For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് കാമുകിയുടെ കൂടെ പ്രണയിച്ച് അഭിനയിക്കുന്നു; സിനിമ കണ്ട് അന്ന് ജയ ബച്ചന്‍ കരഞ്ഞിരുന്നെന്ന് നടി രേഖ

  |

  ഇന്ത്യയിലെ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനും നടി രേഖയും ഒരു കാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം അക്കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ നടി ജയ ബച്ചനും അമിതാഭും വിവാഹിതരായത് കൊണ്ട് ആ ബന്ധം അവസാനിപ്പിക്കുകയാണ് ചെയ്തത്. ഈ വിഷയത്തില്‍ രേഖ പലപ്പോഴായി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

  ഒരു അഭിമുഖത്തില്‍ താനും അമിതാഭ് ബച്ചനും തമ്മില്‍ സിനിമയില്‍ പ്രണയിക്കുന്നത് കണ്ട് ജയ കരഞ്ഞിരുന്നതായി രേഖ വെളിപ്പെടുത്തി. അതുപോലെ നടിയുടെ ജീവചരിത്രം പുറത്തിറങ്ങിയപ്പോഴും ഇത്തരത്തിലുള്ള നിരവധി കഥയാണ് പുറത്ത് വന്നത്. രേഖയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ പുറത്തായതോടെ ചില വിവാദങ്ങള്‍ക്കും കാരണമായി.

  മുഖദ്ദര്‍ കാ സിക്കന്ദര്‍ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും രേഖയും നായിക-നായകന്മാരായിട്ടാണ് അഭിനയിച്ചത്. സിനിമയിലെ താരങ്ങളുടെ പ്രണയം കണ്ടിട്ട് ജയ ബച്ചന്‍ കരഞ്ഞെന്നാണ് സ്റ്റാര്‍ ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലൂടെ രേഖ വെളിപ്പെടുത്തിയത്. 'അന്ന് ഞാന്‍ മുഖദ്ദര്‍ കാ സിക്കന്ദറിന്റെ ട്രയല്‍ ഷോ കാണാന്‍ വന്നപ്പോള്‍ പ്രൊജക്ഷന്‍ റൂമിലൂടെ ബച്ചന്‍ കുടുംബത്തെ മുഴുവന്‍ ശ്രദ്ധിച്ചിരുന്നു.

  Also Read: ആദ്യം എന്റെ മരുമകളായി, ഇപ്പോള്‍ അവള്‍ അമ്മയായി; മൃദുലയ്ക്കു യുവയ്ക്കും ആശംസകള്‍ അറിയിച്ച് ഉമ നായര്‍

  അമിതാഭും ഭാര്യ ജയയും അദ്ദേഹത്തിന്റെ മാതാപിതാക്കളും തന്റെ മുന്നിലാണ് ഇരുന്നത്. അവരെക്കാളും നന്നായി എനിക്ക് ജയയെ കാണമായിരുന്നു. സിനിമയിലെ പ്രണയരംഗമെത്തിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണമായിരുന്നു'. അതിന് ശേഷം അമിതാഭ് തന്നോ് മിണ്ടാന്‍ പോലും കൂട്ടാക്കാതെ ഒഴിഞ്ഞ് മാറി പോയെന്നും രേഖ സൂചിപ്പിച്ചു.

  Also Read: മാസ് റീഎന്‍ട്രിയായി ജാസ്മിനും റോബിനും; ബിഗ് ബോസിലേക്ക് താരങ്ങളുടെ എന്‍ട്രി പ്രേക്ഷകരെ പോലും കോരിത്തരിപ്പിക്കും

  'ആ ട്രയല്‍ ഷോ കഴിഞ്ഞ് ഒരാഴ്ചയ്ക്കുളില്‍ അമിതാഭ് എന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നിര്‍മാതാക്കളെ അറിയിച്ചു. പലരും ഈ വിഷയത്തെ കുറിച്ച് എന്നോട് സംസാരിച്ചെങ്കിലും അദ്ദേഹം ഒരിക്കല്‍ പോലും മിണ്ടിയില്ല. അതോടെ ഞാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതിനെ പറ്റി ഞാനൊന്നും പറയാന്‍ പോവുന്നില്ല. എന്നോട് ഒന്നും ചോദിക്കരുതെന്നും പുള്ളി പറഞ്ഞു.

  Also Read: വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; ബിഗ് ബോസിലെ ആറ് പേര്‍ക്കും സല്യൂട്ടെന്ന് അശ്വതി

  ഈ സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം യഷ് ചോപ്രയുടെ സില്‍സില എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അത്രയും ഹിറ്റായി നിന്ന താരജോഡികള്‍ അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന കാര്യമാണെങ്കിലും അമിതാഭ്-രേഖ പ്രണയകഥ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. പഴയ അഭിമുഖങ്ങളിലെ കഥകള്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് പതിവാണ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നിലവില്‍ ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് ബച്ചന്‍. സിനിമയിലും മറ്റ് ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി അഭിനയിക്കുന്നു. 1990 ല്‍ രേഖ വിവാഹിതയായെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് മരിച്ചു. നടി ലണ്ടനില്‍ പോയ സമയത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീടിങ്ങോട്ട് സിംഗിളായി കഴിയുകയാണ് രേഖ ചെയ്തത്.

  Read more about: rekha രേഖ
  English summary
  When Jaya Bachchan Cried Seeing Rekha And Amitabh Bachchan Romancing For The Movie Muqaddar Ka Sikandar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X