Don't Miss!
- Sports
IND vs NZ: ഗില്‍ അടുത്ത കോലിയാവുമോ?കണക്കുകള്‍ മികച്ചത്,പക്ഷെ ഒന്ന് ശ്രദ്ധിക്കണം
- News
ആഴ്ചയിൽ 10 കോണ്ടം ,വാലന്റൈൻസ് ദിനത്തിൽ 95 മില്യൺ കോണ്ടം സൗജന്യം!!
- Lifestyle
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
ഷാരൂഖ് ഖാന്റെ മുഖത്തടിച്ച് മറുപടി കൊടുത്തേനെ; ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞതിനെതിരെ അമ്മായിയമ്മ ജയ ബച്ചന്
ഇന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്ച്ചയാക്കപ്പെട്ട് പ്രണയകഥയാണ് സല്മാന് ഖാനും ഐശ്വര്യ റായിയും തമ്മില്‍. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഐശ്വര്യ ആ ബന്ധത്തില്‍ നിന്നും പിന്മാറുന്നത്. ഇടക്കാലത്ത് ഷാരൂഖ് ഖാനും സല്‍മാനും തമ്മില്‍ വഴക്ക് കൂടിയിരുന്നു. വാര്‍ത്തകളില്‍ നിറഞ്ഞ ആ വഴക്കിന് ശേഷം ഷാരൂഖ് ഐശ്വര്യ റായിയെ കുറിച്ചും ചില പരാമര്‍ശം നടത്തി.
അന്ന് ഐശ്വര്യ സല്‍മാന്റെ കാമുകിയാണ്. അതുകൊണ്ട് തന്നെ ഷാരൂഖ് പറഞ്ഞത് നടന് തീരെ ഇഷ്ടപ്പെട്ടില്ല. അതുപോലെ ഇപ്പോഴത്തെ ഐശ്വര്യ റായിയുടെ അമ്മായിയമ്മ കൂടിയായ നടി ജയ ബച്ചനും വിഷയത്തില്‍ പ്രതികരിച്ചു. ഷാരൂഖിനെ നേരില്‍ കണ്ടാല്‍ മുഖമടിച്ച് ഒന്ന് കൊടുത്തേനെ എന്നാണ് ജയ പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലാണ് ഷാരൂഖ് ഖാനും സല്മാന് ഖാനും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടാവുന്നത്. പൊതുവേ ശാന്ത സ്വഭാവമാണ് ഷാരൂഖിനെങ്കില് പെട്ടെന്ന് ദേഷ്യപ്പെടുന്ന രീതിയാണ് സല്മാന്. ചടങ്ങിനിടെ ഷാരൂഖ് ഖാന്റെ ടിവി ഷോ പാഞ്ചവിയെ പറ്റി പറഞ്ഞ് ആദ്യം പരിഹസിക്കുന്നത് സല്മാന് ഖാനാണ്. ഇതിന് പിന്നാലെ സല്‍മാന്റെ ദസ് കാ ദം എന്ന പരിപാടിയെ കുറിച്ച് പറഞ്ഞ് ഷാരൂഖും കളിയാക്കി.

ഇതോടെയാണ് നടന്മാര്ക്കിടയില് സംഘര്‍ഷം തുടങ്ങുന്നത്. ഇതിനിടെ സല്‍മാന്റെ മുന്കാമുകിമാരെ കുറിച്ച് ഷാരൂഖ് അഭിപ്രായം പറഞ്ഞ് തുടങ്ങി. അങ്ങനെയാണ് ഐശ്വര്യ റായി അടക്കമുള്ള നടിമാരെ കുറിച്ച് ഷാരൂഖ് അഭിപ്രായപ്പെട്ടത്. പരസ്പരം ചെളി വാരി എറിയുന്നത് പോലെയുള്ള സംസാരമാണ് താരരാജാക്കന്മാര് അന്ന് നടത്തിയത്. കുറച്ച് വര്‍ഷങ്ങളോളം ഈ പ്രശ്നം താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2013 ല്‍ ഒരു ഇഫ്താര്‍ പാര്‍ട്ടിയിലൂടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു.

അതേ സമയം സല്‍മാനുമായിട്ടുള്ള പ്രശ്നത്തെ കുറിച്ച് മക്കളോട് എങ്ങനെ പറയുമെന്നോര്‍ത്ത് താന്‍ ആശങ്കപ്പെട്ടതായി ഷാരൂഖ് ഒരു അഭിമുഖത്തില്‍ പിന്നീട് പറഞ്ഞു.
'സല്‍മാനുമായിട്ടുള്ള പ്രശ്നത്തില്‍ ഞാന്‍ വളരെയധികം ലജ്ജിച്ചു. ഇനിയൊരിക്കലും എനിക്കങ്ങനെ സംഭവിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അതങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. അന്ന് ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. പരിപാടിയില്‍ നിന്നും തിരികെ പോവാന്‍ എഴുന്നേറ്റതാണ്. പക്ഷേ ദുര്‍ബമായ നിമിഷത്തില്‍ ഞാന്‍ പൊട്ടിത്തെറിച്ച് പോയി. എന്നുമാണ് അന്ന് നടന്ന പ്രശ്നത്തെ കുറിച്ച് ഷാരൂഖ് ഖാന് പിന്നീട് പറഞ്ഞത്.

അതേ സമയം ഷാരൂഖ് ഖാനെ തല്ലാനൊരുങ്ങിയിരുന്നതായി നടി ജയ ബച്ചനും പറഞ്ഞിരുന്നു. 'ഷാരൂഖുമായി ഇതേ പറ്റി സംസാരിക്കാനുള്ള അവസരം എനിക്ക് കിട്ടിയില്ല. ഞാനത് സംസാരിക്കുക തന്നെ ചെയ്യും. അവന് എന്റെ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ സ്വന്തം മകനെ പോലെ അവനെയും ഞാന്‍ തല്ലുമായിരുന്നു. പക്ഷേ അവനും ഞാനും അത്രമാത്രം ആത്മാവില്‍ ബന്ധപ്പെട്ടിരിക്കുകയാണെന്നും', ജയ ബച്ചന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
-
കയറിപ്പിടിക്കാൻ ശ്രമിച്ച അധ്യാപകനോട് സംസാരിക്കാൻ പറഞ്ഞുവിട്ട അച്ഛൻ! സിനിമയിൽ നിന്നും ദുരനുഭവം: മാലാ പാർവതി
-
പാഡ് കെട്ടിവെക്കണം, മാറിടങ്ങളുടെ വലിപ്പം കൂട്ടാനാണ് അവര്‍ പറഞ്ഞത്; പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സമീറ റെഡ്ഡി
-
'ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ! ഞാൻ ആരെയും പിന്നിൽനിന്ന് കുത്തില്ല, അടിക്കണമെങ്കിൽ അത് നേരിട്ട്': ബാല