എല്ലാ ദിവസവും വഴക്കിടും; രാവിലെ തന്നെ തുടങ്ങും; ധർമ്മേന്ദ്രയെക്കുറിച്ച് ഹേമ മാലിനി പറഞ്ഞത്

ഇന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നായിക നടിയാണ് ഹേമ മാലിനി. ഡ്രീം ​ഗേൾ എന്ന പേരിൽ അറിയപ്പെട്ട ഹേമ മാലിനി ബി​ഗ് സ്ക്രീനിലെ വിസ്മയമായിരുന്നു അക്കാലത്ത്. ശ്രദ്ധേയമായ നിരവധി സിനിമകളിൽ ഹേമ മാലിനി അഭിനയിച്ചു. പിൽക്കാലത്ത് രാഷ്ട്രീയത്തിലേക്കും ഹേമ മാലിനി കടന്ന് വന്നു. കരിയറിനപ്പുറം താരത്തിന്റെ ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. പഴയ കാല സൂപ്പർതാരം ധർമ്മേന്ദ്രയെയാണ് ഹേമ വിവാഹം ചെയ്തത്. ഇരുവർക്കും ഇഷ ‍ഡിയോൾ, അഹാന ഡിയോൾ എന്നീ മക്കളും പിറന്നു.

ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ധർമ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്തത്. ഇക്കാരണത്താൽ അന്ന് ഈ താര വിവാഹം വലിയ തോതിൽ ചർച്ചയായി. പല ​ഗോസിപ്പുകളും വന്നെങ്കിലും ഇതൊന്നും ധർമ്മേന്ദ്രയുടെയും ഹേമ മാലിനിയുടെയും വിവാഹ ജീവിതത്തെ ബാധിച്ചില്ല. 43 വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താര ദമ്പതികൾ.

Hema Malini, Dharmendra

ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് ഹേമ മാലിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹം ചെയ്യുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പരാമർശിച്ചത്. പ്രണയകാലത്ത് മിക്ക ദിവസങ്ങളിലും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് ഹേമ മാലിനി പറയുന്നു. എല്ലാ ദിവസവും വഴക്കിടാറുണ്ട്. പിന്നീട് ധർമ്മേന്ദ്ര തന്നെ പ്രശ്നം പരിഹരിക്കും.

രാവിലെ അദ്ദേഹം എന്നെ കാണാൻ‌ വരും. എന്തിനാണ് മുഖം കനപ്പിച്ചിരിക്കുന്നത്?, എന്റെ ദിവസം കളഞ്ഞു എന്ന് ധർമ്മേന്ദ്ര പറയും. ഈ മുഖവുമായാണ് ജനിച്ചതെന്ന് ഞാൻ മറുപടി നൽകും. പിന്നെ വഴക്ക് തുടങ്ങുമെന്ന് ഹേമ മാലിനി അന്ന് തുറന്ന് പറഞ്ഞു.

Hema Malini, Dharmendra

വഴക്കിന്റെ കാരണമെന്തെന്ന് അഭിമുഖത്തിൽ ധർമ്മേന്ദ്ര സൂചിപ്പിച്ചു. ചില നടൻമാർക്കൊപ്പം ഹേമ മാലിനി അഭിനയിക്കുന്നത് പലപ്പോഴും തനിക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് ധർമ്മേന്ദ്ര പറഞ്ഞത്. ഇത് കേട്ട ഹേമ മാലിനിയും വിട്ട് കൊടുത്തില്ല. പല നടിമാർക്കൊപ്പവും ഇഴുകിചേർന്ന് ധർമ്മേന്ദ്ര അഭിനയിക്കുന്നതിന്റെ ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും നടി തമാശയോടെ പറഞ്ഞു. 1980 ലാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും വിവാഹം ചെയ്യുന്നത്.

പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളാണ് ധർമ്മേന്ദ്രയ്ക്ക് ആദ്യ വിവാഹബന്ധത്തിൽ പിറന്നത്. ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ ആദ്യ ഭാര്യ പ്രകാശ് കൗറിന് എതിർപ്പുണ്ടായെങ്കിലും ബന്ധം ഉപേക്ഷിക്കാൻ പ്രകാശ് കൗർ തയ്യാറായില്ല. പ്രശ്നങ്ങൾ ഇല്ലെങ്കിലും പരസ്പരം കണ്ട് മുട്ടുന്ന സാഹചര്യങ്ങൾ വർഷങ്ങൾക്കിപ്പുറവും ഹേമ മാലിനിയും പ്രകാശ് കൗറും ഒഴിവാക്കാറുണ്ട്.

അടുത്തിടെ പ്രകാശ് കൗറിന്റെയും ധർമ്മേന്ദ്രയുടെയും കൊച്ചുമകന്റെ വിവാഹത്തിന് ഹേമ മാലിനിയും കുടുംബവും എത്തിയിരുന്നില്ല. സിനിമാ രം​ഗത്ത് നിന്നും ഏറെനാളായി മാറി നിൽക്കുകയാണ് ഹേമ മാലിനി.

അതേസമയം ധർമ്മേന്ദ്ര അടുത്തിടെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ സുപ്രധാന വേഷമാണ് ധർമ്മേന്ദ്ര ചെയ്തത്. ജയ ബച്ചൻ, ഷബാന ആസ്മി, ആലിയ ഭട്ട്, രൺവീർ സിം​ഗ് തുടങ്ങി വൻ താര നിരയാണ് സിനിമയിൽ അണിനിരന്നത്.

More from Filmibeat

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X