ആ പ്രശ്നങ്ങളെല്ലാം അവളെ അറിയിക്കും; പതിയെ ശീലമായിക്കൊള്ളുമെന്ന് ജയ; അന്ന് പറഞ്ഞത്

എന്നും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നവരാണ് ബച്ചൻ കുടുംബം. ഇന്ത്യൻ സിനിമയുടെ അന്നും ഇന്നും കണ്ട അമിതാഭ് ബച്ചൻ, സിനിമയിലും രാഷ്ട്രീയത്തിലും സാന്നിധ്യമറിയിച്ച ജയ ബച്ചൻ, നടൻ അഭിഷേക് ബച്ചൻ, ലോകസുന്ദരി എന്ന് ആരാധകർ ഇന്നും വിളിക്കുന്ന ഐശ്വര്യ റായ് എന്നിങ്ങനെ വലിയ ആരാധക വൃന്ദമുള്ളവരാണ് ബച്ചൻ കുടുംബത്തിലെ അം​ഗങ്ങൾ. അന്നും ഇന്നും ഇവരെക്കുറിച്ചുള്ള ​ഗോസിപ്പുകൾക്ക് കുറവൊന്നുമില്ല. ബച്ചൻ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ കടന്ന് വരവ് വലിയ ചർച്ചയായിരുന്നു.

നടി കരിഷ്മ കപൂറുമായി അഭിഷേക് ബച്ചന്റെ വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നു. രണ്ട് പേരുടെയും ബന്ധുക്കളുടെ സമ്മത പ്രകാരം വിവാഹം നിശ്ചയിച്ചെങ്കിലും ഇരുവരും വിവാഹത്തിന് മുമ്പേ പിരിഞ്ഞു. കുടുംബത്തിന്റെ ചില ഇടപെടലാണ് ഇതിന് കാരണമെന്ന് അന്നേ സംസാരമുണ്ട്. ജയ ബച്ചന്റെയും കരിഷ്മയുടെ അമ്മ ബബിതയുടെയും ഇടപെടൽ ബന്ധത്തെ ബാധിച്ചു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Aishwarya Rai

ഐശ്വര്യ റായിയെ പോലൊരു താരറാണി ബച്ചന്റെ കുടുംബത്തിൽ എങ്ങനെ മുന്നോട്ട് പോവുമെന്ന് ചിലരെങ്കിലും ചോദിച്ചിരുന്നു. ലോക പ്രശസ്തയാണ് ഐശ്വര്യ. അഭിഷേകിന്റെ കരിയറിനാവട്ടെ അന്ന് അത്രമാത്രം താരത്തിളക്കമുണ്ടായിരുന്നില്ല. നടന്റെ അമ്മ ജയ ബച്ചന് പൊതുവെ നല്ല പ്രതിച്ഛായയല്ല ഉള്ളത്. മുൻകോപക്കാരി, പിന്തിരിപ്പൻ ചിന്താ​ഗതികൾ തുടങ്ങി പല വിമർശനങ്ങൾ ജയ ബച്ചന് നേരെ വരാറുണ്ട്. ഐശ്വര്യയുമായി ഇവർ ഒത്ത് പോവാൻ സാധ്യതയില്ലെന്ന് പലരും ചിന്തിച്ചു.

എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഐശ്വര്യയും ജയയും പെട്ടെന്ന് തന്നെ അടുത്തു. മാതൃകാ അമ്മായിയമ്മ-മരുമകളായി ഇവർ രണ്ട് പേരും അറിയപ്പെട്ടു. ഐശ്വര്യയെക്കുറിച്ച് ജയ ബച്ചൻ മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2007 ൽ ഐശ്വര്യ-അഭിഷേക് വിവാഹത്തിന് മുമ്പ് ജയ ബച്ചൻ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ സംസാരിച്ചു.

മകൾ ശ്വേത ബച്ചനും ഷോയിൽ പങ്കെടുത്തിരുന്നു. തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭാവി മരുമകൾ ഐശ്വര്യയുമായി പങ്കുവെക്കുമെന്ന് ജയ ബച്ചൻ അന്ന് പറഞ്ഞു.

Jaya Bachchan, Aishwarya Rai

വീട്ടിലെ പ്രശ്നങ്ങൾ മരുമകളുമായി പങ്കുവെക്കുമോ എന്ന് ഷോയുടെ അവതാരകനായ കരൺ ജോഹർ ചോദിച്ചപ്പോൾ മറുപടി നൽകിയതായിരുന്നു ജയ ബച്ചൻ. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഐശ്വര്യയെ ഉൾപ്പെടുത്തുമെന്നും ഒപ്പം മറ്റൊരുപാട് കാര്യങ്ങളിലും ഐശ്വര്യയെ ഭാ​ഗമാക്കുമെന്നും ജയ ബച്ചൻ പറഞ്ഞു.

ഇത് കേട്ട ശ്വേത ബച്ചൻ അങ്ങനെ ചെയ്യരുത് അവൾ പേടിച്ച് പോകുമെന്ന് പറഞ്ഞപ്പോൾ ഇതിനും ജയ മറുപടി നൽകി. പതുക്കെ അവളെ അതിലേക്കെത്തിക്കും, അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് ജയ ബച്ചൻ നൽകിയ മറുപടി.

'ഐശ്വര്യയെക്കുറിച്ച് പിന്നീട് ജയ ബച്ചൻ പുകഴ്ത്തി സംസാരിക്കുകയുമുണ്ടായി. അവൾ സുന്ദരിയാണ്. എനിക്കവളെ ഒരുപാടിഷ്ടമാണ്. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ അവൾ തന്നിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നത് ഞാൻ കണ്ടിട്ടില്ല. അവൾ പിന്നിൽ നിൽക്കുന്നു'

'നിശ്ബ്ദയായി ശ്രദ്ധിക്കുന്നു. അവൾ എല്ലാം ഏറ്റെടുക്കുന്നു. മറ്റൊരു മനോഹരമായ കാര്യം അവൾ കുടുംബവുമായി നന്നായി ഇണങ്ങിയെന്നതാണ്. നമ്മുടെ നല്ല സുഹൃത്തുക്കൾ ആരാണെന്ന് അവൾക്കറിയാം,' ജയ ബച്ചൻ പറഞ്ഞതിങ്ങനെ.

അടുത്തിടെയായിരുന്നു അഭിഷേക്-ഐശ്വര്യ വിവാഹ വാർഷികം. നീണ്ട പതിനാറ് വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താര ദമ്പതികൾ. ആരാധ്യ എന്നാണ് മകളുടെ പേര്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: jaya bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X