'എന്റെ മകളെ ഒഴിവാക്കി ജൂഹി ചൗളയെ ഉൾപ്പെടുത്തിയത് ആമിർ ഖാന്റെ ബുദ്ധിയായിരുന്നു'; നടി ദിവ്യ ഭാരതിയുടെ അമ്മ

കൗമാര പ്രായത്തിൽ തന്റെ കരിയർ ആരംഭിച്ച ദിവ്യ ഭാരതി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലെ മുൻനിര നായികയായി മാറിയിരുന്നു. അഭിനയത്തിന്റെ വൈദഗ്ത്വവും സൗന്ദര്യവും ആയിരുന്നു ദിവ്യയെ പ്രേക്ഷകർ നെ‍ഞ്ചിലേറ്റാൻ കാരണം. ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയായിരുന്നു ദിവ്യ ഭാരതി. വിശ്വാത്മ, ഷോല ഔർ ഷബ്‌നം, ദീവാന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിവ്യ ബോളിവുഡിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. ഉന്നതിയിലേക്ക് കുതിച്ച് കൊണ്ടിരുന്ന ദിവ്യയുടെ കരിയറിൽ നഷ്ട തുടങ്ങിയത് ആമിർ ഖാനുമായുള്ള ശത്രുത ആരംഭിച്ചത് മുതലാണ്.

Divya Bharti, Divya Bharti news, Divya Bharti films, Divya Bharti Aamir Khan, Aamir Khan news, ദിവ്യ ഭാരതി, ദിവ്യ ഭാരതി വാർത്തകൾ, ദിവ്യ ഭാരതി ചിത്രങ്ങൾ, ദിവ്യ ഭാരതി ആമിർ ഖാൻ, ആമിർ ഖാൻ വാർത്തകൾ

1992ൽ ലണ്ടൻ പര്യടനത്തിന് പോയപ്പോൾ‌ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ദിവ്യ ആമിർ ഖാനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ശേഷമാണ് ഇവരുടെ ശത്രുത തുടങ്ങിയത്. ലൈവ് ഷോയ്ക്കിടെ ദിവ്യ കളിയാക്കുന്ന തമാശ പറഞ്ഞു. അവളോടൊപ്പം വേദി പങ്കിടുകയായിരുന്ന ആമിർ അത് ശ്രദ്ധിച്ചു. തുടർന്ന് ദിവ്യയ്‌ക്കൊപ്പം പരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന് ആമിർ അറിയിച്ചു. ശേഷം ദിവ്യയെ ഒഴിവാക്കി ജൂഹിക്കൊപ്പം ആമിർ പരിപാടി അവതരിപ്പിച്ചു. ദിവ്യയെ ഈ സംഭവം വലിയ രീതിയിൽ തളർത്തി.

ശേഷം സൽമാൻ ഖാനാണ് ദിവ്യയെ നാണക്കേടിൽ നിന്നും രക്ഷിക്കാനെത്തിയത്. ആമിറിനൊപ്പം ചെയ്യേണ്ട പരിപാടി സൽമാനൊപ്പം ദിവ്യയ ചെയ്തു. 'താൻ സീനിയർ ആണെന്നും ജൂനിയേഴ്സ് തെറ്റ് ചെയ്താൽ അവർ പുറത്താണ് എന്നുള്ള മനോഭാവം ആമിറിനുള്ളത് സങ്കടകരമാണ്. അന്ന് ലണ്ടനിൽ നടന്ന സംഭവത്തിന് ശേഷം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് ധൈര്യമായി മുന്നോട്ട് പോകേണ്ടി വന്നു. ആമിറിന്റെ താര മനോഭാവത്തിൽ ഞാൻ ഇപ്പോഴും വളരെ അസ്വസ്ഥയാണ്. സൽമാനാണ് അന്ന് മാനുഷിക പരി​ഗണനയോടെ എന്നോട് പെരുമാറിയത്' ഒരിക്കൽ അഭിമുഖത്തിൽ ദിവ്യ ഭാരതി പറഞ്ഞു.

Divya Bharti, Divya Bharti news, Divya Bharti films, Divya Bharti Aamir Khan, Aamir Khan news, ദിവ്യ ഭാരതി, ദിവ്യ ഭാരതി വാർത്തകൾ, ദിവ്യ ഭാരതി ചിത്രങ്ങൾ, ദിവ്യ ഭാരതി ആമിർ ഖാൻ, ആമിർ ഖാൻ വാർത്തകൾ

1993ൽ സണ്ണി ഡിയോളിന്റെ നായികയായി ദാർ എന്ന ചിത്രത്തിൽ ദിവ്യ എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നവെങ്കിലും പിന്നീട് താരം സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടു. സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ യാഷ് ചോപ്രയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ദാറിൽ നിന്നും ദിവ്യ പുറത്തായത് എന്നാണ് ശേഷം റിപ്പോർട്ടുകൾ വന്നത്. എന്നാൽ സത്യം അതല്ലായിരുന്നുവെന്ന് പിന്നീട് ദിവ്യയുടെ അമ്മ വെളിപ്പെടുത്തി. ചിത്രത്തിൽ നിന്നും ദിവ്യയെ മാറ്റിയത് ആമിറാണെന്നും അമ്മ വെളിപ്പെടുത്തിയിരുന്നു. 'യാഷ് ചോപ്രയുമായി പ്രശ്‌നമുള്ളതുകൊണ്ടാണ് ദിവ്യയ്ക്ക് ദർ നഷ്ടമായതെന്നാണ് പലരും ഇപ്പോഴും കരുതുന്നത്. അങ്ങനെയായിരുന്നില്ല. സണ്ണി ഒപ്പിട്ടപ്പോൾ സണ്ണിയുടെ നായികയായി ദിവ്യയെ വേണമായിരുന്നു. എന്നാൽ ആമിറിന് ജൂഹി ചൗള‌ അഭിനയിക്കണം എന്നതായിരുന്നു. ദിവ്യയെ ആമിർ സ്വാധീനം ഉപയോ​ഗിച്ച് ഒഴിവാക്കിയതാണ്' ദിവ്യയുടെ അമ്മ പറഞ്ഞു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X