'ദീപികക്കൊപ്പം ഇന്റിമേറ്റ് സീൻ, അഭിഷേകിൽ നിന്നും ഐശ്വര്യയെ അടിച്ചുമാറ്റണം'; ഇമ്രാൻ ഹാഷ്മിയുടെ ആഗ്രഹങ്ങൾ!
ബോളിവുഡിലെ ചോക്ലേറ്റ് പയ്യൻമാരുടെ കൂട്ടത്തിലാണ് നടൻ ഇമ്രാൻ ഹഷ്മിയുടെ സ്ഥാനം. പല റൊമാൻറിക് ചിത്രങ്ങളിലും താരം നായക വേഷങ്ങളിലെത്തിയിരുന്നു. മീ ടു ക്യാംപെയിൻറെ പശ്ചാത്തലത്തിൽ ഇമ്രാൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു. ചുംബനരംഗങ്ങളും ഇൻറിമേറ്റ് രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇമ്രാൻറെ വെളിപ്പെടുത്തൽ.
സഹതാരങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തോന്നിയാൽ ഇത്തരം രംഗങ്ങൾ ഒഴിവാക്കാറാണ് പതിവെന്നും ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമ്പോൾ സംവിധായകരോടും സഹതാരങ്ങളോടും അത് ചർച്ച ചെയ്ത് അവർക്ക് സമ്മതമാണോ എന്ന് ഉറപ്പു വരുത്താറുണ്ടെന്നുമാണ് മുമ്പ് ഇമ്രാൻ ഹാഷ്മി പറഞ്ഞു.

നാളുകൾക്ക് മുമ്പ് താരം നടത്തിയ ആ വെളിപ്പെടുത്തൽ അന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇമ്രാന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. 2014ൽ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയ ഇമ്രാന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഷോയുടെ ഭാഗമായി കരൺ ചോദിച്ച ചോദ്യങ്ങൾക്ക് നർമ്മം കലർന്ന കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇമ്രാൻ ഹാഷ്മി നൽകിയത്. സംവിധായകൻ മഹേഷ് ഭട്ടിനൊപ്പമാണ് ഇമ്രാൻ കോഫി വിത്ത് കരണിൽ പങ്കെടുത്തത്.
തന്റെ ഏറ്റവും അവിസ്മരണീയമായ ഓൺ-സ്‌ക്രീൻ ചുംബനങ്ങൾ സംഭവിച്ചത് ജാക്വലിൻ ഫെർണാണ്ടസിനൊപ്പമാണെന്നും തന്റെ ഏറ്റവും മോശം ഓൺ-സ്‌ക്രീൻ ചുംബനം മർഡറിൽ തന്നോടൊപ്പം അഭിനയിച്ച നടി മല്ലിക ഷെരാവത്തിനൊപ്പമാണെന്നും ഇമ്രാൻ പറഞ്ഞു.
അഭിഷേക് ബച്ചന്റെയും സെയ്ഫ് അലി ഖാന്റെയും ഭാര്യമാരെ അതായത് ഐശ്വര്യ റായ് ബച്ചൻ, കരീന കപൂർ ഖാൻ എന്നിവരെ മോഷ്ടിച്ച് സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു. പിന്നീട് കരൺ ചോദിച്ചത് ബോളിവുഡിൽ ഇനി ആരോടൊപ്പം ഇന്റിമേറ്റ് സീൻ ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു.

അതിന് ഒട്ടും ആലോചിക്കാതെ ദീപിക പദുപകോണിന്റെ പേരാണ് ഇമ്രാൻ ഹാഷ്മി പറഞ്ഞത്. മർഡർ' എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാൻ ഹാഷ്‍മി വരവറിയിച്ചത്. ആദ്യ ചിത്രം തൊട്ടെ ബോളിവുഡിലെ സീരിയൽ കിസ്സർ എന്ന വിളിപ്പേര് ഇമ്രാൻ ഹാഷ്‍മിക്ക് സ്വന്തമായി.
അതിലുപരി മികച്ച ഒരു നടനാണ് താനെന്നും ഇമ്രാൻ ഹാഷ്‍മി പലതവണ തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് അവതരണ രീതിയിലാണ് ഇമ്രാൻ ഹാഷ്‍മി എന്നും തന്റെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ളത്.


Click it and Unblock the Notifications