ബച്ചനിൽ നിന്നും രേഖയെ അകറ്റാൻ പരമാവധി ശ്രമിച്ചു; ഒടുവിൽ രേഖയുടെ മുഖത്തടിക്കേണ്ടി വന്ന ജയ

ബോളിവുഡിൽ ഒരിക്കലും അവസാനിക്കാത്ത കൗതുകമാണ് അമിതാഭ് ബച്ചനെയും രേഖയെയും കുറിച്ചുള്ള ​ഗോസിപ്പുകൾക്ക്. വർഷങ്ങൾക്കിപ്പുറവും അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവർ ബി ടൗൺ മാധ്യമങ്ങളിലെ സ്ഥിരം വിഷയമാണ്. ഈ മൂവർക്കുമിടയിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമായി ആർക്കും അറിയില്ല. ബച്ചനോട് തനിക്ക് പ്രണയമാണെന്ന് മുമ്പ് പലയിടങ്ങളിലും രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അമിതാഭ് ബച്ചൻ ഒരിക്കൽ പോലും ഇക്കാര്യം സമ്മതിച്ചിട്ടില്ല.

തന്റെ ഭർത്താവിനെ സംശയ നിഴലിലാക്കുന്ന ഒരു പ്രസ്താവനയും ജയ ബച്ചന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുമില്ല. അതേസമയം ഫിലിം മേക്കർ യാഷ് ഉൾപ്പെടെ പലരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രേഖ-ബച്ചൻ ബന്ധം യാഥാർത്ഥ്യമാണെന്ന് വാദിക്കുന്നവരുണ്ട്. ​ഗോസിപ്പുകൾ വലിയ തോതിൽ വന്നപ്പോഴും ജയ ബച്ചൻ ഇതിൽ പരസ്യമായി നീരസം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം താരങ്ങളുടെ അടുത്ത വൃത്തങ്ങളും മറ്റും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ മുമ്പ് നടത്തിയിട്ടുണ്ട്.

Jaya Bachchan, Rekha

ഇതിലൊന്നാണ് ജയ ബച്ചൻ രേഖയുടെ മുഖത്തടിച്ച സംഭവം. 1980 ൽ പുറത്തിറങ്ങിയ റാം ബൽറാം എന്ന സിനിമയ്ക്കിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നത്. അമിതാഭ് ബച്ചനും രേഖയുമാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയിൽ രേഖയ്ക്ക് പകരം സീനത്ത് അമാൻ നായികയാകണമെന്ന് ജയ ബച്ചൻ ആ​ഗ്രഹിച്ചു. രേഖ-ബച്ചൻ ​ഗോസിപ്പുകൾ വലിയ തോതിൽ വരുന്ന കാലമാണത്.

സീനത്ത് അമാനെ നായികയാക്കാൻ വേണ്ടി ജയ ബച്ചൻ നിർമാതാവ് ടിറ്റോ ടോണിയെ സ്വാധീനിക്കാനും ശ്രമിച്ചു. ജയയുടെ നീക്കങ്ങൾ രേഖ അറിഞ്ഞു. നടിയും വിട്ട് കൊടുക്കാൻ തയ്യാറായില്ല. നിർ‌മാതാവിനെ സമീപിച്ച് ഈ സിനിമ സൗജന്യമായി ചെയ്യാമെന്ന് രേഖ പറഞ്ഞു. അന്നത്തെ മുൻനിര നായികനടിയാണ് രേഖ. പ്രതിഫലം നൽകാതെ ഒരു ചിത്രത്തിൽ രേഖയെ നായികയായി കിട്ടുന്നത് ചെറിയ കാര്യമല്ല.

Jaya Bachchan, Rekha

സീനത്ത് അമാന് പകരം രേഖ മതിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചു. ഇതോടെ ജയ ബച്ചന്റെ ശ്രമങ്ങൾ വിഫലമായി. രേഖയുടെ നീക്കമറിഞ്ഞ് സംയമനം പാലിച്ചെങ്കിലും സെറ്റിൽ ബച്ചനൊപ്പം രേഖ സംസാരിക്കുന്നത് കണ്ടതോടെ ജയ ബച്ചന്റെ നിയന്ത്രണം വിട്ടു. സെറ്റിൽ വെച്ച് താരപത്നി രേഖയുടെ മുഖത്തടിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. താരങ്ങളെക്കുറിച്ച് ഇത്തരത്തിൽ നിരവധി ​ഗോസിപ്പുകൾ അക്കാലത്ത് വന്നിട്ടുണ്ട്.

ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് വ്യക്തമാക്കാൻ മൂവരും തയ്യാറായിട്ടില്ല. ​ഗോസിപ്പുകൾ കടുത്ത ഒരു ഘട്ടത്തിൽ ​രേഖയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നതും നിർത്തി. 1981 ൽ പുറത്തിറങ്ങിയ സിൽസില എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ​ഗോസിപ്പുകൾ തന്റെ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ അമിതാഭ് ബച്ചൻ ശ്രദ്ധിച്ചു.

ഏറെ നാളുകൾക്ക് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് ജയ ബച്ചൻ. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മറുവശത്ത് രേഖ 2014 ന് ശേഷം സിനിമകളിൽ അഭിനയിച്ചിട്ടില്ല.

അവാർഡ് ഷോകളിലും മറ്റും അതിഥിയായെത്തുമ്പോഴാണ് താരത്തെ പ്രേക്ഷകർ കാണാറ്. അമിതാഭ് ബച്ചൻ ഇപ്പോഴും സിനിമകളിൽ സജീവമാണ്. കൽകി 2898 AD എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടൻ. പ്രഭാസ് ആണ് സിനിമയിലെ നായകൻ.

Read more about: jaya bachchan rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X