For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് കുട്ടികൾ വേണം; 9 വർഷം മുമ്പ് ദീപികയ്ക്കുണ്ടായിരുന്ന കുടുംബ സ്വപ്നങ്ങൾ

  |

  ബോളിവുഡിലെ മുൻനിര നായിക നടിയാണ് ദീപിക പദുകോൺ. 36 കാരിയായ നടി ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ ഒട്ടനവധിയാണ്. ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവട് വെച്ച ദീപിക പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി മാറി. തുടക്കകാലത്ത് കരിയറിൽ ചില പതർച്ചകൾ‌ ഉണ്ടായെങ്കിലും 2013 ന് ശേഷം നടിക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

  കോക്ടെയിൽ, രാം ലീല, യെ ജവാനി ഹെ ദിവാനി, ചെന്നെെ എക്സ്പ്രസ്, പികു, ബാജിരാവോ മസ്താനി, പദ്മാവത് തുടങ്ങി ഹിറ്റുകളുടെ ഒരു വൻനിര തന്നെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ദീപിക സൃഷ്ടിച്ചു. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികമാരിൽ ഒരാളാണ് ദീപിക. ദീപികയുടെ ഭർത്താവ് നടൻ രൺവീർ സിം​ഗും കരിയറിന്റെ മികച്ച സമയത്താണുള്ളത്.

  Also Read: ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്; കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യന്‍ നായിക സദ

  2018 ലാണ് ദീപികയും രൺവീറും വിവാഹിതർ ആയത്. 2012 ലാണ് ഇരുവരും ഡേറ്റിം​ഗ് തുടങ്ങിയത്. രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും കരിയറിന്റെ തിരക്കുകളിലാണ് രണ്ട് പേരും. സഹപ്രവർത്തകരിൽ പലരും കുട്ടികളായി കുടുംബ ജീവിതത്തിലേക്ക് കടന്നെങ്കിലും രൺവീറും ദീപികയും ഇതേപറ്റി ഒരു സൂചനയും ആരാധകർക്ക് നൽകിയിട്ടില്ല. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ദീപികയുടെ പഴയ ഒരു ഇന്റർവ്യൂ വീണ്ടും ചർച്ചയാവുന്നത്.

  Also Read: 'റോബിൻ വിഷയത്തിൽ എനിക്കൊന്നും പറയാനില്ല'; വൈറൽ വീഡിയോയ്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ദിൽഷ!

  2013 ൽ നൽകിയ അഭിമുഖമായിരുന്നു ഇത്. അടുത്ത പത്ത് വർഷത്തേക്കുള്ള തന്റെ പദ്ധതികളെന്തെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദീപിക. മൂന്ന് ചെറിയ കുട്ടികൾ തനിക്കൊപ്പം ഉണ്ടാവുമെന്ന് കരുതുന്നെന്നും അവരെ ഷൂട്ടിന് കൊണ്ടു പോവാനാവുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഒരു സന്തുഷ്ട കുടുംബം നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നെന്നായിരുന്നു ദീപികയുടെ മറുപടി. ഈ അഭിമുഖം നൽകിക്കഴിഞ്ഞിട്ട് 9 വർഷം പൂർത്തിയായി. അതേസമയം നടി ഇതുവരെ കുട്ടികളെക്കുറിച്ച് ആലോചിട്ടില്ല.

  Also Read: ആ ദിവസങ്ങൾ ജീവിതത്തിൽ നിന്ന് മായ്ച്ചു കളയണം; ഏറ്റവും വേദനിച്ച സമയത്തെ കുറിച്ച് ജോമോൾ

  കരിയറിലെ തിരക്കുള്ള സമയത്താണ് ദീപിക ഇപ്പോഴുള്ളത്. പഥാൻ, പ്രൊജക്ട്, കെ, ഫൈറ്റർ എന്നിവയാണ് ദീപികയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ഷാരൂഖ് ഖാനൊപ്പം ദീപിക എത്തുന്ന സിനിമയാണ് പഥാൻ. അടുത്ത വർഷം ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  ഹൃതിക് റോഷനും ദീപികയും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയാണ് ഫൈറ്റർ. തെന്നിന്ത്യൻ താരം പ്രഭാസിനൊപ്പം അഭിനയിക്കുന്ന സിനിമയാണ് പ്രൊജക്ട് കെ. മൂന്ന് സിനിമകളിലും ആക്ഷന് പ്രാധാന്യമുള്ള വേഷമാണ് ദീപിക ചെയ്യുന്നതെന്നാണ് വിവരം. ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് മോഡലിം​ഗ് ചെയ്ത് വന്നിരുന്ന ദീപിക അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് പെട്ടന്ന് തന്നെ നടി ബോളിവുഡിലേക്ക് ചുവടു മാറി.

  Read more about: deepika padukone
  English summary
  When deepika padukone talked about having kids; this was her 10 year plan in life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X