വീട്ടിൽ വഴക്കുണ്ടാകാറുണ്ട്; അമ്മയെ തിരുത്തി ശ്വേത ബച്ചൻ; താരപുത്രി പറഞ്ഞ വാക്കുകൾ

ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് അമിതാഭ് ബച്ചൻ. എൺപത് വയസ്സിലും സിനിമാ രം​ഗത്ത് സജീവമായ ബച്ചന് ബഹുമാന്യ സ്ഥാനം ഇന്ത്യൻ ജനത നൽകുന്നു. സിനിമയോടുള്ള അടങ്ങാത്ത ആവേശവും മാറ്റങ്ങളോടുള്ള പൊരുത്തപ്പെടലുമാണ് ബച്ചനെ മറ്റ് മുതിർന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അനാവശ്യ വിവാദങ്ങളിൽ വിരളമായേ അമിതാഭ് ബച്ചന്റെ പേര് വന്നിട്ടുള്ളൂ. ഇന്ത്യൻ സിനിമയുടെ അന്നും ഇന്നും കണ്ട ബച്ചൻ ഒരു യുവനടന്റെ ആവേശത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് നേരത്തെ നിരവധി പേർ പറഞ്ഞിട്ടുണ്ട്.

കരിയറിനൊപ്പം അമിതാഭ് ബച്ചന്റെ കുടുംബ ജീവിതവും എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് എന്നിവരെല്ലാം വലിയ ജനശ്രദ്ധ ലഭിക്കുന്നവരാണ്. അതിനാൽ തന്നെ ബച്ചൻ കുടുംബം തങ്ങളുടെ പ്രതിച്ഛായയെ ​ഗൗരവമായി കാണുന്നു.

അപൂർവം അവസരങ്ങളിലേ സ്വകാര്യ ജീവിതത്തെക്കുറിച്ച് അമിതാഭ് ബച്ചനോ കുടുംബമോ സംസാരിച്ചിട്ടുള്ളൂ. അതേസമയം 2007 ൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ സംസാരിക്കവെ കുടുംബത്തിലെ രസകരമായ ചില നിമിഷങ്ങളെക്കുറിച്ച് ജയ ബച്ചനും മകൾ ശ്വേത ബച്ചനും സംസാരിച്ചിരുന്നു. വീട്ടിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും വഴക്കും ഉണ്ടാകാറുണ്ടെന്ന് അന്ന് ഷോയിൽ ഇരുവരും തുറന്ന് പറഞ്ഞു.

Jaya Bachchan Family

ആദ്യം ഇതേക്കുറിച്ച് തുറന്ന് പറയാൻ ജയ മടിച്ചു. ഞങ്ങൾ വഴക്കിടാറില്ല, പക്ഷെ ദേഷ്യപ്പെടാറുണ്ടെന്നാണ് ജയ ബച്ചൻ പറഞ്ഞത്. ഇത് കേട്ട ശ്വേത ബച്ചൻ അമ്മയെ തിരുത്തി. വീട്ടിൽ വഴക്കിടാറുണ്ടെന്ന് ശ്വേത തുറന്ന് പറഞ്ഞു. വീട്ടിലെ പുരുഷൻമാരൊന്നും ശാന്തരല്ലെന്നും ജയ ബച്ചൻ വ്യക്തമാക്കി. അഭിഷേക് നിർത്താതെ സംസാരിക്കും. അവന് എല്ലാത്തിലും അഭിപ്രായമുണ്ടെന്നും ജയ തമാശയോടെ പറഞ്ഞു.

വീട്ടിൽ ചർച്ചകൾ നടക്കുമ്പോൾ അഭിഷേക് കൗശലത്തോടെ അച്ഛന്റെയും അമ്മയുടെയും പക്ഷം ചേരുമെന്ന് ശ്വേത ബച്ചനും പറഞ്ഞു. അഭിഷേക് എല്ലാവരെയും സംസാരിച്ച് വശത്താക്കും. അമ്മയ്ക്കൊപ്പം ഇരിക്കുമ്പോൾ അമ്മ പറഞ്ഞതാണ് ശരി എന്ന് പറയും. അച്ഛനൊപ്പം ഇരിക്കുമ്പോൾ അച്ഛനാണ് ശരിയെന്നും പറയും. എല്ലാത്തിലും അഭിപ്രായം പറയുന്ന താനാണ് പലപ്പോഴും പ്രശ്നത്തിലാകാറെന്നും ശ്വേത ബച്ചൻ അന്ന് പറഞ്ഞു.

Jaya Bachchan Family

വീട്ടിലെ പുരുഷൻമാരെല്ലാം ശ്രദ്ധ ആ​ഗ്രഹിക്കുന്നവരാണെന്നും അമിതാഭ് ബച്ചനാണ് ഇതിൽ മുന്നിലെന്നും ജയ ബച്ചനും പറഞ്ഞു. രസകരമായാണ് കോഫി വിത്ത് കരണിൽ ജയയും ശ്വേതയും സംസാരിച്ചത്. അഭിഷേകും ഐശ്വര്യയും വിവാഹിതരായ വർഷമാണ് ഈ ഷോ നടന്നത്. ഇന്ന് കൊച്ചുമകൾ നവ്യ നവേലിയുടെ പോഡ്കാസ്റ്റിലൂടെയാണ് ജയ ബച്ചൻ വിശേഷങ്ങൾ പങ്കുവെക്കാറ്. ശ്വേത ബച്ചന്റെ മകളാണ് നവ്യ. ഇളയ മകൻ അ​ഗസ്ത്യ നന്ദ ആർക്കീസ് എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ്.

Read more about: jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X