രാത്രി ഏറെ വൈകിയിട്ടും തിരിച്ചു വരാത്ത ബച്ചൻ; പെൺശബ്ദം കേട്ടപ്പോൾ ജയ ബച്ചൻ പ്രതികരിച്ചതിങ്ങനെ

ഇന്ത്യൻ സിനിമയുടെ വളർച്ചയും മാറ്റവും കണ്ടറിഞ്ഞ താരമാണ് അമിതാഭ് ബച്ചൻ. വാർധക്യത്തിലും തന്റെ താരമൂല്യം നിലനിർത്തുന്ന അമിതാഭ് ബച്ചന് കഴിയുന്നു. ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി ഒരു കാലത്ത് അറിയപ്പെട്ട ബച്ചന് ആം​ഗ്രി യംങ് മാൻ എന്നാണ് ആരാധകർ നൽകിയിരുന്ന വിളിപ്പേര്. ഇന്ത്യൻ സിനിമയിലെ അതുല്യ നായകന് അന്നും ഇന്നും ആരാധകരേറെയാണ്. ബച്ചന്റെ പെരുമാറ്റത്തിലെ എളിമ പ്രേക്ഷകർ എന്നും എടുത്ത് പറയാറുണ്ട്.

ബോളിവുഡിലെ പ്രമുഖ താരങ്ങളടങ്ങുന്നതാണ്അമിതാഭ് ബച്ചന്റെ കുടുംബം. ഭാര്യ ജയ സിനിമാ രം​ഗത്തും രാഷ്ട്രീയത്തിലും സാന്നിധ്യമറിയിച്ച വ്യക്തി. മകൻ അഭിഷേക് ബച്ചൻ ബോളിവുഡിലെ പ്രമുഖ നടൻ. മരുമകൾ ഐശ്വര്യ റായി ലോക പ്രശസ്തയായി താരം. ബച്ചൻ കുടുംബത്തിന്റെ വിശേഷങ്ങൾ എന്നും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. രണ്ട് തരത്തിലുള്ള സ്വഭാവക്കാരാണ് ബച്ചനും ഭാര്യ ജയയും.

Jaya Bachchan, Amitabh Bachchan

ബച്ചൻ പൊതുവെ എളിമയുള്ള വ്യക്തിയും സരസമായി സംസാരിക്കുന്നയാളുമാണ്. എന്നാൽ ജയ ബച്ചനാവട്ടെ മുൻ കോപക്കാരിയാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പൊതുവേദിയിലാണെങ്കിലും തുറന്ന് പറയും. പാപ്പരാസി മാധ്യമങ്ങളെ വഴക്ക് പറയുന്ന ജയ ബച്ചൻ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.

മുൻകോപക്കാരിയായ ജയ ബച്ചനെ പ്രാങ്ക് ചെയ്ത സംഭവം മുമ്പൊരിക്കലുണ്ടായിരുന്നു. സട്ടെ പെ സട്ട എന്ന സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കവെ നടൻ സച്ചിൻ പിൽ​ഗോൻകർറാണ് ജയയെ പ്രാങ്ക് ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തെക്കുറിച്ച് ദ കപിൽ ശർമ്മ ഷോയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഷൂട്ടിം​ഗിനായി ഞങ്ങൾ കാശ്മീരിലേക്ക് പോയി. ഞങ്ങളെല്ലാവരും സാധാരണ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ബച്ചൻ ജി കുടുംബത്തോടൊപ്പം ഒരു ആഡംബര ഹോട്ടലിലും.

ഷൂട്ട് കഴിഞ്ഞ് പുലർച്ചെ രണ്ട് മണിവരയൊക്കെ അദ്ദേഹം ഞങ്ങളുടെ ഹോട്ടലിൽ വന്നിരിക്കുമായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബച്ചൻ തിരിച്ചു വരാത്തതിനെക്കുറിച്ച് ജയ ബച്ചൻ ആകുലതപ്പെട്ടിരുന്നെന്നും ഇദ്ദേഹം ഓർത്തു. പെൺകുട്ടിയുടെ ശബ്ദത്തിൽ ജയ ബച്ചനെ വിളിച്ച് അമിത് ജി ഞങ്ങളുടെ കൂടെയുണ്ടെന്ന് പറയാറുണ്ടായിരുന്നു. സച്ചിനാണെന്ന് അറിയാവുന്ന ജയ ബച്ചൻ ശരി അദ്ദേഹത്തെ നിങ്ങൾ തന്നെ വെച്ചോളൂ എന്ന് മറുപടിയും നൽകുമായിരുന്നത്രെ.

ബച്ചൻ വളരെ പ്രൊഫഷണലായിരുന്നെന്നും രാത്രി എത്ര വൈകിയാലും രാവിലെ ഷൂട്ടിന് മുൻപ് എത്തുമായിരുന്നെന്നും സച്ചിൻ ഓർത്തു. 1982 ലാണ് സട്ടെ പെ സട്ട എന്ന സിനിമ പുറത്തിറങ്ങിയത്. ജയയും അമിതാഭ് ബച്ചനും തമ്മിലുള്ള വിവാഹവും താര കുടുംബത്തെക്കുറിച്ചുള്ള ​ഗോസിപ്പുകളും ബോളിവുഡിൽ ഇന്നും ചർച്ച വിഷയമാണ്. നടി രേഖയുമായി ചേർത്ത് അമിതാഭ് ബച്ചന്റെ പേരിൽ നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു.

amitabh bachchan

രേഖയും ബച്ചനും ഓൺസ്ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡി ആയിരുന്നു. ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും പ്രണയത്തിലാണെന്ന് ​ഗോസിപ്പും അന്ന് പ്രചരിച്ചു. എന്നാൽ ബച്ചൻ ജീവിത സഖിയായി തെരഞ്ഞെടുത്തത് ജയയെയാണ്. വിവാഹ ശേഷവും ബച്ചൻ-രേഖ ​ഗോസിപ്പ് തുടർന്നു. എന്നാൽ ഇതൊന്നും ഇവരുടെ വിവാഹ ബന്ധത്തെ ബാധിച്ചില്ല.

വിവാഹ ശേഷം സിനിമകളിൽ നിന്ന് ജയ പതിയെ പിന്മാറി. ഭാര്യയും അമ്മയുമായി ജീവിക്കാനാണ് ജയ ആ​ഗ്രഹിച്ചത്. സൂപ്പർ താരത്തോടൊപ്പം തന്നെ നല്ല കുടുംബസ്ഥനുമായാണ് അമിതാഭ് ബച്ചൻ അറിയപ്പെടുന്നത്. തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ബച്ചൻ ശ്രദ്ധിച്ചിരുന്നു. ബച്ചൻ കുടുംബത്തിലെ മിക്ക ആഘോഷങ്ങളിലും എല്ലാവരും ഒത്തുചേരാറുണ്ട്.

Read more about: jaya bachchan amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X