സല്‍മാനും ആമിറിനും ഒരെ പൊക്കമാണ്; സൂപ്പര്‍ താരങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിന് വിമര്‍ശനം വാങ്ങി ഹൃത്വിക് റോഷൻ

ബോളിവുഡിലെ സൂപ്പര്‍ താരം ഹൃതിക്‌ റോഷന്‍ രണ്ടാമതും വിവാഹിതനായേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടിയും സംഗീതജ്ഞനുമായ സബ ആസാദിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും ഒക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് താരം ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.

അതേസമയം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും ഹൃത്വിക്കിന്റെ സഹ പ്രവര്‍ത്തകരുമായ സല്‍മാന്‍ ഖാനെ കുറിച്ചും ആമിര്‍ ഖാനെ കുറിച്ചും നടന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രസ്താവന ആണെങ്കിലും അതിലൊരു വിശദീകരണം നല്‍കി കൊണ്ടാണ് ഹൃത്വിക് എത്തിയത്. വിശദമായി വായിക്കാം...

കരൺ ജോഹറിൻ്റെ ചോദ്യത്തിന് ചിന്തിക്കാതെ മറുപടി പറഞ്ഞ് താരം

നടി പ്രിയങ്ക ചോപ്രക്കൊപ്പം കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. സല്‍മാന്‍ ഖാന്റെ കൂടെയാണോ അതോ അമീര്‍ ഖാന്റെ കൂടെയാണോ ഹൃതിക്കിന് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ താല്പര്യം എന്നാണ് റാപ്പിഡ് ഫയര്‍ സെക്ഷനില്‍ കരണ്‍ ജോഹര്‍ ചോദിച്ചത്. പെട്ടെന്ന് തന്നെ അതിനുള്ള ഉത്തരം ഹൃത്വിക് നല്‍കി. എന്നാല്‍ ആ മറുപടി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടില്ല. മാത്രമല്ല വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും അത് കാരണമായി.

രണ്ട് താരങ്ങൾക്കും ഒരേ പൊക്കമാണെന്ന് ഹൃത്വിക് റോഷൻ

'ആമിറിനും സല്‍മാനും ഒരേ പൊക്കം ഉള്ളത് കൊണ്ട് അവരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ ഒന്നുമില്ലല്ലോ' എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ പ്രിയങ്ക ചോപ്രയ്ക്കും ആ മറുപടി ഇഷ്ടപ്പെട്ടില്ല. ഇതേ കുറിച്ച് ഇരുവരും സംസാരിക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു. പിന്നാലെ ബോളിവുഡിന്റെ ഭായ് ജാന്‍ ആയി അറിയപ്പെടുന്ന സല്‍മാന്റെയും മിസ്റ്റര്‍ പെര്‍ഫഷനിസ്റ്റായ ആമിറിന്റെയും ആരാധകര്‍ക്കും ഹൃത്വിക് റോഷന്റെ ഉത്തരം അതൃപ്തിയ്ക്ക് വഴിയൊരുക്കി.

ആരാധകരെ നിരാശപ്പെടുത്തിയ മറുപടിയായി പോയി

തന്റെ വാക്ക് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ആമിറിനോടോ സല്‍മാനോടോ അനാദരവ് കാണിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഹൃത്വിക് രംഗത്ത് വരികയും ചെയ്തു.. ഞാന്‍ പറഞ്ഞ കാര്യം ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നര്‍മ്മബോധം ഇല്ലാത്തത് കൊണ്ടായിരിക്കും എന്നാണ് ഒരു വാര്‍ത്ത ഏജന്‍സിയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ഹൃത്വിക് വ്യക്തമാക്കിയത്. 'സല്‍മാനോടോ ആമിറിനോടോ യാതൊരു അനാദരവും കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സൽമാനെയും ആമിറിനെയും മറികടക്കാൻ സാധിക്കുന്ന കാര്യം

സത്യത്തില്‍ അവരുടെ ഉയരത്തെ കുറിച്ചുള്ള അഭിപ്രായത്തിന് ശേഷം, 'എനിക്ക് അവരെ മറികടക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം അതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ആമിറും സല്‍മാനും അത്തരത്തിലുള്ള പ്രതിഭകളാണ്. അവര്‍ ഇതിഹാസങ്ങളാണ്. അവരുടെ അടുത്തെത്താന്‍ എനിക്ക് ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്നുമാണ് താരം പറഞ്ഞത്. നിലവില്‍ വിക്രം വേദ എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമേക്കില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൃത്വിക്. 2022 സെപ്റ്റംബറില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ സെയിഫ് അലി ഖാനും രാധിക ആപ്‌തെയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X