അന്ന് രൺബീറിനെ പരിഹസിച്ചതിൽ രോഷം കൊണ്ട പിതാവ്; വർഷങ്ങൾക്കിപ്പുറം ദീപികയെ അഭിനന്ദിച്ചപ്പോൾ
ബോളിവുഡിൽ ഇന്നത്തെ താര റാണിയാണ് ദീപിക പദുകോൺ. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ ഹിന്ദി സിനിമാ രംഗത്ത് തുടക്കം കുറിച്ച ദീപികയ്ക്ക് പിന്നെ കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സൂപ്പർ ഹിറ്റ് സിനിമകളിലെ നായികയായി ദീപിക തിളങ്ങി. കോക്ടെയ്ൽ എന്ന സിനിമയ്ക്ക് ശേഷമാണ് നടിയുടെ കരിയർ ഗ്രാഫ് സൂപ്പർ താരത്തിന്റേതായി മാറുന്നത്. പിന്നീട് നിരവധി ഹിറ്റുകൾ തുടരെ ദീപികയെ തേടി വന്നു.
ചെന്നെെ എക്സ്പ്രസ്, രാം, ലീല, യഹ് ജവാനി ഹെ ദീവാനി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. പ്രൊജക്ട് കെ ആണ് ദീപികയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. പ്രഭാസാണ് സിനിമയിലെ നായകൻ. കരിയറിൽ ഒരു ഘട്ടത്തിൽ തുടരെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്ന വ്യക്തിയാണ് ദീപിക.

നടൻ രൺബീർ കപൂറുമായുള്ള പ്രണയവും ബ്രേക്കപ്പുമാണ് ഇതിൽ വലിയ വാർത്താ പ്രാധാന്യം നേടിയത്. രൺബീറുമായി കടുത്ത പ്രണയത്തിലായ ദീപിക നടന്റെ പേരിലെ അക്ഷരങ്ങൾ പച്ച കുത്തുകയും ചെയ്തിരുന്നു. പൊതുവെ തന്റെ റിലേഷൻഷിപ്പുകളെക്കുറിച്ച് പൊതുവേദിയിൽ സംസാരിക്കാതിരുന്ന ദീപിക പക്ഷെ താൻ രൺബീറുമായി പ്രണയത്തിലാണെന്ന കാര്യം മറച്ചു വെച്ചില്ല.
എന്നാൽ ദീപികയുടെ ഈ വിശ്വാസം രൺബീർ തകർത്തു. നടി കത്രീന കൈഫിനെ പരിചയപ്പെട്ടതോടെ രൺബീർ ദീപികയെ ഉപേക്ഷിച്ചു. നടിയെ സംബന്ധിച്ച് ഇത് വലിയ ഞെട്ടലായിരുന്നു. രണ്ട് വർഷത്തെ പ്രണയം തകർന്നതിൽ ദീപിക നിരാശപ്പെട്ടു.

രൺബീറിനെതിരെ ദീപിക പരസ്യ വിമർശനങ്ങളും അക്കാലത്ത് ഉന്നയിച്ചിരുന്നു. നടന് ഒരു പെട്ടി കോണ്ടം നൽകുമെന്നാണ് മുമ്പൊരിക്കൽ ദീപിക പറഞ്ഞത്. അതേസമയം പിന്നീട് ഇരുവരും സുഹൃത്തുക്കളായി. ബ്രേക്ക് അപ്പിന് ശേഷം ഇരുവരും ഒരുമിച്ച് തമാശ, യഹ് ജവാനി ഹെ ദിവാനി എന്നീ സിനിമകളിൽ അഭിനയിച്ചു. രൺബീർ തന്റെ നല്ല സുഹൃത്താണെനന് ദീപിക ഇപ്പോൾ പറയുന്നു.
പ്രണയ കാലത്ത് രൺബീറിന്റെ മാതാപിതാക്കളുമായും ദീപിക അടുത്തു. ബ്രേക്കപ്പിന് ശേഷം രൺബീറിന്റെ മാതാപിതാക്കളായ റിഷി കപൂറും, നീതു കപൂറും ഒരു ഘട്ടത്തിൽ ദീപികയെ പ്രശംസിക്കുകയുമുണ്ടായി. 2018 ൽ പദ്മാവത് എന്ന സിനിമ റിലീസ് ചെയ്തപ്പോഴായിരുന്നു ഇത്. നല്ല സിനിമ, നിന്നിൽ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹം എന്ന് കുറിച്ച് കൊണ്ട് പൂക്കളാണ് ദീപികയ്ക്ക് റിഷി കപൂറും നീതു കപൂറും അയച്ചത്.
എന്നാൽ മുമ്പ് ദീപികയും രൺബീറിന്റെ പിതാവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ബ്രേക്കപ്പിന് ശേഷം രൺബീറിനെ പരിഹസിച്ച് കൊണ്ട് ദീപിക പറഞ്ഞ വാക്കുകളാണ് ഋഷി കപൂറിനെ ചൊടിപ്പിച്ചത്. ഋഷി കപൂറിനെ തണുപ്പിക്കാൻ തനിക്കിടപെടേണ്ടി വന്നെന്ന് അടുത്തിടെ ഫിലിം മേക്കർ കരൺ ജോഹർ പറഞ്ഞിരുന്നു. ദീപികയ്ക്ക് ശേഷം കത്രീനയുമായി രൺബീർ പ്രണയത്തിലായെങ്കിലും ഈ ബന്ധവും നിലനിന്നില്ല.
ആറ് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് ആലിയയുമായി പ്രണയത്തിലായ രൺബീർ നടിയെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകളും പിറന്നു. രൺബീറിന് ശേഷം രൺവീറിനെ പ്രണയിച്ച ദീപിക 2018 ൽ നടനെ വിവാഹം ചെയ്തു. കത്രീന നടൻ വിക്കി കൗശലുമായി വിവാഹിതയാവുകയും ചെയ്തു. ദീപിക പദുകോണും കത്രീന കൈഫുമായും അടുത്ത സൗഹൃദമാണ് രൺബീറിന്റെ ഭാര്യ ആലിയ ഭട്ടിനുള്ളത്.


Click it and Unblock the Notifications