രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് ശേഷം ഭർത്താവിന് വന്ന മാറ്റം; ഡിവോഴ്സിന് ശേഷം ചർച്ചയായി ഇഷ ഡിയോളിന്റെ വാക്കുകൾ

നടി ഇഷ ഡിയോളും ബിസിനസുകാരനായ ഭാരത് തക്താനിയും വിവാഹമോചനം നേ‌ടിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചാണ് ഇരുവരും രണ്ട് വഴിക്ക് പിരിയുന്നത്. രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ട്. വേർപിരിയൽ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാൽ ഇരുവർക്കുമിടയിലുണ്ടായ പ്രശ്നമെന്തെന്ന് വ്യക്തമല്ല. താര ദമ്പതികളായ ഹേമ മാലിനിയുടെയും ധർമ്മേന്ദ്രയുടെയും മകളാണ് ഇഷ ഡിയോൾ.

മാതാപിതാക്കളെ പോലെ സിനിമാ കരിയറിലേക്ക് ശ്രദ്ധ കൊടുക്കുന്നതിന് പകരം കുടുംബ ജീവിതത്തിലേക്ക് ഇഷ ഡിയോൾ കടന്നു. സിനിമകളിൽ സാന്നിധ്യമറിയിച്ച ശേഷം കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇഷയുടെ വിവാഹം നടന്നു. 2012 ലായിരുന്നു വിവാഹം. 2017 ൽ ആദ്യത്തെ മകൾ രാധ്യ പിറന്നു. 2019 ൽ ഇളയ മകൾ മിരായയും ജനിച്ചു. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇഷ ഡിയോൾ നയിക്കുന്നതെന്നാണ് ഏവരും കരുതിയത്. വിവാഹമോചന വാർത്ത ആരാധകർക്കും നിരാശയായി.

Esha Deol

മുമ്പൊരിക്കൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഇഷ ഡിയോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടാമത്തെ മകൾ ജനിച്ച ശേഷം തനിക്കും ഭാരത് തക്താനിയും വന്ന മാറ്റത്തെക്കുറിച്ചാണ് ഇഷ ഡിയോൾ സംസാരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായതോടെ തനിക്ക് ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടിയിരുന്നില്ലെന്ന് ഇഷ ഡിയോൾ തുറന്ന് പറഞ്ഞു. 'രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം കുറച്ച് നാളത്തേക്ക് ഭാരതിന് എന്നോട് നീരസവും ദേഷ്യവും തോന്നി'

'അ​ദ്ദേഹത്തിന് താൻ മതിയായ ശ്രദ്ധ നൽകുന്നില്ലെന്ന് തോന്നി. ഒരു ഭർത്താവിനുണ്ടാകുന്ന സ്വാഭാവിക തോന്നലാണത്. കാരണം ആ സമയത്ത് താൻ രാധ്യയെ പ്ലേസ്കൂളിലയക്കുന്നതിനും മിരായയെ ശ്രദ്ധിക്കുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിച്ചത്. ഇതിനൊപ്പം എന്റെ പുസ്തകവും എഴുത്തും പ്രൊഡക്ഷൻ മീറ്റിം​ഗുകളും ഉണ്ടായിരുന്നു. അതുകൊണ് താൻ അവ​ഗണിക്കപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി,' ഇഷ ഡിയോൾ പറഞ്ഞതിങ്ങനെ.

Esha Deol

ഭർത്താവിന് വന്ന മാറ്റം തനിക്ക് മനസിലായെന്നും ഉടനെ തെറ്റ് തിരുത്താൻ തയ്യാറായെന്നും ഇഷ ഡിയോൾ അന്ന് വ്യക്തമാക്കി. എന്റെ രീതികളിലെ തെറ്റ് പെട്ടെന്ന് ഞാൻ മനസിലാക്കി. ഭാരത് പുതിയ ടൂത്ത് ബ്രഷിന് പോലും എന്നോ‌ട് ചോദിച്ചിരുന്ന സമയമുണ്ടായിരുന്നു. അതേ താൻ ഭർത്താവിന് ഉച്ചഭക്ഷണത്തിന് എല്ലാം ലഭിച്ചോ എന്ന് പോലും നോക്കാതെയായെന്നും മനസിലാക്കിയെന്നും തന്റെ ഭാ​ഗത്തെ തെറ്റ് തിരുത്താൻ തയ്യാറായെന്നും ഇഷ ഡിയോൾ വ്യക്തമാക്കി.

വളരെ കുറച്ച് ആവശ്യങ്ങൾ മാത്രമുള്ള വ്യക്തിയാണ് അദ്ദേഹം. അതെനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട്. ഉടനെ ഞാൻ തിരുത്താൻ തയ്യാറായി. ഭാരത് വ്യത്യസ്തനാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയും. കുറച്ച് നാളായി അദ്ദേഹത്തോടൊപ്പം ഡേറ്റിനോ സിനിമയ്ക്കോ പോകുന്നില്ലെന്ന് ഞാൻ മനസിലാക്കി. ഇത്തരം തിരുത്തലുകൾ നടത്തിയാണ് വിവാഹ ജീവിത്തിൽ പ്രണയം നിലനിർത്തിയതെന്ന് ഇഷ ഡിയോൾ വ്യക്തമാക്കി.

2020 ൽ നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പരസ്പരം ഇത്രയും മനസിലാക്കുന്നവരായിട്ടും എന്തുകൊണ്ട് പിരിയേണ്ടി വന്നെന്നാണ് ആരാധകർ ചോദിക്കുന്നത്. ഏറെനാളായി സോഷ്യൽ മീഡിയയിൽ ഭാരത് തക്താനിക്കൊപ്പമുള്ള ചിത്രങ്ങൾ ഇഷ ഡിയോൾ പങ്കുവെക്കാറില്ല. അന്ന് മുതൽ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

More from Filmibeat

Read more about: esha deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X