'പ്രൈവസി വേണം...'; ഹേമമാലിനിയുടെ പ്രസവം അടുത്തപ്പോൾ ഒരു ഹോസ്പിറ്റൽ മുഴുവൻ ധര്‍മ്മേന്ദ്ര ബുക്ക് ചെയ്തു!
എഴുപതുകളിലും എൺപതുകളിലും ഇന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പത്തിന്റെ പ്രതീകമായിരുന്നു ഹേമമാലിനി. തെന്നിന്ത്യയില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് പോയി സൂപ്പര്‍ താരപദവിയിലെത്തിയ താരറാണി... ആരാധകരുടെ ഡ്രീം ഗേള്‍... അങ്ങനെ വിശേഷണങ്ങളേറെയുള്ള അഭിനേത്രി. ഹേമമാലിനിയുടെ സിനിമകള്‍ പോലെ അവരുടെ വ്യക്തിജീവിതവും എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ നടന്‍ ധര്‍മേന്ദ്രയുമായുള്ള പ്രണയവും വിവാഹവുമാണ് അതില്‍ ഏറ്റവുമേറെ ആഘോഷിക്കപ്പെട്ടത്.
മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഹേമമാലിനി ധര്‍മേന്ദ്രയെ ജീവിത പങ്കാളിയാക്കിയത്. ഒരു റൊമാന്റിക് സിനിമയെ വെല്ലുന്നതായിരുന്നു അവരുടെ പ്രണയകഥ. സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്ന കാലത്താണ് ഹേമമാലിനിയുടെ ഹൃദയം ധര്‍മേന്ദ്ര കവരുന്നത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് പത്തൊമ്പതാം വയസില്‍ പ്രകാശ് കൗറുമായിട്ടായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യ വിവാഹം.

ഈ വിവാഹത്തിലെ മക്കളാണ് പിന്നീട് ഹിന്ദി സിനിമയില്‍ പ്രശസ്ത നടന്മാരായി തീര്‍ന്ന സണ്ണി ഡിയോളും ബോബി ഡിയോളും. ഹേമമാലിനിയുമായി ധര്‍മ്മേന്ദ്ര പ്രണയത്തിലായ വിവരം സിനിമാലോകത്ത് കാട്ടുതീ പോലെ പടര്‍ന്നു. സിനിമാ ചിത്രീകരണത്തിനുശേഷം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഇരുവരും സമയം ചെലവഴിക്കുമായിരുന്നു. ഈ വിവരം ഹേമമാലിനിയുടെ മാതാപിതാക്കളും അറിഞ്ഞു.
എങ്ങനെയെങ്കിലും തങ്ങളുടെ മകളെ ധര്‍മേന്ദ്രയില്‍നിന്ന് അകറ്റാനായിരുന്നു അവരുടെ ശ്രമം. ധര്‍മേന്ദ്ര വിവാഹിതനാണെന്നത് തന്നെയായിരുന്നു അതിനുള്ള കാരണം. നടന്‍ ജിതേന്ദ്രയെ ഹേമമാലിനിയുടെ കുടുംബത്തിന് പ്രത്യേകിച്ച് അമ്മ ജയക്ക് വളരെ ഇഷ്ടമായിരുന്നു. അതൊരു അവസരമായി കണ്ട് ഹേമമാലിനിയും ജിതേന്ദ്രയും തമ്മിലുള്ള വിവാഹം നടത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു.
ഇതറിഞ്ഞ ധര്‍മേന്ദ്ര ചെന്നൈയിലെത്തി. അന്ന് ജിതേന്ദ്രയുമായുള്ള നടിയുടെ വിവാഹം മുടങ്ങി. ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഹേമമാലിനി 1980 മെയ് രണ്ടിന് ധര്‍മേന്ദ്രയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളാണ് ഇരുവർക്കുമുള്ളത്. അതിൽ മൂത്ത മകള്‍ ഇഷാ ഡിയോളിന്റെ ജനന സമയത്ത് ധര്‍മേന്ദ്ര ചെയ്ത ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ ഓവർ പ്രൊട്ടക്ടീവാണ് ധര്‍മേന്ദ്ര. അതുകൊണ്ട് തന്നെ ഹേമമാലിനിയുടെ ആദ്യത്തെ പ്രസവ തിയ്യതി അടുത്തപ്പോൾ തൻ്റെ ഭാര്യയുടെയും ഗർഭസ്ഥ ശിശുവിൻ്റെയും സ്വകാര്യത സംരക്ഷിക്കാൻ അസാധാരണമായ ചില കാര്യങ്ങൾ ചെയ്തു. കരുതലിൻ്റെ ഭാഗമായി ഹേമയുടെ പ്രസവത്തിനായി ഒരു ഹോസ്പിറ്റൽ മുഴുവൻ ബുക്ക് ചെയ്തു ധര്‍മേന്ദ്ര.

അടുത്തിടെ ഒരു ഷോയിൽ ഹേമയുടെ അടുത്ത സുഹൃത്തായ നീതു കോഹ്‌ലി ഇതുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തിരുന്നു. ഇഷ ജനിക്കാനുള്ള സമയം അടുത്തു. അതുവരെ ഹേമ ഗർഭിണിയാണെന്നത് ആരും അറിഞ്ഞിരുന്നില്ല. അതിനാൽ ധര്‍മേന്ദ്രജി ഹേമയ്ക്കായി ഒരു ആശുപത്രി മുഴുവൻ ബുക്ക് ചെയ്തു. നൂറോളം മുറികളുള്ള ഒരു നഴ്സിങ് ഹോമിലായിരുന്നു ഹേമയുടെ പ്രസവം തീരുമാനിച്ചിരുന്നത്.
ഹേമയ്ക്കായി നഴ്സിങ് ഹോമിലെ 100 മുറികളും അദ്ദേഹം ബുക്ക് ചെയ്തു എന്നാണ് നീതു കോഹ്‌ലി പറഞ്ഞത്. അടുത്തിടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഹേമമാലിനി മനസ് തുറന്നിരുന്നു. തനിക്ക് ഒന്നിനെ കുറിച്ചും പരാതിയില്ലെന്നും ജീവിതം തരുന്നതുപോലെ എല്ലാം സ്വീകരിക്കുകയാണ് താൻ ചെയ്തതെന്നുമാണ് ഹേമ പറഞ്ഞത്.


Click it and Unblock the Notifications