For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിം​ഗിനിടെ പരിഭ്രാന്തി; സെറ്റിലെത്തിയത് തെറാപിസ്റ്റിനൊപ്പമെന്ന് തുറന്ന് പറഞ്ഞ ദീപിക പദുകോൺ

  |

  ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് നായികയാണ് ദീപിക പദുകോൺ. 15 വർഷത്തിലേറെയായി സിനിമാ അഭിനയം തുടരുന്ന നടി ഇതിനകം നേടിയെടുത്ത നേട്ടങ്ങൾ അനവധിയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒരു നിരയാണ് ദീപികയുടെ പക്കലുള്ളത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓം വൻ വിജയമായിരുന്നു. ശേഷം ഉയർച്ചകളും താഴ്ചകളും നേരിട്ട നടിയുടെ കരിയർ മാറ്റി മറിച്ചത് 2012 ൽ പുറത്തിറങ്ങിയ കോക്ടെയിൽ എന്ന ചിത്രമാണ്.

  സൂപ്പർ ഹിറ്റായ ചിത്രത്തിൽ ദീപിക അവതരിപ്പിച്ച വെറോണിക്ക എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ദീപികയിലെ അഭിനേത്രിയെ ആദ്യമായി മുഴുവൻ ശക്തിയിൽ പുറത്തു കൊണ്ടു വന്ന കഥാപാത്രമാണ് വെറോണിക്ക എന്നാണ് നിരൂപകർ വിശേഷിപ്പിക്കുന്നത്.

  കോക്ടെയിലിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ദീപികയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നു. ചെന്നെെ എക്സ്പ്രസ്, രാം ലീല, യെഹ് ജവാനി ഹെ ദീവാനി തുടങ്ങി ഹിറ്റുകളുടെ ഒരു നിര തന്നെ ദീപിക സൃഷ്ടിച്ചു. ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2013.

  also read: പുഷ്പയ്ക്ക് ശേഷം വീണ്ടും തരംഗമാവാന്‍ സാമന്ത; യശോദ സിനിമയിലും ഐറ്റം സോംഗുള്ളതായി റിപ്പോര്‍ട്ട്

  സൂപ്പർ താരമായി നിറഞ്ഞു നിൽക്കവെയാണ് 2015 ൽ തനിക്ക് വിഷാദ രോ​ഗമുണ്ടായിരുന്നെന്ന് ദീപിക തുറന്നു പറഞ്ഞത്. ഇത് ദേശീയ തലത്തിൽ വാർത്തയായി. മാനസികാരോ​ഗ്യത്തിന്റെ പ്രധാന്യത്തെ പറ്റി പിന്നീട് ദീപിക നിരന്തരം സംസാരിച്ചു. ഇതിനായി ലിവ് ലൗ ലാഫ് എന്ന സംരഭവും ദീപികയുടെ നേതൃത്വത്തിൽ രൂപീകരിച്ചു.

  അഭിനേതാക്കളെന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിൽ മറ്റാെരാളായി മാറേണ്ടതിനാൽ മാനസികാരോ​ഗ്യം തങ്ങൾക്ക് പരമ പ്രധാനമാണെന്ന് ദീപിക പറഞ്ഞിരുന്നു. സിനിമാ സെറ്റുകളിൽ മാനസികാരോ​ഗ്യ വിദ​ഗ്ദർ ഉണ്ടാവണമെന്നും ഈ മാറ്റം വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നതായും ദീപിക പറഞ്ഞു.

  also read: അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  'സെറ്റുകളിൽ നമ്മൾക്ക് ഡോക്ടർമാർ ഉണ്ട്. എന്ത് കൊണ്ടാണ് നമുക്ക് മാനസികാരോ​ഗ്യ വിദ​ഗ്ദരയെും എത്തിക്കാനാവാത്തത്. ചപക് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് സമയത്ത് ചില ദിവസങ്ങളിൽ എനിക്ക് പാനിക് അറ്റാക്കോ ക്ലോസ്ട്രോഫോബിക് തോന്നുന്നതിനാൽ ഞാൻ ഒരു തെറാപിസ്റ്റിനെ എനിക്കായി ഒപ്പം കൊണ്ടു വന്നിരുന്നു,' ദീപിക 2020 ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

  ചപക് എന്ന ചിത്രത്തിൽ ആസിഡ് ആക്രമണം നേരിട്ട പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു ദീപിക ചെയ്തത്. ലക്ഷ്മി അ​ഗർവാൾ എന്ന യുവതിയുടെ യഥാർത്ഥ ജീവിത കഥയായിരുന്നു ചിത്രം. ഈ സിനിമയിലെ ചില സീനുകൾ അഭിനയിക്കുമ്പോൾ മാനസികമായി അത് തന്നെ വല്ലാതെ ബാധിച്ചിരുന്നെന്ന് ദീപിക തുറന്നു പറഞ്ഞിരുന്നു.

  also read: ഐശ്വര്യ അമ്മയുടെ വിശ്വസ്തയാണ്; ഭാര്യ ഐശ്വര്യ റായിയും അമ്മ ജയ ബച്ചനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിഷേക്

  Recommended Video

  Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss


  ആമസോൺ പ്രെെമിലിറങ്ങിയ ​ഗെഹരിയാനാണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിദ്ധാർത്ഥ് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈറ്റർ, പഥാൻ, പ്രൊജക്ട് കെ എന്നീ ചിത്രങ്ങളിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്.

  ഫെെറ്ററിലും പ്രൊജക്ട് കെയിലും ആക്ഷൻ സീനുകളിലും നടി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രഭാസ് ആണ് പ്രൊജക്ട് കെയിലെ നായകൻ. ഫൈറ്ററിൽ ഹൃതിക് റോഷനും. പഥാനിൽ ഷാരൂഖ് ഖാനൊപ്പമാണ് ദീപിക എത്തുന്നത്. നിലവിൽ 15 കോടിയോളമാണ് ഒരു സിനിമയ്ക്കുള്ള ദീപികയുടെ ശരാശരി പ്രതിഫലം. പ്രൊജക്ട് കെയിൽ 20 കോടി രൂപയാണ് ദീപിക കൈ പറ്റുന്നത്.

  Read more about: deepika padukone
  English summary
  When deepika padukone said she brought a mental health professional on film set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X