നിങ്ങളീ പറഞ്ഞയാൾ ഒരു നാൾ സിനിമാ ലോകം ഭരിക്കും; ബച്ചനെ അപമാനിച്ചപ്പോൾ ദേഷ്യപ്പെട്ട ജയ
ഇന്ത്യൻ സിനിമയിലെ ആൻഗ്രി യംഗ് മാൻ എന്ന വിളിപ്പേര് സ്വന്തമാക്കിയ അതുല്യ പ്രതിഭയാണ് നടൻ അമിതാബ് ബച്ചൻ. 70 കളിലും 80 കളിലും സൂപ്പർ സ്റ്റാറായി കുതിച്ചുയർന്ന അമിതാബ് ഇന്ന് ബിഗ് ബിയെന്ന പേരിൽ ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നായി നിലനിൽക്കുന്നു.മുൻ നടിയും എംപിയുമായി ജയ ബച്ചനാണ് അമിതാബിന്റെ ഭാര്യ. മാതൃകാ കുടുംബമെന്ന വിശേഷണമുള്ള ബിഗ് ബിയുടെ കുടുംബം പല പൊതുപരിപാടികളിലും ഒരുമിച്ചെത്താറുണ്ട്.
ബച്ചന്റെ കരിയറിൽ വലിയ പിന്തുണയാണ് ജയ ബച്ചൻ നൽകിയിരുന്നത്. ഇതിനുദാഹരണമായ പല സംഭവങ്ങളും മുമ്പ് നടന്നിട്ടുമുണ്ട്. ഇത്തരത്തിലൊന്നായിരുന്നു 70 കളിലെ സൂപ്പർ താരമായ രാജേഷ് ഖന്നയോട് ജയ ബച്ചൻ കയർത്തത്. ബച്ചനെ പരിഹസിച്ച് സംസാരിച്ചതാണ് ജയയെ ചൊടിപ്പിച്ചത്. ആ സമയത്ത് ജയയും ബച്ചനും സുഹൃത്തുക്കളായിരുന്നു. 1972 ലെ ബവർചി എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു രാജേഷ് ഖന്നയും ജയ ബച്ചനും.

അന്ന് സിനിമാ മേഖലയിൽ ബച്ചന് പ്രതിസന്ധി കാലമായിരുന്നു. കരിയറിൽ ഒരു ബ്രേക്ക് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു പുതുമുഖമായ ബച്ചൻ. സിനിമാ ഷൂട്ടിംഗിനിടെ ജയയെ കാണാൻ ബച്ചൻ എത്തുമായിരുന്നു. എന്നാൽ ഇത് രാജേഷ് ഖന്നയ്ക്ക് ഇഷ്ടപ്പെട്ടില്ല.
ബച്ചന് സിനിമയിൽ ഭാവിയുണ്ടാവില്ല. അതിനാൽ അവനിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലതെന്ന് രാജേഷ് ഖന്ന ജയയെ ഉപദേശിച്ചു. ഇത് കേട്ട ജയ ബച്ചൻ ദേഷ്യപ്പെട്ടു. നിങ്ങളിപ്പോൾ പറഞ്ഞ ആൾ ഒരുനാൾ ഈ സിനിമാ ലോകം ഭരിക്കുമെന്ന് ജയ ബച്ചൻ അദ്ദേഹത്തോട് പറഞ്ഞു.

ജയ ബച്ചൻ പറഞ്ഞത് പോലെ തന്നെ പിന്നീട് സംഭവിക്കുകയും ചെയ്തു. 1975 ൽ ഇറങ്ങിയ ദീവാർ എന്ന സിനിമ ബച്ചന് കരിയറിൽ ബ്രേക്ക് നൽകി. യഥാർത്ഥത്തിൽ ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നത് രാജേഷ് ഖന്നയായിരുന്നു. എന്നാൽ അമിതാബ് ബച്ചനെ നായകനാക്കാൻ നിർമാതാക്കൾ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ദീവാറിന് ശേഷം ബച്ചന് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടരെ ഹിറ്റ് ചിത്രങ്ങൾ നടനെ തേടിയെത്തി. സലിം ജാവേദ് തിരക്കഥയെഴുതി യാഷ് ചോപ്ര നിർമ്മിച്ച ചിത്രമായിരുന്നു ദീവാർ. 1973 ലാണ് ബച്ചനും ജയയും വിവാഹിതരാവുന്നത്. 49 വർഷത്തെ വിവാഹം ജീവിതം പിന്നിടുന്ന ഇരുവരും ബോളിവുഡിലെ മാതൃകാ ദമ്പതികളായാണ് അറിയപ്പെടുന്നത്.


Click it and Unblock the Notifications











