For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ; കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ഇല്യാന

  |

  നൻപൻ എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിൽ സിനിമകളിൽ നിന്നും പിന്നീട് ബോളിവുഡിലെത്തിയ ഇല്യാന ബർഫി ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകളോടൊപ്പം തന്നെ ഫാഷൻ ഷോകളിലും ഇല്യാന എപ്പോഴും തിളങ്ങിയിരുന്നു.

  ഫിറ്റ്നസിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന നടി ശരീര ഭം​ഗി എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. തെന്നിന്ത്യയിലെ മെലിഞ്ഞ സുന്ദരിയായി അറിയപ്പെട്ട ഇല്യാന ബോളിവുഡിലും ഇതേ ഖ്യാതി നേടി. റാംപ് വാക്കുകളിൽ ഇല്യാന എപ്പോഴും തിളങ്ങി.

  അതേസമയം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെയാണ് നടി താൻ നേരിട്ട മാനസിക വെല്ലുവിളിയെ പറ്റി തുറന്നു പറഞ്ഞത്. തുടക്ക കാലത്ത് ഫിറ്റ്നസിലൂടെ ശ്രദ്ധിക്കപ്പെട്ട ഇല്യാന പിന്നീട് വണ്ണം വെച്ചു. നടിയുടെ വണ്ണമുള്ള ഫോട്ടോകൾ പുറത്തു വന്നതോടെ നിരന്തര ബോഡി ഷെയ്മിം​ഗിന് നടി വിധേയയായി. ഇതിനിടെയായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

  സ്വന്തം ശരീര ഭം​ഗിയെ പറ്റി അനിയന്ത്രിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്ന മാനസികാവസ്ഥയ്ക്ക് അടിമപ്പെട്ടിരുന്നെന്നു താനെന്ന് ഇല്യാന തുറന്നു പറഞ്ഞു. 2017 ൽ വേൾഡ് കോൺ​ഗ്രസ് ഓഫ് മെന്റൽ ഹെൽത്ത് എന്ന പരിപാടിയായിരുന്നു ഇല്യാന ഇതേപറ്റി തുറന്നു പറഞ്ഞത്. ബോഡി ഡിസ്മോർഫിക് ഡിസോഡറും വിഷാദ രോ​ഗവും തന്നെ ബാധിച്ചിരുന്നെന്ന് ഇല്യാന വെളിപ്പെടുത്തി.

  Also Read: 'പ്രൊപ്പോസ് ചെയ്തത് ഞാൻ, മൂന്ന് മാസം കാത്തിരിപ്പിച്ചു'; മുൻ ഭർത്താവിനെക്കുറിച്ച് അമല പോൾ പറഞ്ഞത്

  'ഞാൻ വളരെ സെൽഫ് കോൺഷ്യസ് ആയ ആളായിരുന്നു. എപ്പോഴും വളരെ നിരാശയും ദുഖവും എനിക്ക് തോന്നിത്തുടങ്ങി. എല്ലാവരാലും അം​ഗീകരിക്കപ്പെടാനായിരുന്നു ഞാൻ ശ്രമിച്ചത്. ഒരു സമയത്ത് എനിക്ക് ആത്മഹത്യാ ചിന്തകൾ വരെയുണ്ടായിരുന്നു. ഞാനെന്നെയും കടന്നു പോവുന്ന സാഹചര്യത്തെയും അം​ഗീകരിച്ചപ്പോൾ മുതൽ ഇതെല്ലാം മാറി.വിഷാദ രോ​ഗത്തെ പ്രതിരോധിക്കാനുള്ള ആദ്യ പടി അതാണെന്ന് ഞാൻ കരുതുന്നു,' ഇല്യാന പറഞ്ഞതിങ്ങനെ.

  Also Read: വരലക്ഷ്മിക്കൊപ്പം നിറചിരിയോടെ ധനുഷ്, വിവഹമോചനത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ധനുഷിന്റെ സെലിബ്രേഷൻ!

  തന്റെ അമ്മയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന് സഹായിച്ചതെന്നും ഈ അവസ്ഥയിൽ നിന്നും പുറത്തു കടക്കൽ എളുപ്പമായിരുന്നില്ലെന്നും ഇല്യാന പറഞ്ഞു. 'എല്ലാ ദിവസവും ഒരു പ്രക്രിയയാണ്, ഓരോ ദിവസവും സ്വയം സുഖപ്പെടുന്നതിനും മെച്ചപ്പെടുന്നതിനുമുള്ള ഘട്ടമാണ്. നിങ്ങൾ ഒരു മനുഷ്യനാണ്. അപൂർണനാവാൻ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപൂർണതകളിലും സൗന്ദര്യം ഉണ്ട്,' ഇല്യാന ഡിക്രുസ് പറഞ്ഞതിങ്ങനെ.

  Also Read: 40 ദിവസം എന്നെ പുറത്തേക്ക് വിട്ടില്ല; അവനെ മാറോട് ചേര്‍ത്ത് വച്ചതോടെ ചുറ്റുമുള്ളതൊക്കെ ഇല്ലാതായി

  പിന്നീട് ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന താരമായി ഇല്യാന മാറി. വണ്ണം വെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ നടി മടിച്ചില്ല. തന്റെ ശരീരത്തെ പറ്റി സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യരുതെന്ന് കഴിഞ്ഞ വർഷം ഇല്യാന ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. നല്ല കാര്യമായാലും കമന്റ് ചെയ്യരുതെന്നും അത് തനിക്ക് ​ഗുണകരമല്ലെന്നും ഇല്യാന പറഞ്ഞു.

  സ്വന്തം ശരീരത്തെ പറ്റി അനാവശ്യമായി ആകുലപ്പെടുന്ന അവസ്ഥയാണ് ബോഡി ഡിസ്മോർഫിക് ഡിസോർഡർ. കണ്ണാടിയിൽ എപ്പോഴും നോക്കുകയും ശരീരത്തിലെ ചെറിയ മാറ്റങ്ങളിലും കുറവുകളിലും വിഷമിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. എപ്പോഴും സൗന്ദര്യ സംരക്ഷണ ചികിത്സകൾ നടത്തുക, സ്വന്തം ഭം​ഗിയെ പറ്റി മറ്റുള്ളവരുടെ അഭിപ്രായം എപ്പോഴും തേടുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

  Read more about: ileana
  English summary
  when ileana d'cruz revealed she had body dysmorphic disorder; here is how she handled it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X