For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ വെറും പ്ലാസ്റ്റിക്; ഐശ്വര്യയെക്കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞത്; വിവാദമായതോടെ ഖേദം

  |

  ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിന്റെ പ്രതീകം ആയാണ് നടി ഐശ്വര്യ റായ് അറിയപ്പെടുന്നത്. 49 കാരിയായ ഐശ്വര്യ ഇപ്പോഴും സൗന്ദര്യം കൊണ്ട് ആരാധക ഹൃദയം കീഴടക്കുന്നു. ഇന്ത്യയിൽ മറ്റൊരു നടിയും ഐശ്വര്യയെ പോലെ സൗന്ദര്യത്തിന്റെ പേരിൽ ഇത്രമാത്രം വാഴ്ത്തപ്പെട്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

  രണ്ടര പതിറ്റാണ്ട് പിന്നിട്ട കരിയറിൽ ഐശ്വര്യക്ക് പരാജയവും വിജയവും ഒരു പോലെ സംഭവിച്ചിട്ടുണ്ട്. ഒരു കാലത്ത് ഹിറ്റുകളൊന്നുമില്ലാത്ത സമയവും ഐശ്വര്യക്ക് ഉണ്ടായിരുന്നു. എന്നാൽ അന്നും നടിയുടെ താരത്തിളക്കത്തിന് കോട്ടം തട്ടിയില്ല.

  Also Read: ഇരുന്ന ഇരുപ്പില്‍ മരിച്ചു പോയെങ്കിലെന്ന് തോന്നി, അന്ന് ഉറങ്ങാനായില്ല; മറക്കാനാകാത്ത ഓര്‍മ്മ പങ്കുവച്ച് ജയസൂര്യ

  കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് തുടങ്ങി അന്താരാഷ്ട്ര വേദികളിൽ ഐശ്വര്യ താരമായി. ബ്രെെഡ് ആന്റ് പ്രെജുഡൈസ് ഉൾപ്പെടെ ഒരുപിടി ഹോളിവുഡ് സിനിമകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഹോളിവുഡിൽ കരിയർ വളർത്താൻ ഐശ്വര്യ ശ്രമിച്ചില്ല. ഇന്ത്യയിൽ പ്ര​ഗൽഭ സംവിധായകരുടെ സിനിമകളുടെ ഭാ​ഗമാവാനാണ് ഐശ്വര്യ ശ്രമിച്ചത്.

  Also Read: കുഞ്ഞിനെ ദത്തെടുക്കാൻ നോക്കി, ഐവിഎഫി ലൂടെ മകള്‍ക്ക് ജന്മം കൊടുക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി രേവതി

  സംവിധായകൻ മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഐശ്വര്യ ആദ്യം അഭിനയിച്ച സിനമ മണിരത്നത്തിന്റെ ഇരുവർ ആണ്. ഏറ്റവും ഒടുവിൽ‌ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയൊരിക്കിയത് മണിരത്നം.

  പ്രശസ്തിയിലേക്ക് കുതിച്ച് കയറുന്ന കാലം മുതലേ ഐശ്വര്യക്ക് നേരെ വിമർശനങ്ങളും ഉണ്ടാവാറുണ്ട്. സൗന്ദര്യം ഉണ്ടെങ്കിലും ഐശ്വര്യയുടെ അഭിനയം പോരെ എന്നാണ് ഇതിലൊന്ന്. പെരുമാറ്റത്തിൽ കൃതിമത്വം ആണെന്ന വിമർശനവും വരാറുണ്ട്.

  മുമ്പൊരിക്കൽ ഐശ്വര്യ റായിയെക്കുറിച്ച് നടൻ ഇമ്രാൻ ഹാഷ്മി പറഞ്ഞ വാക്കുകൾ വിവാദം ആയിരുന്നു. ഐശ്വര്യ റായ് പ്ലാസ്റ്റിക് ആണെന്നായിരുന്നു കോഫി വിത്ത് കരണിൽ ഇമ്രാൻ ഹാഷ്മി പറഞ്ഞത്. ഇത് വലിയ വിവാദം ആയി. പിന്നീട് ഇമ്രാൻ ഹാഷ്മി ഇതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

  ഷോയിൽ മത്സരത്തിൽ വിജയിക്കാൻ വേണ്ടി പറഞ്ഞതാണെന്നും താൻ ഐശ്വര്യയുടെ ആരാധകൻ ആണെന്നുമാണ് ഇമ്രാൻ ഹാഷ്മി പറഞ്ഞത്. മറ്റൊരു അഭിമുഖത്തിൽ കരൺ ജോഹർ അങ്ങനെ പറയാൻ നിർബന്ധിക്കുകയായിരുന്നെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.

  ആളുകൾ താൻ പറഞ്ഞതിനെ വളച്ചൊടിക്കും എന്നറിയാം. പക്ഷെ താൻ അത് കാര്യമാക്കുന്നില്ലെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു. ബോളിവുഡിലെ മുൻ നിര നായിക ആണെങ്കിലും ബോളിവുഡിൽ വലിയ സൗഹൃദ വലയം ഉള്ള ആളല്ല ഐശ്വര്യ റായ്. ബോളിവുഡ് താരങ്ങളുടെ പാർട്ടികളിലൊന്നും നടിയെ അധികം കാണാറില്ല. ഐശ്വര്യ റായിയോട് മറ്റ് താരങ്ങൾക്ക് തോന്നുന്ന അകൽച്ചയെ പറ്റി മുമ്പൊരിക്കൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലി സംസാരിച്ചിരുന്നു. ‍

  സൗഹൃദ മനോഭാവമുള്ള നടിയാണ് ഐശ്വര്യ. പക്ഷെ അവർക്ക് അവരുടേതായ നിബന്ധനകൾ ഉണ്ട്. അവളുടെ സൗന്ദര്യം മൂലം ആളുകൾ പലപ്പോഴും അകലെ നിന്നാണ് ഐശ്വര്യയെ നോക്കുന്നതെന്നും അതാണ് അകൽച്ച തോന്നാൻ കാരണമെന്നും സഞ്ജയ് ലീല ബൻസാലി പറഞ്ഞിരുന്നു. ​ഗുസാരിഷ്, ദേവദാസ് തുടങ്ങി സഞ്ജയ് ലീല ബൻസാലിയുടെ ശ്രദ്ധേയ സിനിമകളിൽ ഐശ്വര്യ റായ് നായിക ആയിട്ടെത്തിയിട്ടുണ്ട്.

  Read more about: aishwarya rai
  English summary
  When Emraan Hashmi's Comment About Aishwarya Rai Made Controversy; Actor's words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X