ഹേമ മാലിനി സംവിധാനം ചെയ്ത സിനിമയിൽ സഹകരിക്കാതെ ധർമേന്ദ്ര; രക്ഷയായത് മുൻ കാമുകൻ

ഡ്രീം ഗേൾ എന്ന് അറിയപ്പെട്ടിരുന്ന ബോളിവുഡിന്റെ സൂപ്പർ നായിക ഹേമ മാലിനിയുടെ ജീവിതം എന്നും വിവാദങ്ങൾക്ക് നടുവിലാണ്. സ്വന്തം അച്ഛനമ്മമാരുടെ കടുത്ത എതിർപ്പിനെ മറികടന്ന്, തന്നെക്കാൾ ഏറെ പ്രായം കൂടിയ, വിവാഹിതനും നാല് മക്കളുടെ പിതാവുമായ ധർമേന്ദ്രയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു ഹേമ. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ ധർമേന്ദ്രയ്ക്ക് ഹേമയെ വിവാഹം ചെയ്യാൻ വേണ്ടി ഇരുവരും ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ദാമ്പത്യം ഒട്ടും സന്തോഷകരമായിരുന്നില്ല.

ഹേമ മാലിനിയെ വിവാഹം കഴിച്ചെങ്കിലും, ധർമേന്ദ്ര തന്റെ ആദ്യ ഭാര്യ പ്രകാശ് കൗറിന് ഒപ്പമാണ് എന്നും ജീവിച്ചത്. ഇടയ്ക്ക് വീട്ടിലെത്തുന്ന സന്ദർശകൻ മാത്രമാണ് ഭർത്താവ് എന്ന് നടി പലപ്പോഴും പറഞ്ഞിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വലിയ അകൽച്ചയുണ്ടായത്, പ്രശസ്ത നടി ദിൽ ആഷ്‌ന ഹൈ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയപ്പോഴാണ്. വീട്ടിലെ സ്ത്രീകൾ ജോലി ചെയ്യുന്നതിനോട് എതിർപ്പുണ്ടായിരുന്നു ധര്മേന്ദ്രയ്ക്ക് ഭാര്യയുടെ ഈ നീക്കം അംഗീകരിക്കാൻ ആകുമായിരുന്നില്ല.

Dharmendra and Hema Malini
Photo Credit: Filmibeat

തന്റെ സിനിമയിൽ ഭർത്താവ് ധർമേന്ദ്രയെ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഹേമമാലിനി മുൻപ് വെളിപ്പെടുത്തിയിരുന്നു. "എന്റെ സിനിമയിൽ ധരം ജി ഒരു പ്രധാന വേഷം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹം എന്റെ സംവിധാനത്തിൽ അഭിനയിക്കാൻ തയ്യാറായില്ല," നടി വെളിപ്പെടുത്തി. ഇതിന് പുറമെ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ മുഹൂർത്ത ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നില്ല. അതോടെ ഇരുവരും അകന്നതായി ഗോസിപ്പുകൾ വന്നിരുന്നു. പക്ഷേ പിന്നീട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും പ്രീമിയറിലും പങ്കെടുത്ത് ധർമേന്ദ്ര ആ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു.

പിന്നീട് രാം കമൽ മുഖർജി എഴുതിയ ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന ജീവചരിത്രത്തിൽ, ദിൽ ആഷ്‌ന ഹൈയിലെ ആ വേഷത്തിനായി വിനോദ് ഖന്നയെയും അമിതാഭ് ബച്ചനെയും സമീപിച്ചിരുന്നുവെന്നാണ് ഹേമ വെളിപ്പെടുത്തിയത്. "ദിൽ ആഷ്‌ന ഹൈയ്‌ക്കായി, വിനോദ് ഖന്നയെ സമീപിച്ചിരുന്നു. പക്ഷേ ഡേറ്റ് നൽകാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ഈ വേഷം ചെയ്യാൻ ഞാൻ ആദ്യം അമിതാഭ് ബച്ചനെയും സമീപിച്ചിരുന്നു, പക്ഷേ ആ സമയത്ത് അദ്ദേഹം ഒരു സിനിമയിലും കരാർ ഒപ്പിടുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു," അവർ പറഞ്ഞു.

Jeetendra and Hema Malini

എന്തായാലും അന്ന് ഹേമ മാലിനിയ്ക്ക് ആശ്വാസമായി എത്തിയത് മുൻപ് അവരെ തീവ്രമായി പ്രണയിച്ചിരുന്ന നടൻ ജിതേന്ദ്രയാണ്. ഒരിക്കൽ ഇരുവരുടെയും വിവാഹം വരെ എത്തിയെങ്കിലും, ഹേമയ്ക്ക് ധർമേന്ദ്രയോടുള്ള കടുത്ത പ്രണയത്തിന് മുന്നിൽ തല കുനിച്ച് പിന്മാറേണ്ടി വന്ന വ്യക്തിയാണ് ജിതേന്ദ്ര. പക്ഷെ സ്വന്തം ഭർത്താവ് പോലും കൈയ്യൊഴിഞ്ഞ് നടിയുടെ ആദ്യ സംവിധാന സംരംഭം പ്രതിസന്ധിയിലായപ്പോൾ, എല്ലാം മറന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായി. അതിന് ശേഷം മറ്റൊരു അഭിമുഖത്തിൽ, ഇന്നാണ് തനിക്ക് ഒരു അവസരം ലഭിക്കുന്നതെങ്കിൽ, ധർമ്മേന്ദ്രയെ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് ഹേമ പറഞ്ഞത്.

എന്തായാലും, ഇന്ന് വാർധക്യ കാലത്തും സ്വന്തം വീട്ടിൽ അടുത്തിടെ വിവാഹമോചിതയായ മൂത്ത മകൾ ഇഷ ഡിയോളിന് ഒപ്പമാണ് ഹേമ മാലിനിയുടെ താമസം. ആരോഗ്യം ഉള്ള കാലത്ത് രണ്ടാം ഭാര്യയെയും മക്കളെയും മാസത്തിൽ പല തവണ സന്ദർശിക്കാറുണ്ടായിരുന്ന ധർമേന്ദ്ര, ഇന്ന് അതിന് പോലും സാധിക്കാതെ തന്റെ ആദ്യ ഭാര്യയ്ക്കും, മൂത്ത മകൻ സണ്ണി ഡിയോളിനും ഒപ്പമാണ് താമസം.

More from Filmibeat

Read more about: dharmendra hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X