വിവാഹിതനും നാല് കുട്ടികളുടെ പിതാവും! ഹേമ മാലിനിയെ ധര്‍മേന്ദ്ര വിവാഹം ചെയ്തപ്പോള്‍! എല്ലാത്തിനും കാരണം ആ സിനിമ?
ഹിന്ദി സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ ധര്‍മേന്ദ്ര വിടവാങ്ങി. 89 കാരനായ അദ്ദേഹം ശ്വാസതടസത്തെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിയോഗം. 1960 ലായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിക്കുന്നത്. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. പ്രിയനായകന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ സങ്കടത്തിലാണ് ആരാധകര്‍. സഹപ്രവര്‍ത്തകനെ അവസാനമായി കാണാനായി ബോളിവുഡിലെ പ്രമുഖരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. പ്രിയതമന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കുചേരാനായി ഹേമ മാലിനിയും എത്തിയിട്ടുണ്ട്. ഇവരുടെ പ്രണയകഥയും, വിവാഹ ജീവിതവുമെല്ലാം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
പ്രകാശ് കൗറിനെയായിരുന്നു ധര്‍മേന്ദ്ര ആദ്യം വിവാഹം ചെയ്തത്. സ്‌ക്രീനില്‍ പ്രണയ ജോഡികളായി തിളങ്ങിയതിന് പിന്നാലെയാണ് ഇരുവരും ജീവിതത്തില്‍ ഒന്നാവാന്‍ തീരുമാനിച്ചത്. ഷോലെയുടെ സെറ്റില്‍ വെച്ചായിരുന്നു പ്രണയം പരസ്യമായത്. സന്തോഷകരമായിരിക്കുന്ന അവസ്ഥയില്‍ മാത്രമല്ല മോശം സമയത്തും അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്നു. അടുത്ത സൗഹൃദമായിരുന്നു ആദ്യം. പിന്നെയാണ് അത് വഴിമാറി പ്രണയമായത്. പരസ്പരം മനസിലാക്കി മുന്നേറിയവരാണ് ഞങ്ങള്‍ എന്ന് ഒരു അഭിമുഖത്തില്‍ ഹേമ മാലിനി വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെയായിരുന്നു അദ്ദേഹം ഹേമ മാലിനിയെ വിവാഹം ചെയ്തത്. ഇത് വന്‍ വിവാദമായി മാറിയിരുന്നു അന്ന്.

വിവാഹവും പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതമായിരുന്നു ആഗ്രഹിച്ചത്. അദ്ദേഹത്തില്‍ നിന്നും അത് ലഭിക്കുമെന്ന് ഹേമയ്ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധം അറിഞ്ഞവരെല്ലാം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഈ വിവാഹം നടക്കില്ലെന്നായിരുന്നു ഹേമയോട് മാതാപിതാക്കള്‍ വരെ പറഞ്ഞത്. നിങ്ങള്‍ വിവാഹിതനല്ലേ, എന്തിനാണ് എന്റെ മകളുടെ ജീവിതത്തിലേക്ക് വരുന്നത്, എന്റെ മകളെ നിങ്ങള്‍ക്ക് വിവാഹം ചെയ്ത് തരില്ലെന്നായിരുന്നു ഹേമയുടെ പിതാവ് ധര്‍മേന്ദ്രയോട് പറഞ്ഞത്. നിങ്ങള്‍ക്ക് എന്നെ വിവാഹം ചെയ്യാന്‍ പറ്റുമോയെന്നായിരുന്നു ഹേമ ചോദിച്ചത്. അദ്ദേഹം യെസ് പറഞ്ഞതോടെ അത് സംഭവിക്കുകയായിരുന്നു. ഞാന്‍ കേള്‍ക്കെ ഒന്നും പറയാറില്ലെങ്കിലും ഈ വിവാഹത്തെ എല്ലാവരും വിമര്‍ശിക്കുന്നു എന്ന് അന്നെനിക്ക് മനസിലായിരുന്നു എന്ന് ഹേമ തുറന്നുപറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് നല്ല ഭര്‍ത്താവും, അച്ഛനുമാണ് അദ്ദേഹം. ഒരിക്കല്‍ പോലും, ഒരുകാര്യത്തിലും മക്കളെ മാറ്റിനിര്‍ത്തിയിട്ടില്ല അദ്ദേഹം.
ആദ്യ വിുവാഹം വേര്‍പെടുത്താതെ വിവാഹിതനായതിന് ശേഷമായിരുന്നു അദ്ദേഹം മതം മാറിയത്. ദിലാവര്‍, ആയിഷാബി എന്നിങ്ങനെ പേര് മാറ്റി ഇരുവരും നിക്കാഹ് ചടങ്ങുകള്‍ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും അന്ന് പ്രചരിച്ചിരുന്നു. ഞാന്‍ മതം മാറിയിട്ടില്ല, വിവാഹത്തിന് വേണ്ടി മതം മാറാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് പില്‍ക്കാലത്ത് അദ്ദേഹം തുറന്നടിച്ചിരുന്നു.
ധര്‍മേന്ദ്രയുടെ ജീവിതസഖിയാവുമ്പോള്‍ 19 വയസായിരുന്നു പ്രകാശ് കൗറിന്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മകന്‍ ജനിച്ചിരുന്നു. മകളുടെ പേരായിരുന്നു അദ്ദേഹം നിര്‍മ്മാണ കമ്പനിക്ക് നല്‍കിയത്. ഭര്‍ത്താവ് വെള്ളിത്തിരയില്‍ നായകനായി നിറഞ്ഞുനിന്നപ്പോഴും ലൈംലൈറ്റില്‍ നിന്നും അകലം പാലിക്കുകയായിരുന്നു ഭാര്യ. മക്കളുടെ കാര്യങ്ങളൊക്കെയായി എപ്പോഴും തിരക്കിലായിരുന്നു അവര്‍. അമ്മ സ്ട്രിക്ടായിരുന്നു, ഡാഡി ഒരിക്കല്‍ പോലും ഞങ്ങളെ അടിച്ചിട്ടില്ലെന്ന് മക്കളെല്ലാം പറഞ്ഞിരുന്നു.


Click it and Unblock the Notifications











