Don't Miss!
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- News
ഉണ്ണി മുകുന്ദന് വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്, പിന്മാറില്ലെന്ന് മറുപടി
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Sports
കോലിയോ ഗില്ലോ അല്ല, ഏകദിനത്തില്‍ അവനാണ് തുറുപ്പുചീട്ട്-ചൂണ്ടിക്കാട്ടി ഇര്ഫാന്
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
ഡെലിവെറി ബോയ് തന്നതല്ല, ഐവിഎഫിലൂടെയാണെന്നതിൽ അഭിമാനം; മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിനെക്കുറിച്ച് ഫറ
ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കറിൽ ഒരാളാണ് ഫറാ ഖാൻ. കരിയറിൽ പല തരത്തിൽ പ്രശസ്തയാണ് ഫറാ ഖാൻ. സംവിധായിക, പ്രൊഡ്യൂസർ, കൊറിയോഗ്രഫർ, റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങി പല മേഖലകളിൽ ഫറ പ്രവർത്തിച്ചു. ഷാരൂഖ് ഖാനെ വെച്ച് ചെയ്ത ഓം ശാന്തി ഓം എന്ന സിനിമയാണ് ഫറാ ഖാന്റെ കരിയറിൽ വലിയ ചലനം ഉണ്ടാക്കിയത്. ഇന്നും ബി ടൗണിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഓം ശാന്തി ഓം.
ദീപിക പദുകോണിന്റെ ആദ്യ ബോളിവുഡ് സിനിമയുമായിരുന്നു ഇത്. ദീപികയെ ഹിന്ദി സിനിമകളിലേക്ക് കൊണ്ടു വന്നത് ഫറാ ഖാൻ ആണ്. ബോളിവുഡിലെ മിക്ക താരങ്ങളുമായും അടുത്ത സൗഹൃദം ഫറാ ഖാന് ഉണ്ട്. പാർട്ടികളും വിവാഹ ചടങ്ങളുകളിലുമെല്ലാം ഫറാ ഖാന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്.

കരിയറിനൊപ്പം തന്നെ ഫറാ ഖാന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. 2004 ലാണ് ഫറാ ഖാൻ വിവാഹം കഴിക്കുന്നത്. കരിയറിന്റെ തിരക്കുകളിൽ ആയതിനാൽ വൈകിയാണ് ഫറ വിവാഹം കഴിച്ചത്.
ശിരിഷ് കുന്ദർ ആണ് ഫറാ ഖാന്റെ ഭർത്താവ്. ഐവിഎഫ് ട്രീറ്റ്മെന്റ് വഴി ആണ് ഫറാ ഖാനും ഭർത്താവും കുഞ്ഞുങ്ങളെ സ്വീകരിച്ചത്. മൂന്ന് കുഞ്ഞുങ്ങളാണ് ഇവർക്ക് ഐവിഎഫിലൂടെ പിറന്നത്.

ഐവിഎഫിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് ഫറാ ഖാൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. 2016 ൽ ഒരു വന്ധ്യതാ ക്ലിനിക്കിന്റെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം.
'ഇതിൽ (ഐവിഎഫിൽ) അഭിമാനം കൊണ്ട് ആളുകൾ മുന്നോട്ട് വരേണ്ടത് പ്രധാനമാണ്. അത് ഇങ്ങനെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരും എന്നാൽ അതിന് ഭയപ്പെടുകയും ചെയ്യുന്നവർക്ക് ധൈര്യം നൽകും'

'ഐവിഎഫിലൂടെയാണ് എന്റെ കുഞ്ഞുങ്ങൾ പിറന്നതെന്ന് ഞാൻ അഭിമാനത്തോടെ പറയും. പിസ മാൻ ഡെലിവറി ചെയ്തതല്ല. ഞാനൊരു നടി അല്ല. എനിക്ക് 43 വയസ്സിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. കാരണം ചില സമയത്ത് നമ്മൾ കരിയർ ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആയിരിക്കും. പിന്നാടാണ് കാര്യങ്ങൾ മനസ്സിലാക്കുക,' ഫറാ ഖാൻ പറഞ്ഞതിങ്ങനെ.

കരിയറിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പമുള്ള സമയത്തിന് ഇന്ന് ഫറാ ഖാൻ പ്രധാന്യം നൽകുന്നു. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഫറാ ഖാൻ പങ്കുവെക്കാറുണ്ട്. സിരിഷ് കുന്ദറുമായുള്ള ഫറയുടെ വിവാഹം അന്ന് ഏറെ ചർച്ച ആയിരുന്നു.
ഫറാ ഖാനെക്കാൾ എട്ട് വയസ് കുറവാണ് സിരിഷിന്. ഫറാ ഖാനെക്കൂടാതെ ബോളിവുഡിലെ നിരവധി താരങ്ങൾ വാടക ഗർഭ ധാരണത്തിലൂടെ ആണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്.

പ്രീതി സിന്റ, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ-ഗൗരി (ഇളയ മകൻ), കരൺ ജോഹർ, നയൻതാര തുടങ്ങിയ താരങ്ങൾ വാടക ഗർഭധാരണം വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചു. കരിയറിന്റെ തിരക്കുകൾ മൂലം വിവാഹം വൈകിയവരാണ് പലപ്പോഴും വാടക ഗർഭധാരണത്തെ ആശ്രയിക്കാറ്.
വലിയ തുക ഇവർ ഇതിന് ചെലവഴിക്കുകയും ചെയ്യുന്നു. അടുത്തിടെ നയൻതാര വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ചത് വലിയ ചർച്ച ആയിരുന്നു. തെന്നിന്ത്യൻ സിനിമാ താരങ്ങൾക്കിടയിൽ പൊതുവെ ഈ രീതി ഇല്ലായിരുന്നു.
-
ആരോടും സംസാരിക്കാത്ത വിജയ്; മണിയെ കണ്ടതോടെ സ്വഭാവം മാറി; താരത്തെക്കുറിച്ച് നടൻ പറഞ്ഞത്
-
കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്!
-
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!