ഭം​ഗിയുള്ള മുഖത്തിനപ്പുറം ഒന്നുമല്ലെന്ന് കരുതി, പക്ഷെ; ഹൃതിക്കിന്റെ മുൻധാരണ മാറ്റിയ ഐശ്വര്യ റായ്

ബോളിവുഡ് സിനിമകളിലെ മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്നു ഹൃതിക്കും ഐശ്വര്യയും.

ബോളിവുഡിൽ നിരവധി സ്റ്റെെലിഷ് താരങ്ങളുണ്ടെങ്കിലും ഹൃതിക് റോഷനും ഐശ്വര്യ റായിയും ഇവർക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്.ഹോളിവുഡ് താരങ്ങൾക്ക് സമാനമായ സ്റ്റെെലും ലുക്കുമാണ് ഹൃതിക്കിലും ഐശ്വര്യയിലും പ്രേക്ഷകർ കാണുന്ന ആകർഷണം. നായിക സങ്കൽപ്പങ്ങളുടെ അവസാന വാക്കായി ഐശ്വര്യ അറിയപ്പെട്ടിരുന്ന കാലത്ത് ​ഗ്രീക്ക് ദേവനുമായാണ് ഹൃതിക്കിനെ ആരാധകർ ഉപമിച്ചത്.

അന്നും ഇന്നും ബോളിവുഡിൽ ഇവർക്കുള്ള താരമൂല്യം അതുപോലെ തന്നെ തുടരുന്നു. 1994 ൽ ലോകസുന്ദരിപട്ടം ചൂടിയാണ് ഐശ്വര്യ മോഡലിം​ഗ് രം​ഗത്തും സിനിമാ ലോകത്തും പ്രശസ്തയാവുന്നത്.

‌അതിന് മുമ്പേ സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ വന്നെങ്കിലും തന്റെ തുടക്കം മികച്ച സിനിമയിലൂടെയായിരിക്കണമെന്ന് ഐശ്വര്യ തീരുമാനിച്ചു. മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്. നായികമാരുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന മണിരത്നം സിനിമ അത്തവണയും പതിവ് തെറ്റിച്ചില്ല.

Hrithik Roshan, Aishwarya Rai

അത് വരെ കണ്ട് പരിചയമില്ലാത്ത രൂപ സൗന്ദര്യവുമായെത്തിയ ഐശ്വര്യ വൻജനശ്രദ്ധ നേടി. പിന്നീട് കൈ നിറയെ സിനിമകൾ ഐശ്വര്യക്ക് ലഭിച്ചു. ഏത് സംവിധായകന്റെ സിനിമയാണ് എന്നതിനനുസരിച്ച് ഐശ്വര്യയുടെ അഭിനയ മികവിൽ ഏറ്റക്കുറച്ചിലുകൾ പ്രേക്ഷകർ കണ്ടു.

സഞ്ജയ് ലീല ഭൻസാലി, മണിരത്നം തുടങ്ങിയ ഫിലിം മേക്കേർസിന്റെ സിനിമകളിൽ തിളങ്ങിയ ഐശ്വര്യ പക്ഷെ ചില സിനിമകളിൽ മോശം അഭിനയവും കാഴ്ച വെച്ചു. നടി ഓവർ ആക്ടിം​ഗാണെന്ന വിമർശനം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നും നടിയുടെ താരമൂല്യത്തെ ഒരിക്കലും ബാധിച്ചില്ല. ഐശ്വര്യ റായ് എന്ന പേര് ഇന്ത്യയിലാകെ സുപരിചിതമാണ്.

പലപ്പോഴും സഹപ്രവർത്തകരാൽ തെറ്റിദ്ധിക്കപ്പെട്ട നടിയുമാണ് ഐശ്വര്യ റായ്. ബോളിവുഡിനുള്ളിൽ ഒതുങ്ങാത്ത താരമായതിനാൽ തന്നെ ബോളിവുഡ് താരങ്ങൾ ചെറിയൊരു അകൽച്ച നടിയോട് കാണിച്ചിരുന്നെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട കരിയറിൽ ഐശ്വര്യക്ക് സിനിമാ രം​ഗത്ത് നിന്നുള്ള സുഹൃത്തുക്കൾ വളരെ കുറവാണ്.

മുമ്പൊരിക്കൽ നടൻ ഹൃതിക് റോഷനും ഐശ്വര്യയെക്കുറിച്ച് ചില മുൻധാരണകൾ ഉണ്ടായിരുന്നു. ധൂം 2, ജോധാ അക്ബർ, ​ഗുസാരിഷ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിന് മുമ്പാണിത്. സൗന്ദര്യമുള്ള ഒരു മുഖത്തിനപ്പുറം പ്രത്യേകിച്ചൊരു കഴിവും ഐശ്വര്യക്കില്ലെന്നായിരുന്നത്രെ ഹൃതിക് കരുതിയത്. നടൻ തന്നെയാണ് നേരത്തെ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഞാൻ അവളെ തെറ്റായി വിലയിരുത്തി. ചില സമയത്ത് സൗന്ദര്യം മറ്റ് കഴിവുകളുടെ മുകളിൽ വരും. മുഖത്തെ സൗന്ദര്യത്തേക്കാൾ മിടുക്കുള്ള വ്യക്തിയാണ് ഐശ്വര്യയെന്നും ഹൃതിക് അഭിപ്രായപ്പെട്ടു.

 Aishwarya Rai

ധൂം 2 വിന് മുമ്പ് ഹൃതിക്കിന്റെ കൃഷ് എന്ന സിനിമയിൽ ഐശ്വര്യ നായികയാവേണ്ടതായിരുന്നു.. എന്നാൽ ഡേറ്റില്ലാത്തത്
മൂലം നടന്നില്ല. സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ഐശ്വര്യയും ഹൃതിക്കും നല്ല സുഹൃത്തുക്കളായി.

ഫൈറ്ററാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃതിക് ചിത്രം. ചിത്രത്തിൽ ദീപിക പദുകോൺ, അനിൽ കപൂർ എന്നിവരാണ് പ്രധാന താരങ്ങൾ. ഈ വർഷം സിനിമ റിലീസ് ചെയ്തേക്കുമെന്നാണ് വിവരം.

മറുവശത്ത് ഐശ്വര്യ പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഏപ്രിലിൽ സിനിമ പ്രേക്ഷകകരിലേക്കെത്തും സിനിമയുടെ ആദ്യ ഭാ​ഗത്തിന് വലിയ പ്രശംസായിരുന്നു ലഭിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊന്നിയിൻ സെൽവനിലൂടെ ഐശ്വര്യ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. വിക്രം, കാർത്തി, ജയം രവി, തൃഷ തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു.

Read more about: hrithik roshan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X