മദ്യപിച്ച് തബുവിനെ ബലമായി ചുംബിക്കാൻ ശ്രമിച്ചു; പ്രശ്നമാക്കി ചേച്ചി; ജാക്കി ഷെറോഫിനെതിരെ വന്ന ആരോപണം
ബോളിവുഡിലെ നായിക നിരയിൽ എന്നും വ്യത്യസ്തയാണ് തബു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് തബു പലപ്പോഴും മുൻനിര നായിക നടിയായി മാറാനുള്ള ശ്രമം നടത്തിയില്ല. വ്യത്യസ്തമായ സിനിമകൾ ശ്രമിച്ചു. തെന്നിന്ത്യൻ സിനിമാ രംഗത്തും വലിയ ആരാധക വൃന്ദം തബുവിനുണ്ട്. 52 കാരിയായ തബുവിന് ഇന്നും മികച്ച സിനിമകൾ ലഭിക്കുന്നു. ഒടുവിൽ പുറത്തിറങ്ങിയ ക്രൂ വൻ വിജയമാണ് നേടിയത്. ഗോസിപ്പുകൾ എന്നും തബുവിനെ തേടി വന്നിട്ടുണ്ട്.
അവിവാഹിതയായി തുടരുന്ന തബു വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും നേരിട്ടുണ്ട്. നടൻ നാഗാർജുനയ്ക്കൊപ്പം വന്ന ഗോസിപ്പുകൾ വൻ തോതിൽ ചർച്ചയായി. നാഗാർജുനയ്ക്കൊപ്പം വന്ന ഗോസിപ്പുകൾ ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് തബു ഒരിക്കൽ ചൂണ്ടിക്കാണിച്ചിട്ടമുണ്ട്. അഭിനയ രംഗത്ത് കടന്ന് വരുന്നതിന് മുമ്പ് തന്നെ തബുവിന്റെ പേര് വിവാദങ്ങളിൽ പെട്ടിരുന്നു. നടൻ ജാക്കി ഷെറോഫ് തബുവിനോട് മോശമായി പെരുമാറിയെന്ന വാർത്തയുണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല.

1986 ലാണ് ഈ സംഭവം നടന്നത്. തബുവിന്റെ മൂത്ത സഹോദരി ഫറ നാസിനൊപ്പം ദിൽജല എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു ജാക്കി ഷെറോഫ്. മൗറീഷ്യസിലായിരുന്നു ഷൂട്ട്. അന്ന് കൗമാരക്കാരിയായ തബു ചേച്ചിക്കൊപ്പം ഷൂട്ടിംഗിന് പോയതായിരുന്നു. ഷൂട്ടിംഗ് ദിവസങ്ങൾക്കിടെ ഒരു പാർട്ടി വെച്ചു. മദ്യപിച്ച ജാക്കി ഷെറോഫ് പാർട്ടിക്കിടെ തബുവിനെ ചുംബിക്കാൻ ശ്രമിച്ചു. തബു എതിർക്കാൻ ശ്രമിച്ചു. പാർട്ടി നടത്തിയ നടൻ ഡാനി ഇത് കണ്ടു. ജാക്കി ഷെറോഫിനെ തബുവിനടുത്ത് നിന്നും മാറ്റി.
പിറ്റേന്ന് തബുവിന്റെ ചേച്ചി നടി ഫറ നാസ് ഇത് വലിയ പ്രശ്നമാക്കി. മീഡിയകൾക്ക് മുന്നിൽ ജാക്കി ഷെറോഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. മദ്യപിച്ച് വന്ന നടൻ തന്റെ സഹോദരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ഫറ തുറന്ന് പറഞ്ഞു. അന്ന് തബു മൗനം പാലിച്ചു. വിവാദങ്ങൾക്കിടെ തന്റെ ആരോപണങ്ങൾ ഫറ നാസ് പിൻവലിച്ചു. തെറ്റിദ്ധാരണയായിരുന്നു ആരോപണങ്ങൾക്ക് കാരണമെന്ന് ഇവർ വ്യക്തമാക്കി.

ഇതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്. അതേസമയം ജാക്കി ഷെറോഫിനൊപ്പം തബു ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ല. എൺപതുകളിൽ നായിക നടിയായി അഭിനയിച്ച തബുവിന്റെ ചേച്ചി ഫറ നാസ് പിന്നീട് ക്യാരക്ടർ റോളുകളും ചെയ്തിട്ടുണ്ട്. സീരിയലുകളിലും നടി വേഷമിട്ടു. നടൻ വിന്ദു ദാര സിംഗിനെയാണ് ഫറ നാസ് ആദ്യം വിവാഹം ചെയ്തത്.
ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ഫറ പിന്നീട് ടെലിവിഷൻ നടൻ സുമീത് സൈഗാളിനെ വിവാഹം ചെയ്തു. തബു ഇപ്പോഴും സിനിമാ രംഗത്ത് സജീനമാണ്. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കടന്ന് പോകുന്നത്. തബുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











