For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ വിവാഹ ദിവസം എന്റെ അച്ഛൻ തകർന്നു; മാധുരിയോട് തുറന്ന് പറഞ്ഞ ദീപിക പദുകോൺ

  |

  ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് മാധുരി ദീക്ഷിത്. മികച്ച നർത്തകിയായ മാധുരി വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ മനം കവർന്നു. 1984 ലാണ് അബോധ് എന്ന സിനിമയിലൂടെ മാധുരി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് ബേട്ട, തേസബ്, ദിൽ, രാജ, ഹം ആപ് കെ കോൻ, ലജ്ജ, ദിൽ തോ പാ​ഗൽ ​ഹേ, ദേവ്ദാസ് തുടങ്ങിയ സിനിമകളിൽ മാധുരി ദീക്ഷിത് തിളങ്ങി.

  1999 ൽ ഡോ. ശ്രീരാം മാധവ് നെനെയുമായി വിവാഹിതയായ മാധുരി അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോവുകയും ചെയ്തു. ഇന്ന് സിനിമകളിൽ സജീവമല്ലാത്ത മാധുരി റിയാലിറ്റി ഷോകളിൽ ജഡ്ജായി എത്താറുണ്ട്. അടുത്തിടെ ഫെയിം ​ഗെയിം എന്ന സീരിസിലും അഭിനയിച്ചിരുന്നു. അറിൻ, റയാൻ എന്നീ രണ്ട് മക്കളാണ് മാധുരി ദീക്ഷിതിനുള്ളത്.

  Also Read: 'പാനിപൂരി'യെന്ന് കൂട്ടുകാർ വിളിക്കും, പ്രതീക്ഷയോട് മിണ്ടുമ്പോൾ സൂക്ഷിക്കണമെന്ന് എംജി ശ്രീകുമാർ

  90 കളിൽ യുവാക്കളുടെ ഹരമായിരുന്ന മാധുരിയെ ആരാധിച്ച നിരവധി പ്രമുഖർ ഉണ്ടായിരുന്നു. നടി ദീപിക പദുകോണിന്റെ പിതാവും മുൻ ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുകോൺ ആയിരുന്നു ഇതിലൊരാൾ. ദീപിക തന്നെയാണ് ഇതേ പറ്റി തുറന്ന് പറഞ്ഞതും. 2016 ലാണ് ഒരു ചടങ്ങിൽ വെച്ച് മാധുരിയോട് ദീപിക ഇക്കാര്യം പറഞ്ഞത്. മാധുരിയുടെ വിവാഹം പ്രഖ്യാപിച്ച ദിവസം തന്റെ പിതാവ് തകർന്ന് പോയെന്നും ദീപിക ചിരിച്ചു കൊണ്ട് പറഞ്ഞു.

  Also Read: മോഹൻലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ, കഥയും ക്ലൈമാക്‌സും റെഡി; സിനിമ പണിപ്പുരയിലെന്ന് വിനീത്

  'അദ്ദേഹം എപ്പോഴും തന്റേതായ കാര്യങ്ങളിൽ മുഴുകുന്ന ആളായിരുന്നു. ബാഡ്മിന്റൺ കളിക്കുന്നു, കുട്ടികൾ, ഭാര്യ...രാവിലെ എഴുന്നേന്ന് പത്രം എടുത്ത് ബാത്ത്റൂമിലേക്ക് പോവുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. നിങ്ങളുടെ വിവാഹം പ്രഖ്യാപിച്ച ദിവസം അദ്ദേഹം കുളിമുറിയിൽ കയറി വാതിലടച്ചു. ഇപ്പോഴും ഇത് കുടുംബത്തിലെ വലിയ തമാശയാണ്'

  'അദ്ദേഹം തകർന്നിരുന്നു. പുറത്തു വന്ന അദ്ദേഹത്തിന്റെ കൺപോളകൾ തടിച്ചിരുന്നു. നിങ്ങൾ കരയുകയായിരിന്നോ എന്നാണ് അമ്മ ചോദിച്ചത്,' ദീപിക പറഞ്ഞു. മാധുരി ദീക്ഷിത് ഇത് കേട്ട് ചിരിച്ചു. പ്രകാശ് പദുകോൺ ഉജ്വല പദുക്കോൺ എന്നിവരുടെ മകളാണ് ദീപിക പദുകോൺ.

  Also Read: അവർ എയർപോർട്ടിൽ വന്ന് ഫോട്ടോയെടുത്ത് പോവും, വിമാനത്തിൽ കയറില്ല; ഉർഫി ജാവേദിനെ ട്രോളി കരൺ ജോഹർ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അനിഷ പദുകോൺ എന്ന സഹോദരിയും ദീപികയ്ക്കുണ്ട്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായിക ആയി തിളങ്ങുകയാണ് ദീപിക പദുകോൺ. 36 കാരിയായ ദീപിക ഇതിനകം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായെത്തി. നിലവിൽ പ്രൊജക്ട് കെ, പഥാൻ, ഫൈറ്റർ എന്നീ സിനിമകളിൽ അഭിനയിച്ച് വരികയാണ് ദീപിക പദുകോൺ.

  പഥാനിൽ ഷാരൂഖ് ഖാനൊപ്പമാണ് ദീപിക അഭിനയിക്കുന്നത്. പ്രഭാസും ദീപികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് പ്രൊജക്ട് കെ. സമാനമായി ഹൃതിക് റോഷനും ദീപികയും ഒരുമിച്ചെത്തുന്ന സിനിമയാണ് ഫൈറ്റർ. ആക്ഷൻ പശ്ചാത്തലത്തിലാണ് മൂന്ന് സിനിമകളും ഒരുങ്ങുന്നതെന്നാണ് വിവരം.

  Read more about: madhuri dixit deepika padukone
  English summary
  when deepika padukone revealed her father had huge crush on madhuri dixit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X