കാമുകിയ്ക്ക് സമ്മാനം വാങ്ങാന്‍ അമ്മയോട് 2000 കടം വാങ്ങി; സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ വെളിപ്പെടുത്തല്‍

വിവാഹമോചിതര്‍ ആയിട്ടും നിരന്തരം വാര്‍ത്തകള്‍ വരാറുള്ള താരങ്ങളാണ് ഹൃത്വിക് റോഷനും മുന്‍ഭാര്യ സുസന്നെ ഖാനും. ഒത്തിരി കാലം പ്രണയിച്ചതിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ദമ്പതിമാരായി വര്‍ഷങ്ങളോളം കഴിഞ്ഞെങ്കിലും ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. മക്കളുടെ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് എത്താറുള്ള താരങ്ങള്‍ ഇപ്പോള്‍ മറ്റ് ചില ബന്ധങ്ങളിലേക്ക് കൂടി കടന്നു. ഗായികയുമായി ഹൃത്വിക് പ്രണയത്തിലായപ്പോള്‍ യുവനടനുമായിട്ടാണ് സുസന്നെ പ്രണയിക്കുന്നത്.

ഇരുവരും പുതിയ പങ്കാളികളുടെ കൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്രയധികം സൗഹൃദം സൂക്ഷിക്കാന്‍ ഹൃത്വിക്കിനെയും സുസന്നെയെയും കഴിഞ്ഞിട്ടേ ആളുള്ളു എന്നാണ് ആരാധകരുടെ അഭിപ്രായം. അതേ സമയം സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരങ്ങളെ കുറിച്ചുള്ള ചില പഴയകഥകള്‍ വൈറലാവുകയാണ്.

എല്ലാ താരദമ്പതിമാരും മാതൃകയാക്കേണ്ട ജീവിതമാണ് ഹൃത്വികിന്റെയും സുസന്നെയുടെയും

ബോളിവുഡിലടക്കം എല്ലാ താരദമ്പതിമാരും മാതൃകയാക്കേണ്ട ജീവിതമാണ് ഹൃത്വികിന്റെയും സുസന്നെയുടെയും എന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിലൂടെ എല്ലാം അവസാനിപ്പിച്ച് ശത്രുക്കളെ പോലെയാവുന്നവര്‍ക്ക് ഇവര്‍ ഒരു മാതൃകയാണ്. മക്കളുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും വരാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. അവരുടെ കൂടെ അവധി ആഘോഷിക്കാനും പിറന്നാളാഘോഷങ്ങളിലുമെക്കെ ഒരുമിച്ചെത്തുന്നത് പതിവാണ്. ഇപ്പോള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതം.

കാമുകിയ്ക്ക് സമ്മാനം വാങ്ങിയത് അമ്മയുടെ കാശ് കൊണ്ട്

അതേ സമയം സുസന്നെ ഭാര്യ ആവുന്നതിന് മുൻപ് ഹൃത്വിക് സുസന്നെയ്ക്ക് ഒരു സമ്മാനം നല്‍കിയിരുന്നു. ഇത്രയും വലിയ സൂപ്പര്‍ താരമാണെങ്കിലും അന്ന് ആ സമ്മാനം വാങ്ങാനുള്ള പൈസ കൊടുത്തത് നടന്റെ അമ്മയായിരുന്നു. പഴയൊരു അഭിമുഖത്തില്‍ ഹൃത്വിക് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സൂസന്നെയ്ക്ക് ഒരു ട്രിനിറ്റി മോതിരം താന്‍ സമ്മാനമായി കൊടുത്തിരുന്നു. അന്ന് അമ്മയുടെ അടുത്ത് നിന്നും 2000 രൂപ കടം വാങ്ങേണ്ടി വന്നിരുന്നു എന്നാണ് നടന്‍ പറഞ്ഞത്.

അമ്മയുടെ കൈയ്യില്‍ നിന്നും രണ്ടായിരം രൂപ കടമായി വാങ്ങി

'അന്ന് ഞങ്ങള്‍ പ്രണയിക്കുകയാണ്. എന്റെ കൈയ്യില്‍ കാശ് ഒന്നുമില്ലായിരുന്നു. അതുകൊണ്ട് അമ്മയുടെ കൈയ്യില്‍ നിന്നും രണ്ടായിരം രൂപ കടമായി വാങ്ങി. അങ്ങനെ സുസന്നെയ്ക്കും എനിക്കും ഒരുപോലെയുള്ള മോതിരങ്ങള്‍ വാങ്ങി' എന്നും ഹൃത്വിക് പറഞ്ഞിരുന്നു. സുസന്നെ ഖാനുമായിട്ടുള്ള വിവാഹം കഴിഞ്ഞ അതേ വര്‍ഷമാണ് ഹൃത്വിക് റോഷന്‍ ബോളിവുഡിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുന്‍പ് ബാലതാരമായിട്ടൊക്കെ അഭിനയിച്ചിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പുതിയ പ്രണയം കണ്ടുപിടിച്ച് ഹൃത്വികും മുൻഭാര്യയും

പതിനാല് വര്‍ഷത്തോളം ദമ്പതിമാരായി സന്തോഷത്തോടെ ജീവിച്ച സൂസന്നെയും ഹൃത്വികും പതിനാല് വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ഹൃത്വികിന്റെ ചില സൗഹൃദങ്ങളാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നടന്‍ സബ ആസാദ് എന്ന സംഗീതഞ്ജയുമായി പ്രണയത്തിലായിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പുറത്ത് വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X