രഹസ്യ വിവാഹം നടക്കാനിരിക്കെ ധർമ്മേന്ദ്രയുടെ വരവ്; ഹേമ മാലിനിയുടെ കുടുംബവുമായി വഴക്ക്; അന്ന് നടന്നത്

സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞവരാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും. ഹേമ മാലിനിയെ ഡ്രീം ​ഗേളായി ആരാധകർ ആഘോഷിച്ചപ്പോൾ ധർമ്മേന്ദ്ര വൻ ആരാധക വൃന്ദമുള്ള സൂപ്പർ‌താരമായിരുന്നു. എന്നാൽ ഇവർ ജീവിതത്തിൽ ഒരുമിച്ചപ്പോൾ പലരും നെറ്റി ചുളിച്ചു. ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് താരം ഹേമ മാലിനിയെ വിവാഹം ചെയ്തത്. ഒരു സ്ത്രീയുടെ കുടുംബം തകർത്തു എന്ന ആക്ഷേപം അന്ന് ഹേമ മാലിനിക്ക് കേൾക്കേണ്ടി വന്നു.

സ്വന്തം ഭാര്യയെയും മക്കളെയും അവ​ഗണിച്ച് നടിക്കൊപ്പം ജീവിക്കുന്നു എന്ന കുറ്റപ്പെടുത്തൽ ധർമ്മേന്ദ്രയ്ക്കും കേൾക്കേണ്ടി വന്നു. ഹേമ മാലിനിയുടെ കുടുംബത്തിന്റെ കടുത്ത എതിർപ്പ് മറി കടന്നാണ് ഇദ്ദേഹം നടിയെ വിവാഹം ചെയ്തത്. വിവാഹിതനായതിനാൽ ധർമ്മേന്ദ്രയിൽ നിന്നും അകലം പാലിക്കാൻ ഹേമ മാലിനി തുടക്കത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ ഹേമയെ സ്വന്തമാക്കണമെന്ന് ധർമ്മേന്ദ്ര ദൃഡനിശ്ചയം എടുത്തിരുന്നു.

Dharmendra  Hema Malini

മാതാപിതാക്കളുടെ നിർബന്ധ പ്രകാരം ധർമ്മേന്ദ്രയെ മറന്ന് മറ്റൊരു വിവാഹത്തിന് ഹേമ മാലിനി തയ്യാറായതാണ്. എന്നാൽ ധർമ്മേന്ദ്രയെ നടിയെ വിടാൻ ഒരുക്കമായിരുന്നില്ല. ധർമ്മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോൾ മകളെ മറ്റൊരാളെക്കാെണ്ട് വിവാഹം ചെയ്യിക്കാൻ നടിയുടെ അമ്മ ജയ ചക്രബർത്തി തീരുമാനിച്ചു. നടൻ ജിതേന്ദ്രയാണ് ഇവർ കണ്ടെത്തിയ വരൻ. ജിതേന്ദ്രയ്ക്ക് ഹേമ മാലിനിയോട് ഇഷ്ടമുണ്ടായിരുന്നു.

എന്നാൽ ഹേമ മാലിനിക്ക് ഇദ്ദേഹം സുഹൃത്ത് മാത്രമായിരുന്നു. അച്ഛന്റെയും അമ്മയുടെയും നിർബന്ധ പ്രകാരം ഈ വിവാഹത്തിന് ഹേമ മാലിനി സമ്മതിച്ചു. ജീതേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള രഹസ്യ വിവാഹത്തിന് രണ്ട് കുടുംബങ്ങളും ചെന്നെെയിലെത്തി. ഈ വാർത്ത ധർമ്മേന്ദ്രയുടെ ചെവിയിലെത്തി. ഉടനെ ജീതേന്ദ്രയുടെ കാമുകി ശോഭ സിപ്പിയുമായി ധർമ്മേന്ദ്ര ചെന്നെയിലെത്തി.

Dharmendra  Hema Malini

നടൻ കുറച്ച് മദ്യപിച്ചിട്ടുമുണ്ടായിരുന്നു. വിവാഹം നടക്കുന്നിടത്ത് വന്ന് ധർമ്മേന്ദ്ര ബഹളം വെച്ചു. തിരിച്ച് പോകാൻ പറഞ്ഞിട്ട് നടൻ കൂട്ടാക്കിയില്ല. ഇതോടെ ഹേമ മാലിനിയുടെ പിതാവ് ദേഷ്യപ്പെട്ടു. എന്റെ മകളുടെ ജീവിതത്തിൽ നിന്നും എന്തുകൊണ്ട് നീ പോകുന്നില്ല. നീ വിവാഹിതനാണ്. നിനക്ക് എന്റെ മകളെ വിവാഹം ചെയ്യാൻ പറ്റില്ലെന്ന് അക്രോശിക്കുകയും ചെയ്തു.

എന്നാൽ എന്നിട്ടും ധർമ്മേന്ദ്ര പിൻവാങ്ങിയില്ല. ഒടുവിൽ ഹേമ മാലിനിയോട് സംസാരിക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ജിതേന്ദ്രയെ വിവാഹം ചെയ്യരുതെന്ന് ഇദ്ദേഹം ഹേമയോട് അപേക്ഷിച്ചു. ഏറെ നേരത്തെ സംസാരത്തിനൊടുവിൽ രണ്ട് പേരും മുറിയിൽ നിന്നും പുറത്ത് വന്നു. വിവാഹത്തിന് തനിക്ക് കുറച്ച് സമയം വേണമെന്ന് ജീതേന്ദ്രയുടെ കുടുംബത്തോട് ഹേമ പറഞ്ഞു. ഈ അപമാനം ജിതേന്ദ്രയുടെ കുടുംബം സഹിച്ചില്ല. അവർ അന്ന് ദേഷ്യപ്പെട്ടെന്നാണ് പുറത്ത് വന്ന വിവരം. ഒടുവിൽ ധർമ്മേന്ദ്ര തന്നെ ഹേമയെ വിവാഹം ചെയ്തു. 1979 ലായിരുന്നു വിവാ​ഹം.

Read more about: dharmendra hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X