ദിവ്യയെ നേരിട്ട് കണ്ടപ്പോൾ ശ്രീദേവി പറഞ്ഞത്; നടിയുടെ മരണ ശേഷം ശ്രീദേവിയെ അമ്പരപ്പിച്ച സംഭവം

സിനിമാ ലോകത്ത് ഇന്നും ദുരൂഹമായി തുടരുന്ന പല സംഭവങ്ങളും ഉണ്ട്. ഇതിലൊന്നാണ് നടി ദിവ്യ ഭാരതിയുടെ മരണം. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് ദിവ്യയെന്ന താരത്തിന്റെ ഉദയം കണ്ടത്. തൊട്ടതെല്ലാം ഹിറ്റാക്കി ദിവ്യ കരിയറിൽ മുന്നേറി. എന്നാൽ ആരാധകർക്ക് കണ്ട് കൊതി തീരും മുമ്പേ ദിവ്യ ലോകത്തോട് വിട പറഞ്ഞു. 1993 ൽ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിച്ചത്. സിനിമാ ലോകം ഞെട്ടലോടയാണ് ഈ വാർത്ത കേട്ടത്. ഫ്ലാറ്റിൽ നിന്നും വീണായിരുന്നു മരണം.

നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന സംശയം ഇതിനിടെ ഉയർന്നു. മുംബൈ അധോലോകമാണ് ദിവ്യയുടെ മരണത്തിന് പിന്നിലെന്ന് വരെ അഭ്യൂഹം പരന്നു. എന്നാൽ അന്വേഷണ സംഘം ഇത്തരം വാദങ്ങളെയൊന്നും അം​ഗീകരിച്ചില്ല. ശ്രീദേവിക്ക് പകരക്കാരിയായാണ് ദിവ്യ കരിയറിൽ പേരെടുത്ത് തുടങ്ങിയത്. ശ്രീദേവിയെ പോലെ മുഖഛായയുള്ള ദിവ്യ അന്ന് സെൻസേഷനായി. മുമ്പൊരിക്കൽ ശ്രീദേവിയുമായുള്ള താരതമ്യത്തെക്കുറിച്ച് ദിവ്യ സംസാരിച്ചിരുന്നു. നടിയുടെ പഴയ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Divya Bharti, Sridevi,

ശ്രീദേവിയെ ഒരിക്കൽ താൻ നേരിട്ട് കണ്ടിരുന്നു. ഹായ് ഞാൻ ശ്രീദേവിയെന്ന് പറഞ്ഞ് അവർ സ്വയം പരിചയപ്പെടുത്തി. താനും സ്വയം പരിചയപ്പെടുത്തിയെന്ന് അന്ന് ദിവ്യ ഓർത്തു. ശ്രീദേവിയെ പോലെ സുന്ദരിയാണ് താനെന്ന് കരുതുന്നില്ലെന്നും ദിവ്യ ഭാരതി അന്ന് വ്യക്തമാക്കി. ശ്രീദേവിയുടെ മുഖം വളരെ ഭം​ഗിയുള്ളതാണ്. തനിക്ക് മുഖക്കുരുവുള്ള മുഖമാണെന്നും നടി പറഞ്ഞു.

കൗതുകരമായ പല സാമ്യതകളും ശ്രീദേവിയും ​ദിവ്യ ഭാരതിയും തമ്മിലുണ്ട്. ലഡ്ല എന്ന സിനിമയിൽ അഭിനയിക്കവെയാണ് ദിവ്യ ഭാരതി മരിച്ചത്. സിനിമയുടെ 80 ശതമാനത്തോളം ഭാ​ഗത്തിൽ നടി അഭിനയിച്ചിരുന്നു. എന്നാൽ മരണത്തോടെ ദിവ്യക്ക് പകരം ശ്രീദേവി സിനിമയിലെത്തി. സീനുകൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. പിന്നീട് അവിശ്വസനീയമായ സംഭവങ്ങളാണ് സെറ്റിൽ നടന്നത്.

Divya Bharti, Sridevi,

ഒരു സീനിൽ അഭിനയിക്കവെ ദിവ്യക്ക് ഡയലോ​ഗ് തെറ്റിയിരുന്നു. ഇത് മൂലം നിരവധി തവണ റീ ടേക്ക് പോയി. സമാനമായി പകരം ശ്രീദേവി അഭിനയിച്ചപ്പോഴും ഇതേ ഭാ​ഗത്തെത്തുമ്പോൾ ഡയലോ​ഗ് തെറ്റും. റീ ടേക്കുകൾ വേണ്ടി വന്നു. ഇത് കണ്ട് സെറ്റിലുള്ളവർ അമ്പരന്നു.

ഒപ്പം അഭിനയിച്ച ശക്തി കപൂർ എല്ലാവരോടും ​ഗായത്രി മന്ത്രം ചൊല്ലാൻ പറഞ്ഞു. ഇതിന് ശേഷമാണ് സീൻ പൂർത്തിയാക്കിയത്. ശ്രീദേവിയുടെ മരണവും ദിവ്യയുടേത് പോലെ അപ്രതീക്ഷിതമായിരുന്നു. ദുരൂഹ സാഹചര്യത്തിലെ മരണം പല അഭ്യൂഹങ്ങൾക്കും കാരണമായി.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു നടി. ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. ആരോ​ഗ്യവതിയായ ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചു എന്ന വാദം വിശ്വാസ്യ യോ​ഗ്യമല്ലെന്ന് അഭിപ്രായം വന്നു.
സിനിമാ ലോകത്ത് ‌വൻ വിവാദങ്ങൾ ഉടലെടുത്തു. എന്നാൽ മദ്യപിച്ചിരുന്ന ശ്രീദേവി അബോധാവസ്ഥയിലാണ് ബാത്ത് ടബ്ബിൽ വീണതെന്ന് പിന്നീട് റിപ്പോർട്ട് വന്നു. നാളുകൾക്ക് ശേഷമാണ് ഈ വിവാ​ദങ്ങൾ അവസാനിച്ചത്.

ശ്രീദേവിയുടെ മൂത്ത് മകൾ ജാൻവി കപൂർ ബോളിവുഡിൽ യുവനിരയിലെ ശ്രദ്ധേയ താരമാണ്. ഇളയ മകൾ ഖുശി കപൂറും അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. മക്കൾക്ക് പിന്തുണയുമായി പിതാവ് ബോണി കപൂറും ഒപ്പമുണ്ട്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X