ബോളിവുഡിലെ പ്രമുഖ താരപുത്രന്റെ മുഖം കരീന കപൂറിനെ പോലെ ഉണ്ട്; മകനെ കുറിച്ചുള്ള പരിഹാസത്തിന് ജാക്കിയുടെ മറുപടി

മലയാളത്തിനും സുപരിചിതനായ ബോളിവുഡ് നടനാണ് ജാക്കി ഷെറഫ്. നായകനായും വില്ലനായും വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ജാക്കിയ്ക്ക് പിന്നാലെ മകന്‍ ടൈഗര്‍ ഷെറഫ് കൂടി വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. ബോളിവുഡിലെ ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളായി വളര്‍ന്ന ടൈഗര്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായെങ്കിലും നിരവധി പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. അതില്‍ പ്രധാനം സൗന്ദര്യം സംബന്ധിച്ചുള്ളതായിരുന്നു.

നടി കരീന കപൂറിന്റെ മുഖവും ടൈഗറിന്റെ മുഖവുമായി സാമ്യങ്ങള്‍ ഉണ്ടെന്നുള്ള പ്രചരണം നേരത്തെ വന്നിരുന്നു. ടൈഗറിന്റെ കാര്യത്തില്‍ സ്വജനപക്ഷപാതം ഉണ്ടായോ എന്നും 1983 ല്‍ താന്‍ സിനിമയിലേക്ക് വന്നപ്പോഴുണ്ടായ പ്രതിസന്ധികളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ജാക്കി ഇപ്പോള്‍. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയായിരുന്നു താരം.

tiger-kareena

സോഷ്യല്‍ മീഡിയയിലൂടെ മകനായ ടൈഗറിനെ ലക്ഷ്യം വെച്ച് പലരും ട്രോളുന്നതിനെ കുറിച്ചായിരുന്നു ജാക്കിയോട് അഭിമുഖത്തില്‍ ചോദിച്ചത്. പലരും പുരുഷത്വമില്ലെന്നും സ്ത്രീത്വം കൂടുതലാണെന്നുമൊക്കെ പറഞ്ഞാണ് അവനെ കളിയാക്കുന്നത്. ഒപ്പം നടി കരീന കപൂറുമായി അവന്റെ രൂപത്തിന് സാമ്യമുണ്ടെന്ന തരത്തിലും കളിയാക്കുന്നുണ്ട്. ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് ജാക്കി പ്രതികരിച്ചത്. മക്കോ (Macho) താരതമ്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അവന്‍ വളരെ ചെറുപ്പമാണ്. ഇപ്പോഴും വളര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. ദൈവം അവനിലും ഒരു മഹത്വം ഉണ്ടാക്കിയിട്ടുണ്ടാവും. അതുപോലെ ആളുകള്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ അവന്‍ അതിനെ ഒന്നും കാണുന്നില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

കരീനയുമായിട്ടുള്ള താരതമ്യങ്ങള്‍ക്കും മെമുകളും വളരെ മനോഹരമാണ്. അതിനുള്ള അവന്റെ മറുപടി എന്താണെന്ന് നിങ്ങള്‍ കാണമെന്ന് കൂടി ജാക്കി ചിരിച്ചോണ്ട് പറയുന്നു. അത്തരം കാര്യങ്ങളിലൊക്കെ അവന്‍ ശാന്തമായിട്ടാണ് പ്രതികരിക്കുക. അതിന്റെ ഒക്കെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് അവന് നന്നായി അറിയാം. അതുകൊണ്ട് തന്നെ നൃത്തം ചെയ്യുമ്പോഴും യുദ്ധം ചെയ്യുമ്പോഴുമൊക്കെ സ്‌ക്രീനില്‍ അവനെ ഒരു കടുവയെ പോലെ കാണപ്പെട്ടു. ചില നടന്മാര്‍ ആക്ഷന്‍ നന്നായി ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ഡാന്‍സ് വഴങ്ങിയെന്ന് വരില്ല. പക്ഷേ ടൈഗര്‍ ഇത് രണ്ടും നന്നായി തന്നെ ചെയ്യുന്ന ആളാണെന്നും ജാക്കി പറയുന്നു.

tiger

മകനെ കുറിച്ച് പറയുന്നതിനൊപ്പം തന്റെ അരങ്ങേറ്റ കാലത്തെ കുറിച്ചും ജാക്കി ഷെറഫ് ഓര്‍മ്മിച്ചു. 1983 ലായിരുന്നു നായകനായി ജാക്കി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചില വിമര്‍ശകര്‍ അദ്ദേഹത്തെ മരപാഴ് നടന്‍ എന്നാണ് വിശേഷിപ്പിച്ചത്. അത് മാത്രമല്ല സംസാരം വേറിട്ടതിനും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. എന്തൊക്കെ ആയാലും മകന്‍ ടൈഗറിന്റെ കാര്യത്തില്‍ അഭിമാനമുള്ള പിതാവാണ് താനെന്നും ജാക്കി വ്യക്തമാക്കുന്നു.

ഇപ്പോൾ ടൈഗർ ഷെറഫിന്റെ പിതാവെന്ന് പലരും തന്നെ വിശേഷിപ്പിക്കുന്നത് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. കേവലം 26 വയസില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കിടിലനൊരു ആക്ഷന്‍ താരമായി ടൈഗര്‍ മാറിയിരിക്കുകയാണ്. എല്ലാവരും ടൈഗറിന്റെ പിതാവ് എന്നാണ് എന്നെയിപ്പോള്‍ വിളിക്കുന്നത്. എനിക്കും അവന്റെ അമ്മ ഇത് അഭിമാന നിമിഷമാണെന്നും താരം പറയുന്നു. അതേ സമയം ബോളിവുഡിൽ സ്വജനപക്ഷപാതം നടക്കുന്നുണ്ടെന്ന കാര്യം ജാക്കി ഉറപ്പിച്ച് പറയുകയാണ്. അവൻ്റെ പിതാവ് സിനിമാ നടൻ ആയത് കൊണ്ടുള്ള ഗുണം കിട്ടുന്നുണ്ടെന്ന് ചിലർ പറയുന്നത് അവനെ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങളുടെ ശരിയായ രീതിയെന്നും ജാക്കി ഓർമ്മിപ്പിക്കുന്നു.

More from Filmibeat

Read more about: jackie shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X