ഋത്വിക് റോഷന് തേടി വന്നത് മുപ്പത്തിനായിരം വിവാഹാഭ്യര്‍ഥനകള്‍;ആദ്യ ചിത്രത്തിന് ശേഷം സംഭവിച്ചതിനെ കുറിച്ച് താരം

ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ താരങ്ങളിലൊരാളായ ഋത്വിക് റോഷന്‍ ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ്. സിനിമാ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ വെള്ളിത്തിരയിലേക്കുള്ള ഋത്വികിന്റെ അരങ്ങേറ്റം എളുപ്പമായിരുന്നു. എന്നാല്‍ സിനിമയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ അതിനുള്ള കഴിവ് കൂടി വേണമെന്ന് താരം തെളിയിച്ചിരുന്നു.

2000 ല്‍ പുറത്തിറങ്ങിയ കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് ഋത്വിക് ആദ്യമായി നായകനായി അഭിനയിക്കുന്നത്. ഋത്വികിന്റെ പിതാവും ബോളിവുഡിലെ മുതിര്‍ന്ന സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മകന്റെ അരങ്ങേറ്റം മികച്ചൊരു സിനിമയാക്കി മാറ്റാന്‍ രാകേഷിന് സാധിച്ചിരുന്നു. റോമാന്റിക് ചിത്രമായിട്ടൊരുക്കി കഹോ നാ പ്യാര്‍ ഹേ യില്‍ അമീഷ പട്ടേലാണ് നായികയായിട്ടെത്തിയത്.

 hrithik-roshan

ഋത്വികിന്റെ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങിയ ഉടനെ 30,000 ത്തോളം വിവാഹഭ്യര്‍ഥനകളാണ് ഋത്വികിന് ലഭിച്ചതെന്ന് താരം തന്നെ മുന്‍പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ തരംഗമുണ്ടാക്കാന്‍ ഋത്വികിന്റെ നായക കഥാപാത്രത്തിന് സാധിച്ചതാണ് വലിയ വിജയമായി തീരാനുള്ള കാരണം. അടുത്തിടെ പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമയെ കുറിച്ച് ഋത്വിക് വെളിപ്പെടുത്തിയിരുന്നു.

ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായ ഫൈറ്റര്‍ ആണ് ഋത്വിക്കിന്റേതായി വരാനിരിക്കുന്ന ചിത്രം. ആദ്യമായി ദീപിക പദുക്കേണിന്റെ നായകനാവുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൈലറ്റിന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ഇതിനൊപ്പം ഋത്വികിനെ സൂപ്പര്‍താര പദവിയിലെത്തിച്ച ക്രിഷ് സീരിസിലെ നാലാമത്തെ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പിതാവ് രാകേഷ് റോഷന്‍. വൈകാതെ ഇതേ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X