ദീപികയുടെ അമിതാവേശമുള്ള പിആർ ടീം; നടിക്കെതിരെ പരസ്യമായി രം​ഗത്ത് വന്ന സോനം കപൂർ

ബോളിവുഡിലെ മുൻനിര നായിക നടിമാരാണ് ദീപിക പദുകോണും സോനം കപൂറും. പത്ത് വർഷത്തിലേറെയായി ഇൻഡസ്ട്രിയിലുള്ള ഇരുവരും ഇതുവരെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏകദേശം ഒരേ സമയത്ത് സിനിമാ അഭിനയം തുടങ്ങിയ താരങ്ങളാണ് സോനവും ദീപികയും.

ഫറാ ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക അരങ്ങേറ്റം കുറിച്ചതെങ്കിൽ സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സോനം കപൂറിന്റെ ചുവടുവെപ്പ്. ബോളിവുഡ് ​ഗോസിപ്പ് കോളങ്ങളിൽ ഒരു കാലത്ത് സ്ഥിരം വാർത്തയായിരുന്നു സോനവും ദീപികയും തമ്മിലുള്ള തർക്കം. അഭിമുഖങ്ങളിലും മറ്റും താരങ്ങൾ നടത്തുന്ന പരാമർശങ്ങൾ ഈ തർക്കത്തിന് ആക്കം കൂട്ടി. സംഭവങ്ങളുടെ തുടക്കമിങ്ങനെ,

ദീപിക സോനവുമായി സൗഹൃദത്തിലാവുന്ന സമയത്താണ് രൺബീർ-ദീപിക ബന്ധം അവസാനിക്കുന്നത്

ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു സോനം കപൂറും ദീപിക പദുകോണും. 2010 ൽ കോഫി വിത്ത് കരണിന്റെ എപ്പിസോഡിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഷോയിൽ നല്ല സുഹൃത്തുക്കളായി പെരുമാറിയ ഇരുവരും റാപിഡ് ഫയർ റൗണ്ടുകളിൽ മത്സരിച്ച് ഉത്തരം നൽകി. ദീപിക സോനവുമായി സൗഹൃദത്തിലാവുന്ന സമയത്താണ് രൺബീർ-ദീപിക ബന്ധം അവസാനിക്കുന്നത്. സോനത്തിന്റെ ആദ്യ സിനിമയായ സാവരിയയിലെ നായകനായിരുന്നു രൺബീർ. ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ സെറ്റിലുണ്ടായിരുന്നെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

രൺബീറിനെക്കുറിച്ച് രണ്ട് പേർക്കും നല്ല അഭിപ്രായമില്ലാത്ത സമയത്താണ് രണ്ട് നടിമാരും സൗഹൃദത്തിലാവുന്നത്.

കോഫി വിത്ത് കരണിൽ രണ്ട് പേരും രൺബീറിനെ ഇടിച്ചു താഴ്ത്തിയാണ് സംസാരിച്ചിരുന്നതും. രൺബീറിന് നൽകാനുള്ള ഉപദേശമെന്തെന്ന കരണിന്റെ ചോദ്യത്തിന് നടൻ ഒരു സ്റ്റൈലിസ്റ്റിനെ വെക്കണമെന്നാണ് സോനം നൽകിയ മറുപടി. ഇതേചോദ്യം ദീപികയോട് ചോദിച്ചപ്പോൾ രൺബീർ ഒരു കോണ്ടത്തിന്റെ പരസ്യത്തിൽ അഭിനയിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് നൽകിയത്. രൺബീർ താനുമായുള്ള ബന്ധമുപേക്ഷിച്ചതിന്റെ ഈർഷ്യയിലാണ് നടി ഷോയിൽ സംസാരിച്ചതെന്നാണ് വിവരം.

സൗഹൃദം അധിക നാൾ നീണ്ടു നിന്നില്ല

അതേസമയം കോഫി വിത്ത് കരണിൽ സുഹൃത്തുക്കളായെങ്കിലും ദീപികയും സോനവും തമ്മിലുള്ള സൗഹൃദം അധിക നാൾ നീണ്ടു നിന്നില്ല. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. സോനം കപൂറാണ് ഇത് പരസ്യമായി പൊതു വേദികളിൽ പ്രകടിപ്പിച്ചത്. ഇരു നടിമാരുടെയും കരിയർ ഒരേ​ഗതിയിൽ പോകവെ ദീപികയുടെ പിആർ ടീം നടത്തിയ ഇടപെടലുകളാണ് സോനത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.

ദീപികയുടെ പിആർ ടീം നിരന്തരം തന്നെ ഇകഴ്ത്തിക്കൊണ്ട് കഥകൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു സോനത്തിന്റെ പരാതി. ദീപിക തുടരെ ഹിറ്റുകളുമായി മുന്നേറവെയും സോനത്തിന് വലിയ വിജയമൊന്നും ഇല്ലാത്ത സമയത്തായിരുന്നു സോനത്തിന്റെ ഈ ആരോപണം.

സ്വന്തമായി സ്റ്റൈൽ രൂപീകരിക്കൂ എന്നാണ് സോനം നൽകിയ ഉപദേശം.

ഒരിക്കൽ സുഹൃത്തുക്കളായെത്തിയ കോഫി വിത്ത് കരണിൽ തന്നെ സോനം ദീപികയോടുള്ള തന്റെ അനിഷ്ടം പ്രകടമാക്കി. നല്ല കുട്ടിയായിരുന്നിട്ട് പിന്നീട് മോശമായ ഒരാളുടെ പേര് പറയാൻ പറഞ്ഞപ്പോൾ ഷോയിൽ സോനം പറഞ്ഞ പേര് ദീപികയുടേതായിരുന്നു. തനിക്കില്ലാത്ത എന്താണ് ദീപികയ്ക്കുള്ളത് എന്ന ചോദ്യത്തിന് അമിതാവേശക്കാരായ പിആർ ടീമാണ് തനിക്കില്ലാത്തതെന്ന് സോനം മറുപടി നൽകി.

ദീപികയ്ക്ക് കൊടുക്കാനുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന് സ്വന്തമായി സ്റ്റൈൽ രൂപീകരിക്കൂ എന്നാണ് സോനം നൽകിയ ഉപദേശം. ഷോ പുറത്തിറങ്ങിയതോടെ സോനവും ദീപികയും തമ്മിൽ തർക്കമാണെന്ന് വാർത്തകൾ പരന്നു.

Recommended Video

Dilsha Bigg Boss Interview | കല്യാണത്തെക്കുറിച്ച് ദിലു, റോബിൻ ഫാൻസിനെ കണ്ട് ഞെട്ടി
'എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ടാവും'; ദീപിക


എന്നാൽ സോനത്തിന്റെ പരാമർശങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ ദീപിക പദുകോൺ തയ്യാറായില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ടാവും അതിനെ ബഹുമാനിക്കുന്നു എന്നാണ് ഇതേപറ്റി മാധ്യമങ്ങളുടെ ചോദ്യത്തിന് ദീപിക നൽകിയ മറുപടി. അതേസമയം വർഷങ്ങൾ പിന്നിടവെ ഇത്തരം തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പതിയെ അവസാനിച്ചു. ദീപികയും സോനവും ഇപ്പോൾ‌ അടുത്ത സുഹൃത്തുക്കളല്ലെങ്കിലും പ്രൊഫഷണൽ ബന്ധം നിലനിർത്തുന്നുണ്ട്. ​

Read more about: deepika padukone sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X