ഷാരൂഖ് ഖാനെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് കരുതി, അന്ന് തെറ്റായി ചിന്തിച്ചിരുന്നുവെന്ന് ഗൗരി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് നടൻ ഷാരൂഖ് ഖാനും നടി ഗൗരി ഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. 1991 ഒക്ടോബർ 25 ആണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് മുപ്പത് വർഷം പൂർത്തിയാവുമ്പോഴും താരങ്ങളുടെ പ്രണയത്തിന് ഇന്നും ഒരു മാറ്റവുമില്ല. തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും സ്ത്രീയാണ് ഗൗരി എന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്.
ഭർത്താവിന്റെ കരിയറിനെ പിന്തുണയ്ക്കുന്ന ഭാര്യയാണ് ഗൗരി ഖാൻ. ഷാരൂഖ് ബോളിവുഡിൽ ചുവട് വയ്ക്കുന്ന സമയത്തായിരുന്നു ഗൗരിയെ വിവാഹം കഴിക്കുന്നത്. നടന്റെ ഉയർച്ച താഴ്ചകളിൽ കൂടെ തന്നെയുണ്ടായിരുന്നു. ഗൗരി ലൈഫിൽ നൽകിയ പിന്തുണയെ കുറിച്ച് നടൻ ഇപ്പോഴും വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഗൗരി ഖാൻ മുൻപ് നൽകിയ അഭിമുഖമാണ്. ഷാരൂഖ് ഖാന്റെ സിനിമകൾ പരാജയപ്പെടുമെന്ന് കരുതി എന്നാണ് താരപത്നി പറയുന്നത്. കൂടാതെ സീരിയൽ ചെയ്യുന്നത് പോലെ ആയിരിക്കും സിനിമ എന്നും കരുതിയെന്നും ഗൗരി ഖാൻ പറയുന്നു.

താരങ്ങളുടെ മുപ്പതാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് പഴയ അഭിമുഖം ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്നത്. ഒരു നടനെ വിവാഹം കഴിക്കുന്നതിൽ എന്തെങ്കിലും ആശങ്കയുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു താരപത്നിയുടെ വെളിപ്പെടുത്തിയത്. '' തനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഗൗരി ഖാൻ തുടങ്ങുന്നത്. ഇതൊക്കെ വളരെ പെട്ടെന്ന് സംഭവിച്ച കാര്യങ്ങളാണ്. സിനിമകളിൽ എത്തുമെന്ന് താൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ഒന്നോ രണ്ടോ സിനിമകൾ ചെയ്യുമെന്ന് കരുതിയത്. കൂടാതെ ഒരു സീരിയലോ മറ്റെന്തെങ്കിലും ചെയ്യുന്നത് പോലെയാണെന്നും വിചാരിച്ചതായി ഗൗരി ഖാൻ പറയുന്നു

എന്നാൽ താൻ വിചാരിച്ചത് എല്ലാം വെറും ആവശ്യമില്ലാത്ത കാര്യങ്ങളായിരുന്നുവെന്നും ഗൗരി ഖാൻ പറയുന്നു. ഒന്നോ രണ്ടോ സിനിമകൾ ചെയ്യും അവനെ പുറത്താക്കുമെന്നും അന്ന് സത്യത്തിൽ വിചാരിച്ചിരുന്നതായി താരപത്നി പറയുന്നു. അഭിമുഖത്തിൽ മകൻ ആര്യനെ കുറിച്ച് ഷാരഖ് ഖാൻ പറയുന്നുണ്ട്. ആര്യൻ എന്നുളള പേര് ഇഷ്ടമായത് കൊണ്ടാണ് മകന് പേര് ഇട്ടതെന്നാണ് എസ്ആർകെ പറയുന്നത് . എല്ലാവരേയും പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമാണ് അങ്ങനെയൊരു പേര് മകന് ഇട്ടതെന്നും താരം അന്നത്തെ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ എത്ര തിരക്കാണെങ്കിലും കുടുംബത്തിന് പ്രധാന്യം നൽകുന്ന ആളാണ് ഷാരൂഖ്. സിനിമ തിരക്കുകൾക്ക് ഇടയിലും ഗൗരിയ്ക്കും മക്കൾക്കുമൊപ്പം ഇരിക്കാൻ നടൻ സമയം കണ്ടെത്താറുണ്ട്. സിനിയെക്കാൾ കുടുംബത്തിനാണ് താരം പ്രധാന്യം നൽകുന്നത്. ഇത് ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. നടന്റെ തിരക്കുകൾക്കിടയിലും കുടുംബത്തെ മുന്നോട്ട് കൊണ്ട് പോയിരുന്നത് ഗൗരി ഖാനായിരുന്നത്. ഇതു കൊണ്ട് തന്നെ സൂപ്പർ വുമൺ എന്നാണ് ഗൗരിയെ കിംഗ് ഖാൻ വിളിക്കുന്നത്.
Recommended Video

മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ഗൗരി തന്റെ ജീവിതത്തിൽ എത്തിയിരുന്നില്ലെങ്കിൽ സിനിമയിൽ ഇന്ന് കാണുന്ന രീതിയിൽ നിലനിൽക്കാൻ കഴിയില്ലായിരുന്നു എന്ന് നടൻ പറഞ്ഞിരുന്നു . ''താൻ ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ തനിക്ക് അറിയാം അവിടത്തെ കാര്യങ്ങൾ നോക്കാൻ ഗൗരിയുണ്ടെന്ന് . ജോലിയും വീടും തമ്മി കൂട്ടികലർത്താറില്ലെന്നും വീട്ടിൽ സിനിമ ചർച്ച ചെയ്യാറില്ലെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ മക്കളെ തന്റെ സിനിമ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താറുണ്ടെന്നും നടൻ പറയുന്നു. കൂടാതെ വീട്ടിൽ ജോലിയെ കുറിച്ച് സംസാരിക്കരുതെന്ന് നിയമം വെച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications











