക ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച് വരികയാണ്. പഥാൻ, പ്രൊജക്ട് കെ, ഫൈറ്റർ എന്ന ചിത്രങ്ങളാണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. പഥാനിൽ ഷാരൂഖിനൊപ്പമാണ് ദീപിക അഭിനയിക്കുന്നത്.

deepika

പ്രൊജക്ട് കെയിൽ പ്രഭാസിനൊപ്പവും. ഹൃതിക് റോഷനാണ് ഫൈറ്ററിൽ ദീപികയുടെ നായകൻ. ആമസോൺ പ്രെെമിൽ സ്ട്രീം ചെയ്ത ​ഗെഹരിയാനാണ് ദീപികയുടെ അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സിദ്ധാർത്ഥ് ചതുർവേഥി, അനന്യ പാണ്ഡെ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X