തന്നെ രണ്ടാം ഭാര്യയാക്കിയ ശേഷം ധർമ്മേന്ദ്ര മൂന്നാമതൊരു പ്രണയത്തിലേക്ക്; കുപിതയായ ഹേമ മാലിനി
ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികനടിയാണ് ഹേമ മാലിനി. വശ്യമായ സൗന്ദര്യവുമായി പ്രേക്ഷകരെ ആകർഷിച്ച ഹേമ മാലിനിയെ ഡ്രീം ഗേൾ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ഇന്നും ഹേമ മാലിനി ഈ പേരിൽ അറിയപ്പെടുന്നു. ശ്രീദേവി, ജയപ്രദ തുടങ്ങിയ നടിമാരെ പോലെ തെന്നിന്ത്യൻ സിനിമകളിലായിരുന്നു ഹേമ മാലിനിയുടെയും തുടക്കം.1963 ൽ ഇതു സത്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹേമയെ ഹിന്ദി സിനിമാ ലോകം അവസരങ്ങളുമായി സ്വീകരിച്ചു.
സപ്നോ കാ സൗദരഗർ എന്ന സിനിമയിലൂടെയായിരുന്നു ഹേമ മാലിനി ബോളിവുഡിലേക്ക് കടന്ന് വന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ ഹേമ മാലിനിയെ തേടിയെത്തി. ധർമ്മേന്ദ്രയായിരുന്നു ഹേമ മാലിനിയുടെ മികച്ച ഓൺ സ്ക്രീൻ നായകൻ. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു. പിന്നീട് ജീവിതത്തിലും തന്റെ നായകനായി ധർമ്മേന്ദ്രയെ ഹേമ മാലിനി സ്വീകരിച്ചു.
നടിയുമായി പ്രണയത്തിലാവുമ്പോൾ ധർമ്മേന്ദ്ര വിവാഹിതനും അച്ഛനുമാണ്. അതിനാൽ ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ആദ്യം ഹേമ മാലിനി ശ്രമിച്ചു. എന്നാൽ ധർമ്മേന്ദ്ര നടിയെ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി നില നിൽക്കെത്തന്നെ ധർമ്മേന്ദ്ര ഹേമ മാലിനിയെ രണ്ടാം ഭാര്യയാക്കി. 1980 ലായിരുന്നു ഈ വിവാഹം. പ്രകാശ് കൗറെന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജിത ഡിയോൾ എന്നീ നാല് മക്കളും ഈ ബന്ധത്തിൽ പിറന്നു.

ഭർത്താവിന്റെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കാതിരിക്കാൻ ഹേമ മാലിനി ശ്രദ്ധിച്ചിരുന്നു. ധർമ്മേന്ദ്രയ്ക്കൊപ്പം മറ്റൊരു വീട്ടിൽ താമസിച്ച ഹേമ മാലിനി ആദ്യ ഭാര്യയുള്ള വീട്ടിലേക്ക് പോയില്ല. ബി ടൗണിൽ ഇന്നും പ്രിയ താര ദമ്പതികളായി അറിയപ്പെടുന്നവരാണ് ഹേമ മാലിനിയും ധർമ്മേന്ദ്രയും. എന്നാൽ മുമ്പൊരിക്കൽ ഹേമ മാലിനി ഈ ബന്ധത്തിൽ വിള്ളൽ വരുമെന്ന് ഭയന്നിരുന്നു. ധർമ്മേന്ദ്ര മറ്റൊരു നടിയുമായി അടുത്തതോടെയായിരുന്നു ഇത്.
അനിത രാജ് എന്ന നടിയുമായാണ് ധർമ്മേന്ദ്രയ്ക്ക് സൗഹൃദം വന്നത്. ധർമ്മേന്ദ്രയെക്കാൾ 27 വയസ്സ് കുറവായിരുന്നു അനിത രാജിന്. ഇരുവരും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. കരിഷ്മ കുദ്രത്ത് കാ, സൽസല, ഇൻസനിയത്ത് കെ ദുശ്മൻ തുടങ്ങിയ സിനിമകളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്.
അനിതയുമായി സൗഹൃദത്തിലായ ധർമ്മേന്ദ്ര നടിയെ പല സിനിമകളിലേക്കും നിർദ്ദേശിച്ചു. എന്നാൽ ഈ സൗഹൃദത്തിൽ ഹേമ മാലിനിക്ക് സംശയം വന്നത്രെ. അനിതയുമായി കൂട്ട് വേണ്ടെന്ന് പറഞ്ഞ ഹേമ മാലിനി ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെ ധർമ്മേന്ദ്ര ഈ സൗഹൃദത്തിൽ നിന്ന് പിൻമാറിയെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

രണ്ടാം വിവാഹമാണെങ്കിലും ധർമ്മേന്ദ്രയുടെ ആദ്യ വിവാഹത്തിൽ പ്രശ്നമുണ്ടാക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നെന്ന് ഹേമ മാലിനി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തന്റെ പ്രണയം കൊണ്ട് ആരും വേദനിക്കരുത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പോലും. ആദ്യ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും ധർമ്മേന്ദ്രയെ അകറ്റാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ഹേമ മാലിനി പറഞ്ഞിരുന്നു. 80 കളിൽ തിളങ്ങി നിന്ന നടിയാണ് അനിത രാജ്. പ്രേം ഗീത്, സര സി സിന്തഗി, സമീൻ, ആസ്മാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം അനിത രാജ് ചെയ്തു.


Click it and Unblock the Notifications