ദീപികയെ കണ്ട് പ്രിയങ്ക ചോപ്രയെന്ന് ഹോളിവുഡ് മാധ്യമങ്ങൾ; തിരിച്ചെത്തി പൊട്ടിത്തെറിച്ച ദീപിക

ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള രണ്ട് നടിമാരാണ് ദീപിക പദുകോണും പ്രിയങ്ക ചോപ്രയും. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി ഒരു ​ഗ്ലോബൽ സ്റ്റാർ എന്ന നിലയിൽ പ്രിയങ്ക തന്റെ താരമൂല്യം നിലനിർത്തിയപ്പോൾ. ദീപികയാവട്ടെ ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആയി. രണ്ട് പേരുടെയും കരിയറിന്റെ വളർച്ച ബോളിവുഡിനെ ഒരുപോലെ അമ്പരിപ്പിച്ചിരുന്നു.

പ്രിയങ്കയ്ക്ക് സമാനമായി ഹോളിവുഡിൽ ദീപികയും ഒരുവേള കൈ വെച്ചിരുന്നു. എക്സ്എക്സ്എക്സ് റിട്ടേൺ സ്കാൻഡർ എന്ന ഹോളിവുഡ് സിനിമയിൽ ദീപികയും അഭിനയിച്ചിട്ടുണ്ട്. എന്നാൽ പ്രിയങ്കയ്ക്ക് ലഭിച്ചത് പോലെ വൻ സ്വീകാര്യത അല്ല ദീപികയ്ക്ക് ഹോളിവുഡിൽ ലഭിച്ചത്. ഒരുവേള ഇത് ഇന്ത്യയിലെ സൂപ്പർ താരമാണെന്ന് ഹോളിവുഡ് മാധ്യമങ്ങൾ തിരിച്ചറിഞ്ഞത് പോലുമില്ല. 2017 ലായിരുന്നു ഈ സംഭവം. ലോസ് ആഞ്ചലസ് എയർപോർട്ടിലെത്തിയ ദീപികയെ കണ്ട് പ്രിയങ്ക ചോപ്രയാണെന്ന് ഫോട്ടോ​ഗ്രാഫർമാർ തെറ്റിദ്ധരിച്ചു.

deepika and priyanka

പ്രിയങ്ക, പ്രിയങ്ക എന്ന് വിളിച്ച് ഇവർ ദീപികയുടെ പിന്നാലെ ഓടുകയും ചെയ്തു. ദീപിക ഇതിന് ചെവികൊടുക്കാതെ വേ​ഗം തന്നെ കാറിലേക്ക് കയറി. ഈ വീഡിയോ വലിയ തോതിൽ പ്രചരിച്ചു. തിരിച്ച് മുംബൈയിലെത്തിയ ദീപിക ഹോളിവുഡ് മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹോളിവുഡിലെ വംശീയതയാണ് ഈ സംഭവം തുറന്ന് കാട്ടുന്നതെന്നും എല്ലാവരും ഒരുമിച്ച് ഇതിനെതിരെ സംസാരിക്കണമെന്നും ദീപിക പറഞ്ഞു.

ഒരേ നിറത്തിലുള്ള ആളുകൾ ഒരേ ആളുകളല്ല. അതിനാൽ ഇന്ത്യക്കാരായ നമ്മൾ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ ബോധവൽക്കരിക്കുക. അഞ്ജത അഞ്ജതയാണ്, ദീപിക പറഞ്ഞു. ആദ്യ ഹോളിവുഡ് സിനിമയ്ക്ക് ശേഷം ദീപിക ഇതുവരെ മറ്റൊരു ഹോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടില്ല. നടി പിന്നീട് ബോളിവുഡ് സിനിമകൾക്കാണ് പ്രാമുഖ്യം നൽകിയത്.

deepika

അതേസമയം പ്രിയങ്ക ചോപ്ര ഹോളിവുഡിലെ താരമായി തിളങ്ങി. ബേ വാച്ച്, മാട്രിക്സ് ദ റിസറക്ഷൻ, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക് തുടങ്ങിയ സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു. ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസിലൂടെയാണ് പ്രിയങ്ക ഹോളിവുഡിൽ ജനപ്രീതിയാർജിച്ചത്. പോപ് ​ഗായകനായ നിക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്ക ഇപ്പോൾ ഭർ‌ത്താവിനൊപ്പം ലോസ് ആഞ്ചലസിലാണ് താമസം.

ഹോളിവുഡിൽ തിരക്കേറുമ്പോഴും പ്രിയങ്കയെ ഇപ്പോൾ ബോളിവുഡ് സിനിമകളിൽ കാണാറില്ല. 2019 ൽ പുറത്തിറങ്ങിയ സ്കെെ ഈസ് പിങ്ക് ആണ് പ്രിയങ്ക അവസാനം അഭിനയിച്ച ബോളിവുഡ് ചിത്രം. ഫർഹാൻ അക്തറിന്റെ ജീ ലേ സരാ എന്ന ഹിന്ദി ചിത്രത്തിൽ പ്രിയങ്ക ഉടനെത്തും. അടുത്ത വർഷത്തോടെ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X