തനിക്ക് പ്രസവ വേദന വന്നപ്പോഴും ഭര്‍ത്താവ് ഒപ്പമില്ലായിരുന്നു! ബോളിവുഡ് നടനെതിരെ ഭാര്യയുടെ ആരോപണം

ബോളിവുഡിലെ മുന്‍നിര നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെ കഴിഞ്ഞ മാസങ്ങളില്‍ ഗുരുതര ആരോപണങ്ങളുമായിട്ടായിരുന്നു ഭാര്യ ആലിയ എത്തിയത്. വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് കൊണ്ട് നടനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ താരപത്‌നി വെളിപ്പെടുത്തിയത്. വീണ്ടും ചില തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുകയാണ് ആലിയ സിദ്ദിഖി.

വീണ്ടും ഭർത്താവിനെ കുറിച്ച് ആലിയ സംസാരിക്കുന്ന ഒരു വീഡിയോ ഇന്റര്‍വ്യൂ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഉത്തരവാദിത്വവുമില്ലാത്ത പിതാവ് ആണ് നവാസുദ്ദീനെന്ന് നേരത്തെ ആലിയ പറഞ്ഞിരുന്നു. ഒപ്പം തന്നോട് അനാദരവ് കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമൊക്കെ ചെയ്തിരുന്നതായും ആലിയ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിനെതിരെ ഭാര്യ പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണ്.

nawazuddin-siddiqui

Recommended Video

നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ കുടുങ്ങി | Oneindia Malayalam

ഇപ്പോള്‍ നവാസുദ്ദീന് സ്ത്രീകളോടുള്ള താല്‍പര്യത്തെ കുറിച്ചാണ് ആലിയ പറയുന്നത്. തന്നോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരന്‍ ഷമാസ് സിദ്ദിഖി ആണെന്ന് കൂടി ആലിയ സൂചിപ്പിച്ചു. താന്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പോലും അദ്ദേഹമൊന്ന് തിരിഞ്ഞ് നോക്കിയില്ല. 'ഞങ്ങള്‍ ഒന്നിച്ച് തമാസിക്കാന്‍ തുടങ്ങിയതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഷമാസും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

നവാസുദ്ദീനൊപ്പം ഞാന്‍ അഭിനയിച്ച സിനിമയ്ക്ക് ശേഷം ഞങ്ങള്‍ പതിയെ പ്രണയത്തിലായി. ആ യാത്ര വിവാഹത്തിലേക്കാണ് എത്തിയത്. തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് വേഗം തീരുമെന്ന് ഞാന്‍ കരുതിയെങ്കിലും പതിനഞ്ച്, പതിനാറ് വര്‍ഷമായിട്ടും അതൊന്നും അവസാനിച്ചില്ല. ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്തും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോഴും അദ്ദേഹത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ അതിന്റെ പേരില്‍ ഞങ്ങള്‍ വഴക്ക് ഉണ്ടാക്കിയിരുന്നു.

nawazuddin-siddiqui

ഗര്‍ഭിണിയായിരുന്ന കാലത്ത് സ്വന്തമായി ഞാന്‍ തന്നെ വാഹനമോടിച്ചാണ് ചെക്കപ്പിന് പോയി കൊണ്ടിരുന്നത്. നിങ്ങളൊരു വിഡ്ഡിയാണെന്നും പ്രസവത്തിന് ഒറ്റയ്ക്ക് വന്ന ആദ്യ വനിത നിങ്ങളായിരിക്കുമെന്നും എന്റെ ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് പ്രസവവേദന വന്നതിന് ശേഷമാണ് നവാസുദ്ദീനും അദ്ദേഹത്തിന്റെ കുടുംബവും അവിടെ വന്നത്. എനിക്ക് വേദന വന്നപ്പോഴും എന്റെ ഭര്‍ത്താവ് ഒപ്പമില്ലായിരുന്നു. ആ സമയത്തും അദ്ദേഹം ഗേള്‍ ഫ്രണ്ടിനോട് ഫോണിലൂടെ സംസാരിക്കുയായിരുന്നു. ഫോണ്‍ ബില്ലുകള്‍ കണ്ടതോടെ എനിക്ക് എല്ലാം അറിയാന്‍ പറ്റിയെന്നുമൊക്കെയാണ് ആലിയ പറയുന്നു.

More from Filmibeat

Read more about: nawazuddin siddiqui
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X