ഇടയ്ക്കിടെ ജയ ബച്ചനെ കാണാൻ പോയ രേഖ; ആദ്യമായി അമിതാഭ് ബച്ചനെ കണ്ടപ്പോൾ; മൂവർക്കുമിടയിൽ നടന്നത്

ഇന്ത്യൻ സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകുന്നവരാണ് രേഖയും അമിതാഭ് ബച്ചനും. ഒരു കാലത്തെ ഹിറ്റ് ജോ‍ഡിയായിരുന്ന ഇരുവരെയും കുറിച്ച് ബോളിവുഡിൽ പ്രചരിച്ച ​ഗോസിപ്പുകൾ ഏറെയാണ്. അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് മുമ്പ് രേഖ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്നീ‌ടൊരിക്കൽ നൽകിയ അഭിമുഖത്തിൽ ബച്ചനുമായി തനിക്ക് ബന്ധമില്ലെന്ന് രേഖ വ്യക്തമാക്കി. എന്നാൽ ഇവർ തമ്മിലുണ്ടായിരുന്ന അടുപ്പം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്.

വിവാഹേതര ബന്ധത്തിന്റെ പേരിൽ ബച്ചനും രേഖയും ഏറെ വിമർശിക്കപ്പെട്ടു. അതേസമയം രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് അമിതാഭ് ബച്ചൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. ​ഗോസിപ്പുകൾക്കിടയിലും ജയ ബച്ചനുമായുള്ള തന്റെ കുടുംബ ജീവിതം തകരാതിരിക്കാൻ അമിതാഭ് ബച്ചൻ ശ്രദ്ധിച്ചു. രേഖയുമായുള്ള ​ഗോസിപ്പുകൾ ജയ ബച്ചനെ ബാധിച്ചിരുന്നെന്നും സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്.

Jaya Bachchan  Rekha

അതേസമയം ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ജയ ബച്ചനും രേഖയും. അന്ന് ജയ അമിതാഭ് ബച്ചനെ വിവാഹം ചെയ്തിട്ടില്ല. കരിയറിലെ താരത്തിളക്കത്തിൽ ജയ അറിയപ്പെടുന്ന കാലം. രേഖ അന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതേയുള്ളൂ. ആദ്യത്തെ കുറച്ച് സിനിമകൾ വിജയിച്ചതോടെ രേഖ ജുഹു ബീച്ച് അപ്പാർട്മെന്റിൽ ഫ്ലാറ്റ് വാങ്ങി. അതേ അപാർട്മെന്റിലാണ് ജയ അന്ന് താമസിച്ചത്. അന്ന് അറിയപ്പെടുന്ന നടിയാണ് ജയ ബാധുരി.

ജയയുമായി വളരെ പെട്ടെന്ന് രേഖ സൗഹൃദത്തിലായി. ദീദിബായ് എന്നാണ് ജയയെ അന്ന് രേഖ വിളിച്ചിരുന്നത്. ഇടയ്ക്കിടെ ജയയെ കാണാൻ രേഖ നടിയുടെ ഫ്ലാറ്റിൽ പോകും. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ജയ രേഖയ്ക്ക് ഉപദേശങ്ങൾ നൽകും. ജയ അന്ന് അമിതാഭ് ബച്ചനുമായി പ്രണയത്തിലാണ്. ബച്ചനെ ആദ്യമായി രേഖ കാണുന്നത് ജയയുടെ ഫ്ലാറ്റിൽ വെച്ചാണ്. അന്ന് അമിതാഭ് ബച്ചൻ താരമായിട്ടില്ല. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ.

Jaya Bachchan  Rekha

പിന്നീട് മൂവർക്കുമിടയിൽ നടന്നതെല്ലാം നാ‌‌ടകീയ സംഭവങ്ങളാണ്. അമിതാഭ് ബച്ചൻ താരമായി വളർന്നു. രേഖയ്ക്കും ജനപ്രീതി കൂടി. അപ്പോഴേക്കും ജയ ബച്ചൻ അമിതാഭിനെ വിവാഹം ചെയ്തു. രേഖയ്ക്ക് ബച്ചനോടുള്ള അടുപ്പം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായി. എന്നാൽ ഇതൊന്നും ജയ ബച്ചന്റെ വിവാഹ ജീവിതത്തെ ബാധിച്ചില്ല.

എന്നാൽ രേഖയ്ക്ക് പല ഘട്ടങ്ങൾ ജീവിതത്തിൽ കാണേണ്ടി വന്നു. ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണം, പ്രണയതകർച്ചകൾ തുടങ്ങി പല ഘട്ടങ്ങൾ ഇക്കാലയളവിനിടെ രേഖ കണ്ടു. ഒരു കാലത്ത് തന്റെ പ്രണയങ്ങളെക്കുറിച്ചും ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ രേഖ മടിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അഭിമുഖങ്ങളിൽ നിന്നും താരം മാറി നിൽക്കാറാണ് പതിവ്.

പത്ത് വർഷത്തോളമായി സിനിമകളിലും രേഖ അഭിനയിക്കുന്നില്ല. അതേസമയം ബോളിവുഡിലെ അവാർഡ് വേദികളിലും മറ്റും നടി സാന്നിധ്യം അറിയിക്കാറുണ്ട്. ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന ജയ ബച്ചൻ കഴിഞ്ഞ വർഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ വീണ്ടും സാന്നിധ്യമറിയിച്ചു.

Read more about: jaya bachchan rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X