For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെരുപ്പുകൊണ്ടെറിഞ്ഞു, ചീത്ത വിളിച്ചു; 'ആലിയയുടെ പിതാവ് മഹേഷ് ഭട്ട് കങ്കണയോട് ചെയ്തത്'

  |

  ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് കങ്കണ റണൗത്ത്. നാല് വട്ടം ദേശീയ പുരസ്കാരം നേടിയ നടി വ്യത്യസ്തമാർ‌ന്ന കഥാപാത്രങ്ങളുമായാണ് എപ്പോഴും ബി​ഗ് സ്ക്രീനിൽ എത്താറ്. ക്യൂൻ, തനു വെഡ്സ് മനു, പങ്ക, തലൈവി, രം​ഗൂൺ, ഫാഷൻ, ​ഗ്യാങ്സ്റ്റർ, മെന്റൽ ഹേ ക്യാ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നടി ഇതിനകം അഭിനയിച്ച് കഴിഞ്ഞു.

  തനിക്ക് പ്രഥമ പരി​ഗണന കിട്ടുന്ന സിനിമകളിൽ അഭിനയിക്കാനാണ് താൽപര്യമെന്ന് കങ്കണ തന്നെ പലവട്ടം പറഞ്ഞിട്ടുമുണ്ട്. തുടക്കകാലത്ത് കരിയറിൽ ഏറെ പ്രതിസന്ധികൾ നേരിട്ട ശേഷമാണ് ക്യൂൻ എന്ന സിനിമയിലൂടെ കങ്കണ ബോളിവുഡിൽ തന്റെ സാന്നിധ്യം അറിയിച്ചത്. ഈ സിനിമയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കങ്കണയെ തേടിയെത്തി.

  അവസരം കിട്ടിയത് അമൃത വഴിയല്ല, അമൃതയുടെ ഇഷ്ടമില്ലാത്ത സ്വഭാവം; മറുപടിയുമായി പ്രശാന്തും അമൃതയും

  തുടക്കകാലത്ത് കങ്കണയുടെ കരിയറിലുട നീളം പ്രശ്നങ്ങളായിരുന്നു. നിർമാതാവ് ആദിത്യ പഞ്ചോളി, നടൻ ഹൃതിക് റോഷൻ തുടങ്ങിയവരുമായുള്ള പ്രശ്നം നടി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇക്കൂട്ടത്തിലൊന്നായിരുന്നു സംവിധായകൻ മഹേഷ് ഭട്ടുമായുണ്ടായ പ്രശ്നം.
  2019 ൽ മഹേഷ് ഭട്ടിന്റെ മകൾ ആലിയ ഭട്ടിനെതിരെ കങ്കണ രം​ഗത്ത് വന്നപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്.

  തന്റെ മണികർണിക ക്യൂൻ ഓഫ് ഝാൻസി എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷം ചിത്രത്തെക്കുറിച്ച് ആലിയ ഒന്നും സംസാരിക്കാത്തതായിരുന്നു കങ്കണയെ ചൊടിപ്പിച്ചത്. ആലിയയെ വിമർശിച്ച് കൊണ്ട് കങ്കണയും സഹോദരി രം​ഗോളിയും നിരന്തരം പരാമർശങ്ങൾ നടത്തിയതോടെ മഹേഷ് ഭട്ടിന്റെ ഭാര്യ നടി സോണി റസ്ദൻ പ്രതികരിച്ചു.

  സെറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടോയെന്ന് റിതേഷ്; ഐശ്വര്യയെ മോഷ്ടിച്ചതെന്ന് അഭിഷേകിന്റെ തഗ് മറുപടി

  കങ്കണയെ സിനിമയിലേക്ക് കൊണ്ട് വന്ന മഹേഷ് ഭട്ടിന്റെ മകളെയാണ് കങ്കണ കുറ്റപ്പെടുത്തുന്നതെന്ന് സോണി തുറന്നടിച്ചു. എന്നാൽ രം​ഗോളി ഇതിന് മറുപടി നൽകി. 19 കാരിയായ കങ്കണയുടെ നേരെ ചെരുപ്പെറിയുകയും അവളെ ചീത്ത വിളിക്കുകയും ചെയ്ത മനുഷ്യനാണ് മഹേഷ് ഭട്ടെന്ന് രം​ഗോളി ആരോപിച്ചു.

  2006 ലെ വോ ലംമ്ഹെ എന്ന കങ്കണ അഭിനയിച്ച സിനിമയുടെ സ്ക്രീനിം​ഗിൽ പങ്കെടുക്കാൻ പോലും മഹേഷ് ഭട്ട് അനുവദിച്ചില്ല. തന്റെ പുതിയ സിനിമയിലെ അവസരം കങ്കണ വേണ്ടെന്ന് വെച്ചതാണ് മഹേഷ് ഭട്ടിനെ ചൊടിപ്പിച്ചതെന്നുമായിരുന്നു ആരോപണം. പിന്നാലെ ഇത്തരം ഭ്രാന്തുകൾക്ക് മറുപടി പറയാനില്ലെന്ന് പറഞ്ഞ് സോണി പിൻമാറി.

  വയർ കാണിച്ചെന്നോ? എന്താണ് അർത്ഥമാക്കുന്നത്? വാർത്തകൾക്കെതിരെ ആലിയ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിഷയം വലിയ തോതിൽ ചർച്ചയായതോടെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മഹേഷ് ഭട്ടിനോട് പ്രതികരണം തേടി. അവളൊരു കുട്ടിയാണ്. ഞങ്ങളോടൊപ്പമാണ് സിനിമാ ജീവിതം തുടങ്ങിയത്. അവളുടെ ബന്ധു എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നെന്ന് കരുതി താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം.

  നേരത്തെ നടൻ സുശാന്ത് സിം​​ഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും മഹേഷ് ഭട്ടിനെതിരെ കങ്കണ ആരോപണമുന്നയിച്ചിരുന്നു. സുശാന്തിന്റെ കാമുകിയായ റിയ ചക്രബർത്തിയെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹേഷ് ഭട്ട് ശ്രമിച്ചെന്നായിരുന്നു ആരോപണം.

  Read more about: kangana mahesh bhatt
  English summary
  when film maker mahesh bhatt threw chappal at kangana; allegations of kangana's sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X