For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമയുടെ അപ്രതീക്ഷിത വിജയം ഞെട്ടിച്ചുകളഞ്ഞു; ആരാധകശല്യം കാരണം ഹൃത്വിക് അന്ന് വാവിട്ടു കരയുകയായിരുന്നു

  |

  ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ പ്രമുഖനാണ് ഹൃത്വിക് റോഷന്‍. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകലക്ഷങ്ങളെയാണ് ഹൃത്വിക് സ്വന്തമാക്കിയത്. ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്നാണ് ആരാധകര്‍ പലപ്പോഴും ഹൃത്വിക്കിനെ വിശേഷിപ്പിക്കാറുള്ളത്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ എന്ന പട്ടം വരെ ഹൃത്വിക്കിനെ തേടിയെത്തിയിട്ടുണ്ട്.

  ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമൊക്കെയാണ്. 2000-ല്‍ രാകേഷ് റോഷന്റെ കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു മകന്‍ ഹൃത്വിക്കിന്റെ അരങ്ങേറ്റം.

  ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ പ്രിയതാരമായി മാറാന്‍ ഹൃത്വിക്കിന് സാധിച്ചിരുന്നു. അമീഷ പട്ടേലിനൊപ്പം തകര്‍ത്തഭിനയിച്ച ഹൃത്വിക് റോഷന്റെ അഭിനയം മാത്രമല്ല പാട്ടും നൃത്തച്ചുവടുകളുമെല്ലാം അന്നത്തെ യുവജനങ്ങള്‍ നെഞ്ചിലേറ്റിയിരുന്നു. അക്കാലത്തെ ക്ലാസിക്കുകളില്‍ ഒന്നായി ഇപ്പോഴും കണക്കാക്കപ്പെടുന്ന ചിത്രമാണിത്.

  അന്ന് വരെയുണ്ടായിരുന്ന എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെയും മറികടന്ന വിജയമായിരുന്നു കഹോ നാ പ്യാര്‍ ഹേയുടേത്. ആദ്യ ചിത്രത്തിലൂടെ തന്നെ താരപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഹൃത്വിക്കിന് ആ അനുഭവം അതിശയകരമായിരുന്നു. പെട്ടെന്നുണ്ടായ പ്രശസ്തി പക്ഷെ, താരം ഒട്ടും പ്രതീക്ഷിച്ചതേയില്ലായിരുന്നു.

  Also Read: 'ഉപേക്ഷിച്ച് പോകുമോയെന്ന ഭയം'; അർജുനും ശ്ര​​ദ്ധയും തമ്മിലുള്ള സൗഹൃദം മലൈകയെ അസ്വസ്ഥയാക്കിയപ്പോൾ!

  തനിക്ക് ലഭിച്ച ആരാധകബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ പോലും ഹൃത്വിക് കുറേ സമയമെടുത്തു. ആദ്യ ചിത്രത്തിനു ശേഷമുള്ള തന്റെ സിനിമാകരിയറിനെക്കുറിച്ച് വേണ്ടത്ര പ്ലാനിങ്ങ് പോലും ആ ഘട്ടത്തില്‍ ഹൃത്വിക്കിനുണ്ടായിരുന്നില്ല. ഹൃത്വിക്കിന്റെ സിനിമാ കരിയറില്‍ സംഭവിച്ചതെല്ലാം പിന്നീട് അത്ഭുതങ്ങളായിരുന്നു.

  തന്റെ കരിയറിനെക്കുറിച്ച് ഹൃത്വിക് ആദ്യകാലങ്ങളില്‍ ആശയക്കുഴപ്പത്തിലായിരുന്നു എന്ന് പറയുകയാണ് പിതാവ് രാകേഷ് റോഷന്‍. മുന്‍പ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രാകേഷ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ സിനിമാഭിനയം ഉപേക്ഷിച്ചാലോ എന്ന ചിന്ത പോലും മകനുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

  Also Read: 'റോബിന്‍ പുറത്തുപോയതില്‍ ഇപ്പോള്‍ ദില്‍ഷ സന്തോഷിക്കുകയല്ലേ?' റിയാസിന് ദില്‍ഷ കൊടുത്ത മറുപടി ഇങ്ങനെ

  'സിനിമ പുറത്തിറങ്ങി നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞുകാണും. ഒരു ദിവസം ഞാന്‍ ചെന്നു നോക്കുമ്പോള്‍ അവന്‍ മുറിയില്‍ ഇരുന്ന് കരയുകയാണ്, എനിക്കിത് വയ്യ എന്ന മട്ടില്‍. തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാനോ സ്റ്റുഡിയോയില്‍ പോകാനോ കഴിയുന്നില്ലെന്നായിരുന്നു ഹൃത്വിക് പറഞ്ഞത്.

  'എല്ലായിടത്തും ആരാധകരുടെ തിരക്കാണ്. അവര്‍ക്ക് എന്നെ കാണണം. വലിയ ബസുകളില്‍ വന്നിറങ്ങി എന്നെക്കാണാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തിരക്കു കൂട്ടുകയാണ്. പഠിക്കാനും അഭിനയിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എനിക്ക് അവസരം ലഭിക്കുന്നില്ല. എല്ലാവരും എന്നെ കാണാന്‍ ആഗ്രഹിക്കുന്നു.'

  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അപ്പോള്‍ ഞാന്‍ മകനോട് പറഞ്ഞു. 'ഈ സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കരുതുക, അപ്പോള്‍ എന്ത് സംഭവിക്കുമായിരുന്നു? ഇത് ഒരു അനുഗ്രഹമായി എടുത്ത് അതിനോട് പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കണം. അതൊരു ഭാരമായി എടുക്കരുത്.' അപ്പോള്‍ ഹൃത്വിക്കിന് മനസ്സിലായി എന്നു തോന്നുന്നു.' രാകേഷ് റോഷന്‍ പറയുന്നു.

  ഹൃത്വിക്കിന്റെയും അമീഷയുടെയും ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കഹോ നാ പ്യാര്‍ ഹേ. സിനിമ പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 22 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ആ വര്‍ഷം കഹോ നാ പ്യാര്‍ ഹേയിലെ അഭിനയത്തിന് ഹൃത്വിക്കിന് മികച്ച നടനും മികച്ച പുതുമുഖ താരത്തിനുമുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

  Read more about: hrithik roshan
  English summary
  When Hrithik Roshan Complained And Cried In His Room Because Of Popularity After Kaho Naa Pyaar Hai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X