ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ വന്നാൽ; പ്രാർത്ഥിക്കുക ഒറ്റക്കാര്യം; ഗൗരിയുടെ വാക്കുകൾ
ബോളിവുഡിലെ താര രാജാവായ ഷാരൂഖ് ഖാൻ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കരിയറിൽ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് പഠാൻ എന്ന സിനിമയുടെ തകർപ്പൻ വിജയത്തിന് ശേഷം ജവാൻ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഷാരൂഖിന്റെ ആരാധകർ. 57 കാരനായ ഷാരൂഖിന് ഇപ്പോഴുമുള്ള ആരാധക വൃന്ദം സിനിമാ ലോകത്തെ തന്നെ അമ്പരിപ്പിക്കുന്നതാണ്. ഇത്രമാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ലെന്ന് ഏവരും പറയുന്നു. കരിയറിലെ ഉയർച്ചയ്ക്കൊപ്പം കുടുംബ ജീവിതത്തിനും ഷാരൂഖ് വലിയ പ്രാധാന്യം നൽകുന്നു.
നടന്റെ മകൾ സുഹാന ഖാൻ ആർക്കീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഷാരൂഖിന്റെയും ഗൗരിയുടെയും വിവാഹജീവിതം എപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. താരപത്നിയാണെങ്കിലും തന്റേതായ മേഖയിൽ സ്ഥാനം കണ്ടെത്താനാണ് ഗൗരി ആഗ്രഹിച്ചത്. മുംബൈയിൽ അറിയപ്പെടുന്ന ആർക്കിടെക്ട് ആണ് ഗൗരി ഖാൻ. ബി ടൗണിലെ പല പ്രമുഖരുടെയും വീട് ഡിസൈൻ ചെയ്തത് ഗൗരി ഖാനാണ്.

സ്ത്രീ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഷാരൂഖിന്റെ ഭാര്യയായതിന്റെ പേരിൽ ആരാധകരുടെ ഭീഷണികൾ വരെ ഗൗരിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല ഷാരൂഖിനെക്കുറിച്ച് ഗോസിപ്പുകളും ഇടയ്ക്ക് വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും ഗൗരി-ഷാരൂഖ് വിവാഹബന്ധത്തെ ബാധിച്ചില്ല. പലരുടെയും സ്വപ്ന പുരുഷനായ ഷാരൂഖിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്ന് വന്നാൽ എന്തുചെയ്യുമെന്ന ചോദ്യം മുമ്പൊരിക്കൽ ഗൗരിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഗൗരിയുടെ അടുത്ത സുഹൃത്തായ കരൺ ജോഹറാണ് ഇക്കാര്യം ചോദിച്ചത്. കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ അതിഥിയായി എത്തിയതായിരുന്നു ഗൗരി. എപ്പോഴെങ്കിലും ഭർത്താവിന്റെ സ്ത്രീ ആരാധകർ കാരണം ഇൻസെക്യൂരിറ്റി തോന്നിയിട്ടുണ്ടോ എന്നാണ് കരൺ ചോദിച്ചത്. പൊതുവെ ആളുകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ തനിക്ക് അലോസരകരമായി തോന്നാറുണ്ടെന്ന് ഗൗരി ഖാൻ തുറന്ന് പറഞ്ഞു.

മറ്റൊരാൾക്കൊപ്പം ജീവിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ എനിക്കും മറ്റൊരു പങ്കാളിയെ തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുമെന്നും ഗൗരി വ്യക്തമാക്കി. 1991 ലാണ് ഗൗരിയും ഷാരൂഖും വിവാഹിതരാകുന്നത്. ഷാരൂഖിന്റെ 26ാം വയസ്സിലായിരുന്നു വിവാഹം. ഗൗരിക്കന്ന് പ്രായം 21 ഉം. സുഹാന ഖാൻ, ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നീ മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. ഇളയ മകൻ അബ്രാം വാടക ഗർഭ ധാരണത്തിലൂടെയാണ് ജനിച്ചത്.
വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായത്. ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖിനുണ്ടായിരുന്ന സൗഹൃദമാണ് ഇതിന് കാരണമായത്. ഷാരൂഖ്-പ്രിയങ്ക ഗോസിപ്പുകൾ ഒരുകാലത്ത് ബി ടൗണിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വരെ അഭ്യൂഹങ്ങൾ പരന്നു.
ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഗൗരി വിവാഹമോചനത്തിന് തയ്യാറായെന്നും ഇതോടെ ഷാരൂഖ് പ്രിയങ്കയുമായുള്ള സൗഹൃദം ഉപേക്ഷിച്ചെന്നുമാണ് ബി ടൗണിലെ സംസാരം. എന്നാൽ ഗോസിപ്പുകളെ ഷാരൂഖ് നിഷേധിക്കുകയാണുണ്ടായത്. ഡോൺ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ്-പ്രിയങ്ക ജോഡി പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയുടെ രണ്ടാം ഭാഗത്തിലും പ്രിയങ്കയായിരുന്നു നായിക. ഗോസിപ്പുകൾ കടുത്തതോടെ ഷാരൂഖും പ്രിയങ്കയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
ഷാരൂഖിനെക്കുറിച്ച് പ്രിയങ്കയോ പ്രിയങ്കയെക്കുറിച്ച് ഷാരൂഖോ പൊതുവേദികളിൽ സംസാരിക്കാറുമില്ല. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ശ്രദ്ധ കൊടുത്ത പ്രിയങ്ക ചോപ്ര ഇപ്പോൾ അമേരിക്കയിലാണ് താമസം. പോപ് ഗായകൻ നിക് ജോനാസിനെ വിവാഹം ചെയ്ത നടിക്ക് ഒരു മകളും പിറന്നു.


Click it and Unblock the Notifications