ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ ഭാര്യ ആരാണ്; ചോദ്യത്തിന് മറുപടി പറഞ്ഞ് ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി
ഷാരുഖ് ഖാനും ഭാര്യ ഗൗരി ഖാനും ബോളിവുഡിലെ പവര്‍ കപ്പിള്‍സായിട്ടാണ് അറിയപ്പെടാറുള്ളത്. പല പ്രതിസന്ധികളിലും ഇരുവരും ഒറ്റക്കെട്ടായി നിന്നതാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. ഏറ്റവുമൊടുവില്‍ മകന്‍ ആര്യന്‍ ഖാനെതിരെ കേസ് വന്നപ്പോഴും കുടുംബത്തിന് വേണ്ടി ഇരുവരും സ്വീകരിച്ചത് മാതൃകാപരമായ കാര്യങ്ങളായിരുന്നു. ഷാരുഖ് സിനിമയില്‍ വിജയം കൊയ്തപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ വിജയം നേടാന്‍ ഗൗരിയ്ക്ക് സാധിച്ചു.
ബോളിവുഡിന്റെ കിംഗ് ഖാന്റെ ഭാര്യ ആണെങ്കിലും അങ്ങനെ താരപത്‌നിയുടെ നേട്ടങ്ങള്‍ വേണമെന്ന് ആഗ്രഹിക്കാത്ത ആളായിരുന്നു ഗൗരി ഖാന്‍. എങ്കിലും സെലിബ്രിറ്റി സ്റ്റാറ്റസില്‍ തന്നെയാണ് ഗൗരിയും ജീവിക്കുന്നത്. പലപ്പോഴും ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ തുറന്ന് പറച്ചിലുകളുമായി താരപത്‌നി എത്താറുണ്ട്. ഇപ്പോഴിതാ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗൗരി ഖാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളുടെ ഭാര്യമാര്‍ ആരായിരിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത് എന്നാണ് കരണ്‍ ജോഹര്‍ ഗൗരിയോട് ചോദിച്ചത്. 'നിങ്ങള്‍ക്ക് അറിയാമോ? പല ഭാര്യമാരും ഒളിച്ചോടും അല്ലെങ്കില്‍ അതിന് വേണ്ടി പദ്ധതി ഇടുന്നുണ്ട് എന്നതാണ് വസ്തുത. ആ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്താം എന്നാണ് ഗൗരി പറഞ്ഞത്. ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസെന്നൈ ഖാനെയും കരണിനെയും അമ്പരിപ്പിച്ച മറുപടിയായിരുന്നിത്. എന്നാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതമല്ലേ ഉള്ളതെന്ന് കരണ്‍ തിരിച്ച് ഗൗരിയോട് ചോദിച്ചിരുന്നു.

ഇതേ എപ്പിസോഡില്‍ നടിയും നിര്‍മാതാവുമായ ജയ ബച്ചന്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പും കാണിച്ചിരുന്നു. 'ഗൗരി അവളുടെ സ്ഥാനത്ത് വളരെ സുഖകരമായി ഇരിക്കുന്നുവെന്ന് ഞാന്‍ കരുതുകയാണ്. അവളെ കാണുമ്പോള്‍ സുരക്ഷിതയാണെന്നാണ് തോന്നാറുള്ളത്. ഷാരുഖ് ഖാന് അവള്‍ വളരെയധികം പ്രധാനപ്പെട്ട ആളാണെന്ന് അവള്‍ക്കും അറിയാം. നിങ്ങള്‍ക്കും അത് കാണാന്‍ സാധിക്കും. ഇത് ശരിക്കും അതിശയകരമാണ്. കാരണം അവന്‍ അവളോട് ചെയ്യുന്നതായിട്ടുള്ള കാര്യങ്ങള്‍ ശരിക്കും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്.
ഗൗരി ഖാനെ പോലുള്ള താരപത്‌നിമാര്‍ അവരുടെ താരഭര്‍ത്താക്കന്മാര്‍ക്കൊപ്പം വളര്‍ന്നു എന്നും അത്തരത്തിലുള്ള പലരുടെയും യാത്രകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും ജയ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. കേവലം ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്നതിലുപരി അവര്‍ സുഹൃത്തുക്കളാണ്. മാത്രമല്ല അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഉയര്‍ച്ചയും താഴ്ചയും കാണാനുള്ള അങ്ങേയറ്റത്തെ സ്ഥാനവും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications











