'പൊസസീവ്നെസ് അതിരു കടന്നു, ഷർ‌ട്ട് ധരിക്കാൻ പോലും സമ്മതിച്ചില്ല'; ഷാരൂഖുമായി വേർപിരിയാനൊരുങ്ങിയ ​ഗൗരി

ബി ടൗണിലെ ‍ജനപ്രിയ താര ദമ്പതികളാണ് ഷാരൂഖ് ഖാനും ​ഗൗരി ഖാനും. ബോളിവുഡിലെ കിം​ഗ് ഖാനായി ഷാരൂഖ് തിളങ്ങുമ്പോഴും ലൈം ലൈറ്റിൽ അധികം ശ്രദ്ധ കൊടുക്കാതെ തന്റെ ഇന്റീരിയൽ ഡിസൈനിം​ഗ് കരിയറിലായിരുന്നു ​ഗൗരി ഖാന്റെ ശ്രദ്ധ. ഒരുപിടി സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.

നിരവധി അവാർഡ് ഷോകളിലും അഭിമുഖ പരിപാടികളിലും ഒരുമിച്ചെത്താറുള്ള ഷാരൂഖും ​ഗൗരിയും തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും കുടുംബ ജീവിതത്തെ
ക്കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. 1991 ഒക്ടോബർ 25 നായിരുന്നു ഷാരൂഖും ​ഗൗരിയും തമ്മിലുള്ള വിവാഹം. ഇരുവർക്കും ഇപ്പോൾ ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്ന് കുട്ടികളുമുണ്ട്.

അവൻ വളരെ പൊസസീവ് ആയിരുന്നു

തീവ്ര പ്രണയത്തിലായിരുന്ന തങ്ങളിരുവരും ഒരിക്കൽ പിരിയാൻ തീരുമാനിച്ചിരുന്നെന്ന് ​ഗൗരി ഖാൻ വെളിപ്പെടുത്തിയിരുന്നു. 2005 ൽ കോഫി വിത്ത് കരണിന്റെ എപ്പിസോഡിലാണ് ​ഗൗരി ഖാൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഷാരൂഖുമായുള്ള ബന്ധത്തിൽ നിന്നും താൻ ചെറിയൊരു ഇടവേള എടുത്തിരുന്നെന്ന് ​ഗൗരി വെളിപ്പെടുത്തി. പ്രണയകാലത്ത് ഷാരൂഖ് തന്നോട് വളരെ പൊസസീവ് ആയതാണ് ഇതിന് കാരണമെന്നും ​ തനിക്ക് തന്റേതായ കുറച്ച് സമയം ആവശ്യമായിരുന്നെന്നും ​ഗൗരി പറഞ്ഞു

'എനിക്കത് കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല'

'ഞാൻ ചെറിയൊരു ഇടവേള എടുത്തു. എന്റെ കാര്യത്തിൽ അവൻ വളരെ പൊസസീവ് ആയിരുന്നു. എനിക്കത് കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല,' ​ഗൗരി ഖാൻ പറഞ്ഞു. പിന്നീട് താൻ ഷാരൂഖിന്റെയടുത്തേക്ക് മടങ്ങി എത്തുകയായിരുന്നെന്നും ​ഗൗരി ഖാൻ പറഞ്ഞു.

1997 ൽ സിമി ​ഗരെവാളിന്റെ അഭിമുഖ പരിപാടിയിലും ​ഗൗരി ഇതേ പറ്റി സംസാരിച്ചിരുന്നു. 'അത് പൊസസീവ്നെസ് ആയിരുന്നു. പിന്നീടത് സംരക്ഷണത്തിലേക്ക് മാറി. ഇവൻ വെറുപ്പുളവാക്കുന്ന തരത്തിൽ പൊസസീവ് ആയിരുന്നു. വെള്ള ഷർട്ട് സുതാര്യമാണെന്ന് കരുതി അത് ധരിക്കാൻ എന്നെ അനുവ​ദിച്ചിരുന്നില്ല,' ​ഗൗരി ഖാൻ പറഞ്ഞു.

' ഒരു ഉടമസ്ഥത ഇല്ലെന്ന തോന്നൽ ഉണ്ടായിരുന്നു'

അന്ന് ഷാരൂഖും ഇതിൽ വിശദീകരണം നൽകി. താനും ​ഗൗരിയും പ്രണയത്തിലാണെന്ന് മറ്റാർക്കും അറിയില്ലായിരുന്നു. അതിനാൽ ഒരു ഉടമസ്ഥത ഇല്ലെന്ന തോന്നൽ ഉണ്ടായിരുന്നു. പുരുഷനായാലും സ്ത്രീ ആയാലും രണ്ട് പേർക്കും അത് ലഭിക്കണമെന്ന് ഞാൻ കരുതുന്നു.

അത് കൊണ്ട് താനന്ന് വില കുറഞ്ഞ രീതിയിൽ പെരുമാറിയെന്നാണ് ഷാരൂഖ് പറഞ്ഞത്. ​ഗൗരിയുമായി പ്രണയത്തിലാവുമ്പോൾ ​ഷാരൂഖിന് 18 വയസ്സായിരുന്നു പ്രായം. ​ഗൗരിക്ക് 14 ഉം. നീണ്ട പ്രണയത്തിനാെടുവിൽ തന്റെ 25ാം വയസ്സിലാണ് ഷാരൂഖ് ​ഗൗരിയെ വിവാഹം കഴിക്കുന്നത്.

തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതോടെയാണ് ഷാരൂഖ്  ചെറിയ ഒരു ഇടവേള എടുത്തത്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ. പഥാൻ, ജവാൻ, ഡങ്കി തുടങ്ങി ഒരുപിടി സിനിമകളിലാണ് ഷാരൂഖ് നിലവിൽ അഭിനയിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ സീറോ ആയിരുന്നു ഷാരൂഖിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. ബോക്സ് ഓഫീസ് പരാജയമായിരുന്നു സീറോ. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതോടെയാണ് ഷാരൂഖ് ചെറിയ ഒരു ഇടവേള എടുത്തത്.

Read more about: sharukh khan gauri khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X