'ആദ്യം കണ്ടപ്പോൾ അപകടകാരിയായി തോന്നി പക്ഷെ ഞാൻ അദ്ദേഹത്തെ അനുസരിക്കുമായിരുന്നു'; ജയാ ബച്ചൻ!

ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന ജയാ ബച്ചൻ ഇപ്പോൾ മിസിസ് അമിതാഭ് ബച്ചൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഒരു കാലത്ത് അവർ ഒരു അഭിനേത്രിയെന്ന നിലയിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബോളിവുഡിലെ ദമ്പതികൾ സിൽസില, അഭിമാൻ, ചുപ്കെ ചുപ്കെ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രം ബൻസി ഓർ ബിർജുവായിരുന്നു. 1970 സെപ്റ്റംബർ 1നാണ് സിനിമ പുറത്തിറങ്ങി. അമിതാഭ് ബച്ചൻ-ജയ ജോഡിയുടെ വിവാഹ ജീവിതം 49 വർഷത്തിൽ എത്തി നിൽക്കുകയാണ്.

വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് വീണ്ടും വിവരിക്കാൻ തുടങ്ങുമ്പോൾ രണ്ടുപേരുടേയും കണ്ണിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കം കാണാം. സഞ്ജീർ എന്ന സിനിമയുടെ വിജയത്തിന് തൊട്ടുപിന്നാലെ 1973 ജൂൺ മൂന്നിനാണ് ഇരുവരും വിവാഹിതരായത്. മക്കളായ ശ്വേതയും അഭിഷേകും ജനിച്ചതിന് ശേഷം ജയാ ബച്ചന്റെ കരിയർ പിന്നോട്ട് പോവുകയായിരുന്നു.

ആ സമയത്ത് ചെയ്ത സിൽസിലയ്ക്ക് ശേഷം ജയാ ബച്ചൻ ബോളിവുഡിൽ നിന്ന് വണ്ടും കുറച്ച് വർഷത്തേക്ക് ഇടവേള എടുത്തിരുന്നു. പിന്നീട് കഭി ഖുഷി കഭി ഗം എന്ന 2001 പുറത്തിറങ്ങിയ ചിത്രത്തിലൂടെ അമിതാഭ് ബച്ചനൊപ്പം ഒന്നിച്ച് അഭിനയിച്ചു.

ആദ്യം കണ്ടപ്പോൾ അപകടകാരിയായി തോന്നി

ഹൃഷികേശ് മുഖർജിയുടെ കൾട്ട് ക്ലാസിക്കായ ഗുഡ്ഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അമിതാഭ് ബച്ചനും ജയയും ആദ്യമായി കണ്ടുമുട്ടുന്നത്. ജയയുടെ ബോളിവുഡ് അരങ്ങേറ്റവും കൂടിയായിരുന്നു ഈ ചിത്രം.

സിനിമയിൽ ധർമ്മേന്ദ്രയുടെ കഥാപാത്രത്തെ ഭ്രാന്തമായി പ്രണയിക്കുന്ന ഒരു സ്‌കൂൾ വിദ്യാർഥിനിയുടെ വേഷമാണ് ജയ അവതരിപ്പിച്ചത്. ജയയെ എങ്ങനെ കണ്ടുമുട്ടി എന്ന് ചോദിച്ചപ്പോൾ ഒരു മാധ്യമത്തിന് അമിതാഭ് ബച്ചൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

'ഒരു മാസികയിലെ പരസ്യത്തിൽ കണ്ട ജയയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ ആകൃഷ്ടനായി. ഞാൻ അവളെക്കുറിച്ച് അന്വേഷിച്ചു. ആ സമയത്ത് ഹൃഷികേശ് മുഖർജി അവളെ ഗുഡ്ഡിക്ക് വേണ്ടി കാസ്റ്റ് ചെയ്തിരുന്നു. ജയക്കൊപ്പം അഭിനയിക്കാനുള്ള സാധ്യത തിരക്കി. അതിനായി ​ഗുഡ്ഡിയുടെ സെറ്റിൽ പോയി.'

കണ്ണുകൾ ഇഷ്ടപ്പെട്ടു

'അവളുടെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് അവളുടെ കണ്ണുകൾ ഇഷ്ടപ്പെട്ടു. എന്റെ ഭാവി ഭാര്യയിൽ ഞാൻ ഉദ്ദേശിച്ചരുന്ന ഘടകങ്ങൾ ജയയിൽ കണ്ടു. പിന്നീട് നേരിട്ട് കണ്ടപ്പോഴും ഇഷ്ടം കൂടി' അമിതാഭ് ബച്ചൻ പറഞ്ഞു.

'എന്നാൽ ബച്ചനെ കണ്ടപ്പോൾ തനിക്ക് ആദ്യം ഇയാൾ ഡെയ്ഞ്ചറാണ് എന്നാണ് തോന്നിയത്. പക്ഷെ സെറ്റിൽ വെച്ച് എല്ലാ കാര്യങ്ങളും മനോ​ഹരമായി എനിക്ക് പറഞ്ഞ് തന്ന ഒരേയൊരു വ്യക്തി അമിതാഭ് ബച്ചൻ മാത്രമാണ്.'

'സൗമ്യമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരും' ജയ ബച്ചൻ വിശദീകരിച്ചു. ജയയോട് തോന്നിയത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവെന്നും അമിതാഭ് ബച്ചൻ അഭിമുഖത്തിൽ വ്യക്തമാക്കി.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയാണ് ഇനി അമിതാഭ് ബച്ചന്റേതായി പ്രദർശനത്തിന് എത്താനുള്ള ചിത്രം. പ്രൊഫസർ അരുൺ ചതുർവേദി എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇഷ എന്ന കഥാപാത്രമായിട്ടെത്തുന്ന ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. രൺബിർ കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

നാഗാർജുനയും ബ്രഹ്മാസ്ത്രയെന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ബ്രഹ്മാസ്ത്ര പാർട് വൺ: ശിവ സെപ്റ്റംബർ ഒമ്പതിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ബ്രഹ്മാസ്ത്ര എത്തുക.

Read more about: jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X