For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരുഷന്റെ ശരീരം മുഴുവൻ നോക്കും; ആദ്യം ഒരു പുരുഷനിൽ ശ്രദ്ധിക്കുന്ന കാര്യമെന്തെന്ന് ദീപിക

  |

  ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടി ആണ് ദീപിക പദുകോൺ. കർണാടകക്കാരിയായ ദീപിക ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധി ആണ്. മോഡലിം​ഗിൽ നിന്നും സിനിമാ രം​ഗത്തേക്കെത്തിയ ദീപിക വളരെ പെട്ടെന്ന് തന്നെ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു.

  ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ആണ് ദീപിക ബോളിവുഡിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ദീപിക അഭിനയിച്ചു. 2013 ഓടെയാണ് ദീപികയുടെ കരിയർ മാറി മറിയുന്നത്.

  Also Read: 'ഞാൻ റാങ്ക് ഹോൾഡറാണ് പക്ഷെ ചീറ്റ് ചെയ്തിട്ടുണ്ട്, സ്റ്റേഷനിൽ ചെന്നപ്പോൾ താക്കീത് തന്ന് വിട്ടു'; നടി ലെന!

  ഹിറ്റുകളുടെ വൻ നിര ദീപികയ്ക്ക് ആ വർഷം ലഭിച്ചു. രാം ലീല, ചെന്നെെ എക്സ്പ്രസ്, യഹ് ജവാനി ഹേ ദീവാനി ദീപികയുടെ സിനിമകൾ ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ചു. ഇന്നും ദീപിക നായിക നിരയിൽ മുൻ പന്തിയിൽ നിൽക്കുന്നു. ബോളിവുഡിൽ ഇന്ന് സൂപ്പർ താര പദവിയുള്ള നായിക നടിയാണ് ദീപിക. പ്രതിഫലത്തിലും നടി മുന്നിലാണ്.

  Also Read: 'അഭിപ്രായ പ്രകടനത്തിന് ഒരു മര്യാദ വേണം, സിനിമയുടെ റിവ്യു എടുക്കുന്നത് അപകടമാണ്'; പ്രതികരിച്ച് സിബി മലയിൽ!

  കരിയറിന് പ്രഥമ പരി​ഗണന കൊടുക്കുന്ന നടി ആണ് ദീപിക. വിവാഹ ശേഷം പഴയതിനേക്കാൾ കൂടുതൽ സിനിമാ തിരക്കുകളിൽ ആണ് നടി. സിനിമാ നിർമാണ രം​ഗത്തും സജീവമാണ്. ദീപികയുടെ ഭർത്താവ് രൺവീർ സിം​ഗും സിനിമകളിൽ സജീവമാണ്.

  2018 ലാണ് ദീപികയും രൺവീറും വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. കരിയറിൽ എല്ലായ്പ്പോഴും ​ഗോസിപ്പുകൾ പിന്തുടർന്ന താരമാണ് ദീപിക പദുകോൺ.

  നടിയുടെ മുൻ പ്രണയങ്ങളും പ്രണയത്തകർച്ചയും എല്ലാം വലിയ ചർച്ച ആയിരുന്നു. ​ദീപികയുടെ 37ാം പിറന്നാൾ ആണിന്ന്. നടിയുടെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് ആരാധകർ.

  ഇപ്പോഴിതാ ദീപികയുടെ പഴയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. കോഫി വിത്ത് കരണിൽ ആലിയ ഭട്ടിനൊപ്പം എത്തിയ എപ്പിസോഡ് ആണിത്. കരണിന്റെ റാപിഡ് ഫയർ റൗണ്ടിൽ വന്ന ചോദ്യത്തിന് ദീപിക നൽ‌കിയ മറുപടി അന്ന് ശ്രദ്ധ നേടിയിരുന്നു.

  ഒരു പുരുഷനിൽ ആദ്യം ശ്രദ്ധിക്കുന്ന കാര്യമെന്തെന്നായിരുന്നു കരണിന്റെ ചോദ്യം, ദീപിക കള്ളച്ചിരിയോടെ കരണിന്റെ ശരീരത്തിലൂടെ മുഴുവൻ കണ്ണോടിക്കുകയാണുണ്ടായത്. ഇത് കണ്ട കരൺ അമ്പരപ്പോടെ പൊട്ടിച്ചിരിച്ചു. ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വീഡിയോ.

  സിനിമാ ലോകത്തെ അടുത്ത സുഹൃത്ത് ആയ ആലിയ ഭട്ടും ദീപികയുമായുള്ള രസകരമായ സംഭാഷണവും ഈ എപ്പിസോഡിൽ നടന്നു. ദീപികയുടെ മുൻ കാമുകൻ രൺബീർ കപൂറിന്റെ ഭാര്യ ആണ് ആലിയ ഭട്ട്. ദീപികയുമായി വേർപിരിഞ്ഞ ശേഷം നടൻ കത്രീന കൈഫുമായി രൺബീർ പ്രണയത്തിലായി.

  ഈ ബന്ധവും ബ്രേക്ക് അപ്പ് ആയ ശേഷമാണ് ആലിയ ഭട്ടുമായി രൺബീർ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നത്.

  ദീപികയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. പഥാൻ, പ്രൊജക്ട് കെ, ഫൈറ്റർ എന്നീ മൂന്ന് ബി​ഗ് ബജറ്റ്, സൂപ്പർ സ്റ്റാർ സിനിമകളാണ് ദീപികയുടേത് ആയി പുറത്തിറങ്ങാനുള്ളത്. പഥാനാണ് ഉടനെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

  ചിത്രത്തിൽ നായകനായെത്തുന്നത് ഷാരൂഖ് ഖാൻ ആണ്. പ്രഭാസ് ആണ് പ്രൊജക്ട് കെയിലെ നായകൻ. ഹൃതിക് റോഷൻ ഫെറ്ററിൽ ദീപികയുടെ നായകനായി എത്തുന്നു.

  Read more about: deepika padukone
  English summary
  When Deepika Padukone Revealed What She Notice First In A Man; Actress Funny Reply Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X